national

ഹത്രാസ് അപകടം, നാലു പുരുഷന്മാരും രണ്ട് സ്ത്രീകളും ഉള്‍പ്പെടെ ആറുപേർ അറസ്റ്റിൽ

ഉത്തർപ്രദേശ്: ഹത്രാസിൽ ആള്‍ദൈവത്തിന്റെ പ്രാര്‍ഥനാസമ്മേളനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 121 പേര്‍ മരിച്ച സംഭവത്തില്‍ ആറുപേർ അറസ്റ്റിൽ. അറസ്റ്റ് ചെയ്ത ആറുപേരില്‍ നാലു പുരുഷന്മാരും രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു.

കേസിലെ പ്രധാനപ്രതിയായി എഫ്‌ഐആറില്‍ പേരുള്ള ദേവ് പ്രകാശ് മധുകറിനേക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പോലീസ് ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.

അറസ്റ്റിലായ പ്രതികള്‍ സത്സംഗിന്റെ സംഘാടകരാണ് അറസ്റ്റിലായവരെന്നാണ് യുപി പോലീസ് പറയുന്നത്. ക്രൗഡ് മാനേജ്മെന്റിന്റെ ചുമതലയുള്ള സന്നദ്ധപ്രവര്‍ത്തകരാണെന്ന് പോലീസ് വെളിപ്പെടുത്തി. പരിപാടികളില്‍ ഇവരാണ് ആള്‍ക്കൂട്ടത്തെ പൂര്‍ണ്ണമായും നിയന്ത്രിച്ചിരുന്നത്. പോലീസോ മറ്റു ഭരണകൂട സംവിധാനങ്ങളോ ഇതിന്റെ ഭാഗമാകാന്‍ ഇവര്‍ അനുവദിച്ചിരുന്നില്ലെന്നും അലിഗഢ് ഐജി ശലഭ് മാത്തൂര്‍ പറഞ്ഞു.

മുഖ്യ സന്നദ്ധപ്രവര്‍ത്തകനാണ് ഒളിവിലുള്ള ദേവ് പ്രകാശ് മധുകര്‍. ഇയാളുടെ അറസ്റ്റിനായി പോലീസ് കോടതിയില്‍നിന്ന് ജാമ്യമില്ലാ വാറണ്ട് തേടിയിട്ടുണ്ട്.

അതേസമയം. സത്സംഗിന് നേതൃത്വം നല്‍കിയ ഭോലെ ബാബയ്‌ക്കെതിരെ പോസീസ് ഇതുവരെ കേസെടുത്തിട്ടില്ല. എന്നാല്‍, ഇയാളെ ചോദ്യംചെയ്‌തേക്കുമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Karma News Network

Recent Posts

നല്ല ചേര്‍ച്ചയുണ്ട്, ബോയ് ഫ്രണ്ടാണോ? നിങ്ങള്‍ക്ക് കല്യാണം കഴിച്ചുകൂടെ, അനുശ്രീയോട് സോഷ്യല്‍ മീഡിയ

ഏറെ ആരാധകരുള്ള പ്രിയ താരമാണ് നടി അനുശ്രീ. നാടൻ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷക മനസ്സിൽ സ്ഥാനം പിടിക്കാൻ താരത്തിനു സാധിച്ചു.…

19 mins ago

കുറയുന്ന കോപ്പി ന്യൂനപക്ഷം കൂട്ടും, ഹിന്ദുക്കളോട് മാപ്പ് ആവശ്യമില്ല നയം മാറ്റത്തിൽ അടിയുറച്ച് മാതൃഭൂമി

ഹിന്ദു - ബി.ജെപി വിഭാഗത്തിൽ നിന്നുള്ള എതിർപ്പുകൾക്ക് മുന്നിൽ കീഴടങ്ങേണ്ടതില്ലെന്ന് ഉറച്ച് മാതൃഭൂമി. മുൻ കാലത്തേത് പോലെ മാപ്പ് പറയാൻ…

26 mins ago

വ്യാജ രജിസ്ട്രേഷൻ, പുന്നമടയിൽ സർവീസ് നടത്തിയിരുന്ന ഹൗസ്ബോട്ട് പിടിച്ചെടുത്തു‌

ആലപ്പുഴ : വ്യാജ രജിസ്ട്രേഷൻ നമ്പർ സ്റ്റിക്കർ പതിച്ച് സർവ്വീസ് നടത്തിയ ഹൗസ്ബോട്ട് തുറമുഖ അധികൃതർ പിടിച്ചെടുത്തു. പുന്നമട ജെട്ടിക്ക്…

53 mins ago

മാതൃഭൂമി ബഹിഷ്കരണം ഏത് കൊലകൊമ്പനായാലും പറയേണ്ടത് പറയും

മാതൃഭൂമി പത്രം ബഹിഷ്കരിക്കുന്നതും പ്രതിഷേധിക്കുന്നതും ഞങ്ങളുടെ ജനാധിപത്യപരമായ സ്വാതന്ത്ര്യം എന്ന് വ്യക്തമാക്കി കെ സുരേന്ദൻ. ഞങ്ങളേ വിമർശിക്കാം എങ്കിൽ ഞങ്ങൾക്ക്…

1 hour ago

കുവൈത്തിൽ തീപിടിത്തം, അഞ്ച് മരണം

കുവൈത്ത് സിറ്റി : വീണ്ടും ആശങ്ക പരത്തി കുവൈത്തിൽ തീപിടിത്തം. ഫർവാനിയ ബ്ലോക്ക് 4-ലെ കെട്ടിടത്തിലാണ് തീപിടുത്തം. അഞ്ച് പേർ…

1 hour ago

തൃശൂരിൽ ഒന്നര വയസുകാരി കിണറ്റിൽ മരിച്ച നിലയിൽ

തൃശൂർ ചിറമനേങ്ങാട് നെല്ലിക്കുന്നിൽ ഒന്നര വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മുല്ലക്കൽ വീട്ടിൽ സുരേഷ് ബാബു – ജിഷ…

2 hours ago