national

പ്രണയിതാക്കൾ മരിച്ച് ആറ് മാസത്തിനുശേഷം പ്രതിമ നിർമിച്ച് പ്രതീകാത്മകമായി വിവാഹം നടത്തി ബന്ധുക്കൾ

ഗാന്ധിനഗർ. പ്രണയിതാക്കൾ മരിച്ച് ആറ് മാസത്തിനുശേഷം അവരുടെ പ്രതിമ നിർമിച്ച് പ്രതീകാത്മകമായി വിവാഹം നടത്തി ബന്ധുക്കൾ. ഗുജറാത്തിലെ താപിയിലാണ് സംഭവം. പ്രണയത്തിലായിരുന്ന ഗണേഷും രഞ്ജനയും 2022 ഓഗസ്റ്റിലാണ് മരിച്ചത്. ഇരുവരേയും തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

പ്രണയബന്ധത്തെ വീട്ടുകാർ എതിർത്തതോടെ ഇരുവരും ജീവനൊടുക്കുകയായിരുന്നു. ഗണേഷും രഞ്ജനയും മരിക്കാൻ കാരണം തങ്ങളാണെന്ന കുറ്റബോധത്തിൽ, ജീവിച്ചിരിക്കുമ്പോൾ ഒന്നിക്കാൻ സാധിക്കാത്ത ഇരുവരുടേയും പ്രതിമകൾ പണിത് ബന്ധുക്കൾ വിവാഹം നടത്തുകയായിരുന്നു. എല്ലാ ചടങ്ങുകളോടെയുമായിരുന്നു വിവാഹം.

തങ്ങളുടെ അകന്ന ബന്ധുവായതിനാലാണ് ഗണേഷുമായുള്ള വിവാഹത്തെ എതിർത്തതെന്ന് രഞ്ജനയുടെ മുത്തച്ഛനായ ഭീംസിങ് പാദ്വി പറഞ്ഞു. ഗണേഷും രഞ്ജനയും തമ്മിൽ തീവ്രപ്രണയമുണ്ടായിരുന്നുവെന്ന് മസിലായതിനാലാണ് ഇത്തരത്തിൽ വിവാഹം നടത്താൻ ഇരുകൂട്ടരും ചേർന്ന് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Karma News Network

Recent Posts

പൊലീസ് കുറ്റപത്രം സമർപ്പിച്ചില്ല, പാനൂര്‍ സ്ഫോടന കേസില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ജാമ്യം

കണ്ണൂർ; പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാൽ പാനൂര്‍ ബോംബ് സ്ഫോടന കേസില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മൂന്ന് പ്രതികള്‍ക്ക് ജാമ്യം. അരുണ്‍,…

49 mins ago

എയർ ഹോസ്റ്റസിനെ പോലെ ‘ബസ് ഹോസ്റ്റസ്, റോഡിലോടുന്ന വിമാനം വരുന്നു ,പ്രഖ്യാപനവുമായി കേന്ദ്ര ​ഗതാ​ഗതമന്ത്രി

മലിനീകരണ രഹിതമായി ​ഗതാ​ഗതത്തെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ റോഡ് ​ഗതാ​ഗതത്തിൽ വമ്പൻ മാറ്റങ്ങൾ ഉടനെന്ന് ​കേന്ദ്ര ​ഗതാ​ഗതമന്ത്രി നിതിൻ ​ഗഡ്കരി.…

60 mins ago

ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും, ബ്രിട്ടന്റെ നിയുക്ത പ്രധാനമന്ത്രിക്ക് നരേന്ദ്രമോദിയുടെ ആശംസാ സന്ദേശം

ന്യൂഡൽഹി: ലേബർ പാർട്ടി നേതാവുമായുള്ള സഹകരണത്തിനായി കാത്തിരിക്കുന്നു, ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ കെയ്ർ സ്റ്റാർമറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി…

2 hours ago

ഓടുന്ന കെ.എസ്.ആർ.ടിസി ബസിൻ്റെ ഡോർ തുറന്ന് പുറത്തേയ്ക്ക് വീണു, കാട്ടാക്കടയിൽ പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് പരിക്ക്

കാട്ടാക്കട: ഓടുന്ന കെ.എസ്.ആർ.ടിസി ബസിൻ്റെ ഡോർ തുറന്ന് പുറത്തേയ്ക്ക് വീണ് പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് പരിക്ക്. തിരുമല എഎംഎച്ച്എസിലെ പ്ലസ്…

2 hours ago

ബ്രിട്ടീഷ് പാർലമെന്റിൽ ഇനി മലയാളി ശബ്ദം, ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി സോജൻ ജോസഫ് വിജയിച്ചു

ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ആഷ്‌ഫോര്‍ഡ് മണ്ഡലത്തില്‍ മലയാളിക്ക് വിജയം. ബ്രിട്ടൻ്റെ ചരിത്രത്തിലെ ആദ്യ മലയാളി എം.പി.യായി സോജൻ…

3 hours ago

ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ ഭീകരൻ ഗജീന്ദർ സിംഗ് മരിച്ചു, അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

ന്യൂഡൽഹി : ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ ഭീകരൻ ഗജീന്ദർ സിംഗ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതായി റിപ്പോർട്ട്. പാകിസ്താനിലായെ ലാഹോറിൽ…

3 hours ago