topnews

വീടിനു മുകളില്‍ മതില്‍ ഇടിഞ്ഞു വീണു; 22 ദിവസം പ്രായമായ കുഞ്ഞുള്‍പ്പെടുന്ന കുടുംബത്തെ രക്ഷപെടുത്തി

തിരുവനന്തപുരം മുടവന്‍മുകള്‍ ഷീറ്റിട്ട ഉണ്ണികൃഷ്ണന്റെ നാല് മുറി വീടിന് മുകളിലേക്ക് അയല്‍വാസിയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണു പാലസ് റോഡില്‍ ഉണ്ണികൃഷ്ണനും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന ഷീറ്റിട്ട നാല് മുറി വീടിന് മുകളിലേക്കാണ് വീടിനുമുകളിലേക്ക് വീണത്.. 25 അടി ഉയരവും 30 അടി നീളവുമുള്ള കോണ്‍ക്രീറ്റ് മതിലാണ് ഇടിഞ്ഞ് വീണത്. വീട് പൂര്‍ണമായും തകരുകയും അതിനുള്ളില്‍ അകപ്പെട്ട ലീല (80), ബിനു (35), ഉണ്ണികൃഷ്ണന്‍ (26) സന്ധ്യ (23) ജിതിന്‍ (നാല് വയസ്), 22 ദിവസം മാത്രം പ്രായമായ കുഞ്ഞ് എന്നിവരെ അഗ്നിശമന സേന രക്ഷപ്പെടുത്തി.

ലീല, ഉണ്ണികൃഷ്ണന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കനമുള്ള കോണ്‍ക്രീറ്റിനടിയില്‍ കുടുങ്ങി പോയ ഉണ്ണികൃഷ്ണനെ ഒന്നര മണിക്കൂറോളം കോണ്‍ക്രീറ്റും മണ്ണും നീക്കം ചെയ്തും കോണ്‍ക്രീറ്റ് കട്ടര്‍ ഉപയോഗിച്ചും കഠിനമായ പരിശ്രമത്തിന് ശേഷമാണ് സേന പുറത്തെടുത്തത്.

തിരുവനന്തപുരം നിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ സജിത്ത് എസ്.റ്റി., നിതിന്‍ രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീമും ചാക്ക നിലയത്തില്‍ നിന്നുള്ള ഒരു ക്രൂവും രക്ഷാപ്രവര്‍ത്തനം നടത്തി. ഇന്ന് 12.45നാണ് സംഭവം . രണ്ടേകാല്‍ മണിക്കൂറിനുള്ളില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി.

Karma News Network

Recent Posts

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

2 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

3 hours ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

3 hours ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

4 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

4 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

4 hours ago