Categories: kerala

ശിവശങ്കറിന്റെ കൊറോണ പരിശോധനാ ഫലം നെഗറ്റിവ്

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പിള്‍ സെക്രട്ടറി എം ശിവശങ്കറിന്റെ കൊറോണ പരിശോധനാ ഫലം നെഗറ്റിവ്. കോടതിയില്‍ ഹാജരാക്കും മുമ്പാണ് ശിവശങ്കറിനു കൊറോണ ടെസ്റ്റ് നടത്തിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ ശിവശങ്കറിനെ
ഏഴ് ദിവസത്തെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടു. 14 ദിവസത്തെ കസ്റ്റഡിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടതെങ്കിലും ഉപാധികളോടെ ഏഴ് ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്.

സ്വര്‍ണം കൊണ്ടുവന്ന നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ താന്‍ ഇടപെട്ടിട്ടില്ലെന്നായിരുന്നു ശിവശങ്കര്‍ നേരത്തെ മൊഴി നല്‍കിയിരുന്നത്. ഇടപെടാന്‍ സ്വപ്‌ന ആവശ്യപ്പെട്ടെങ്കിലും നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ബാഗേജ് വിട്ടുകിട്ടും എന്നാണ് താന്‍ അറിയിച്ചതെന്നാണ് വിവിധ ഏജന്‍സികള്‍ ചോദ്യം ചെയ്തപ്പോള്‍ ശിവശങ്കര്‍ പറഞ്ഞത്. സ്വപ്‌നയുടെ മൊഴിയും സമാനമായിരുന്നു. എന്നാല്‍ നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് മെമ്മോയില്‍ പറയുന്നുണ്ട്. ഇഡി ഓഫിസിനു പുറത്ത് ബാഗേജ് വിട്ടുകിട്ടാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് ശിവശങ്കര്‍ പ്രതികരിച്ചില്ല.

കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് നടത്തിയ പരിശോധനയില്‍ ശിവശങ്കറിന് ആരോഗ്യപ്രശ്‌നമൊന്നും കണ്ടെത്തിയില്ല. കേസില്‍ അഞ്ചാം പ്രതിയാണ് ശിവശങ്കര്‍. ചോദ്യം ചെയ്യലിനോട് താന്‍ സഹകരിക്കുന്നുണ്ടെന്നും എന്നാല്‍ നിരന്തരമായ ചോദ്യം ചെയ്യല്‍ തനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും ശക്തമായ നടുവേദന ഉള്ളതിനാല്‍ രണ്ടരമണിക്കൂറില്‍ കൂടുതല്‍ ഇരിക്കാന്‍ സാധിക്കില്ലെന്നും ശിവശങ്കര്‍ കോടതിയില്‍ അറിയിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ ചോദ്യംചെയ്യലിനിടെ ഫോണ്‍ ചെയ്യാന്‍ പോകുന്നത് ഒഴിവാക്കണമെന്നും ശിവശങ്കര്‍ ആവശ്യപ്പെട്ടു.

രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെ മാത്രമേ ചോദ്യം ചെയ്യല്‍ പാടുള്ളൂ. തുടര്‍ച്ചയായി മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തതിനു ശേഷം ഒരു മണിക്കൂര്‍ വിശ്രമം അനുവദിക്കണമെന്നും ശിവശങ്കറിന്റെ ആവശ്യം പരിഗണിച്ച കോടതി ഉപാധി വെച്ചു. തന്നെ ചികിത്സ തീരും മുന്‍പ് ഡിസ്ച്ചാര്‍ജ് ചെയ്തതാണെന്നും അതിനാല്‍ വൈദ്യസഹായം ലഭ്യമാക്കണമെന്നും ശിവശങ്കര്‍ കോടതിയോട് അപേക്ഷിച്ചു. ആവശ്യം പരിഗണിച്ച കോടതി ചോദ്യം ചെയ്യല്‍ തടസ്സപ്പെടാത്ത വിധം ആയുര്‍വേദ ചികിത്സ ആകാമെന്ന് വ്യക്തമാക്കി. ശിവശങ്കറിന് ബന്ധുക്കളേയും അഭിഭാഷകരേയും കാണാനുള്ള അനുമതിയും നല്‍കി.

അതേസമയം ചോദ്യംചെയ്യലിനോട് സഹകരിക്കുന്നുവെന്ന ശിവശങ്കറിന്റെ വാദം കളവാണെന്നാണ് എന്‍ഫോഴ്‌സമെന്റിന്റെ നിലപാട്.

Karma News Editorial

Recent Posts

ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന, തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

മുത്തങ്ങ: ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. കോഴിക്കോട്- മൈസൂരു പാതയില്‍ വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. പ്രത്യേകിച്ച് പ്രകോപനം ഒന്നുമില്ലാതെ…

4 mins ago

ഡിവോഴ്സിനു പിന്നാലെ ഗോവ ബീച്ചില്‍ അടിച്ചുപൊളിച്ച് മഞ്ജു പിള്ള

ബിഗ് സ്‌ക്രീൻ- മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മഞ്ജുപിള്ള. കലാ കുടുംബത്തില്‍ നിന്ന് എത്തി അഭിനയ മേഖലയില്‍ തന്റേതായ ഇടം…

18 mins ago

ഗര്‍ഭിണിയുടെ കരണത്തടിച്ച് CI, അതിക്രമം ഭര്‍ത്താവിനെ മര്‍ദിക്കുന്നത് ചോദ്യംചെയ്തതോടെ

കൊച്ചി : നന്നാവില്ലെന്ന് ഉറപ്പിച്ച് സംസ്ഥാനത്തെ പോലീസുകാർ. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സി.ഐ മുഖത്ത് അടിച്ചെന്ന പരാതിയുമായി ഗര്‍ഭിണിയായ…

24 mins ago

പരീക്ഷയിൽ തോൽപ്പിച്ചു, പിന്നിൽ മുൻവൈരാഗ്യം, കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ വിദ്യാർത്ഥി

തൃശൂർ : തൃശൂർ കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥി. മുൻ വൈരാഗ്യത്തെ തുടർന്ന് പരീക്ഷയിൽ അധ്യാപകൻ തോൽപ്പിച്ചതായി…

56 mins ago

ഇടുക്കിയിൽ മരുമകൻ പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു

ഇടുക്കി: പൈനാവിൽ മകളുടെ ഭര്‍ത്താവിന്‍റെ പെട്രോൾ ആക്രമണത്തിനിരയായ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ അന്നക്കുട്ടി ആണ് മരിച്ചത്. കോട്ടയം…

1 hour ago

ഭീകര മാളങ്ങൾ തകർത്ത് മോദി കാശ്മീരിൽ,തട്ടമിട്ട പെൺകുട്ടികൾക്കൊപ്പം സെല്ഫി

കാശ്മീരിൽ മുസ്ളീം പെൺകുട്ടികൾക്കൊപ്പം മോദിയുടെ സെല്ഫി. സെല്ഫി എടുത്തത് നരേന്ദ്ര മോദി സ്വന്തം ഫോണിൽ. തട്ടമിട്ട മുസ്ളീം പെൺകുട്ടികൾക്ക് ഒപ്പം…

1 hour ago