national

ഇനി സെക്‌സ് ആകാശത്തിലുമാകാം, സുവര്‍ണാവസരമൊരുങ്ങുന്നു; വേണ്ടത് തുച്ഛമായ രൂപ

ലാസ് വെഗാസ് : ലവ് ക്ലൗഡ് എന്ന ലാസ്‌വേഗാസ് കമ്ബനി ആകാശരതിയെന്ന വന്യഭാവന യാഥാര്‍ഥ്യമാക്കുക എന്ന ഒരേയൊരു ലക്ഷ്യത്തോടെ പുതിയ ഒരു വിമാന സര്‍വീസ് ആരംഭിച്ചിരിക്കുകയാണ്. രതിയില്‍ ഏര്‍പ്പെടുന്ന കാര്യത്തില്‍ ആകാശമാണ് അതിര്. ‘സ്വപ്‍നം കാണാവുന്ന എവിടെവെച്ചും സെക്സില്‍ ഏര്‍പ്പെടാന്‍ സാധിക്കും’ എന്ന് പറഞ്ഞത് എലനോര്‍ റൂസ്‌വെല്‍റ്റ് ആണ്. അത് ഇനി കാറിലോ, ഹോട്ട് ടബ്ബിലോ, ബീച്ചിലോ, കാടിനുള്ളിലെ വിജനതയിലോ മാത്രമല്ല വിമാനത്തില്‍ വച്ചുപോലും സാധിക്കും

കാരണം ഇപ്പോള്‍ ലാസ് വെഗാസിലെ ഒരു വിമാനകമ്ബനി ഓഫര്‍ ചെയ്യും പ്രകാരം ആകാശത്തിലൂടെ പറന്നുപോയ്ക്കൊണ്ടിരിക്കുന്ന ഒരു വിമാനത്തില്‍ വച്ച്‌ സെക്സ് ചെയ്യാം. സ്കൈ സെക്സ് പ്രേമികള്‍ക്ക് ഇനി തങ്ങളുടെ ഫാന്റസികള്‍ സാക്ഷാത്കരിച്ചെടുക്കാന്‍ സ്വന്തം നഗരത്തില്‍ നിന്ന് അപരിചിതമായ മറ്റേതെങ്കിലും ഇടത്തിലേക്ക് പോകുന്ന വിമാനത്തില്‍ ഒരു ടിക്കറ്റൊക്കെ എടുത്ത് വിമാനയാത്ര പോയി, അതിലെ ഇടുങ്ങിയ ടോയ്‌ലെറ്റിനുള്ളിലേക്ക് എയര്‍ ഹോസ്റ്റസുകളുടെ കണ്ണുവെട്ടിച്ച്‌ ഒന്നിച്ച്‌ കയറിപ്പറ്റി പെടാപ്പാടു പെടേണ്ടതില്ല എന്ന് ചുരുക്കം.

996 ഡോളറിന്, അതായത് ഏതാണ്ട് മുക്കാല്‍ ലക്ഷം രൂപയ്ക്ക്, ലാസ് വെഗാസില്‍ നിന്ന് പുറപ്പെടുന്ന വിമാനം മുക്കാല്‍ മണിക്കൂര്‍ മണിക്കൂര്‍ ആകാശത്ത് നിങ്ങളെയും കൊണ്ട് ചുറ്റിക്കറങ്ങിയ ശേഷം തിരികെ പുറപ്പെട്ടിടത്തുതന്നെ എത്തിക്കും ഇനി മുതല്‍. ആ സമയം തികയാതെ വരുന്നവര്‍ക്ക്, പൈലറ്റിനോട് പറഞ്ഞാല്‍, അധിക പണം നല്‍കി ട്രിപ്പിന്റെ ദൈര്‍ഘ്യം ഒന്നര മണിക്കൂര്‍ ആക്കി വര്‍ധിപ്പിക്കാനും വകുപ്പുണ്ട്.

വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റന്‍ ടോണി എന്നറിയപ്പെടുന്ന ആന്റണി ബ്ലെയ്ക്ക് ആണ്. തന്റെ ട്വിന്‍ എഞ്ചിന്‍ സെസ്ന വിമാനത്തിലേറുന്ന പ്രണയമിഥുനങ്ങളെ ക്യാപ്റ്റന്‍ ടോണി 5280 അടി ഉയരത്തില്‍ എങ്ങോട്ടെന്നില്ലാതെ പറത്തും. എഞ്ചിന്‍ കണ്‍സോളിനെ മണിയറയില്‍ നിന്ന് വേര്‍തിരിക്കുന്നത് ഒരു കര്‍ട്ടന്‍ ആണ്. വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച നോയ്‌സ് ക്യാന്‍സലേഷന്‍ ഹെഡ് സെറ്റുമായിട്ടാല്‍ പൈലറ്റ് വിമാനം പറത്തുന്നത് എന്നതുകൊണ്ടുതന്നെ പിന്നില്‍ നടക്കാന്‍ ഇടയുള്ള ബഹളങ്ങളൊന്നും തന്നെ അദ്ദേഹത്തിന്റെ ഏകാഗ്രതയ്ക്ക് ഭംഗം വരുത്തില്ല.

നവവിവാഹിതരായ ദമ്ബതികളും സെക്സില്‍ പുതുമ തേടുന്ന മധ്യവയസ്‌കരും മുതല്‍ യൂറോപ്പില്‍ നിന്നെത്തുന്ന സ്വിങ്ങിങ് കപ്പിള്‍സ് വരെ ലവ് ക്ലൗഡിന്റെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നുണ്ട് എന്ന് ക്യാപ്റ്റന്‍ ടോണി ന്യൂയോര്‍ക്ക് പോസ്റ്റിനോട് പറഞ്ഞു. കര്‍ട്ടനുപിന്നില്‍ രണ്ടു പേര്‍ക്ക് സുഖമായി കിടക്കാവുന്ന ഒരു മെത്തയും, ചുവപ്പുനിറത്തിലുള്ള സാറ്റിന്‍ കവറുകളിട്ട സെക്സ് പൊസിഷന്‍ തലയിണകളുമുണ്ട്. എഴുപതുകളില്‍ പ്ലേ ബോയ് മാഗസിന്റെ ഉടമ ഹ്യൂ ഹെഫ്നര്‍ക്ക് സ്വന്തമായി ഉണ്ടായിരുന്ന ബിഗ് ബണ്ണി സ്വകാര്യ ജെറ്റുകളുടെ അതേ ഇന്റീരിയര്‍ ആണ് ഈ ലവ് ക്ലൗഡ് വിമാനങ്ങള്‍ക്കും ഉള്ളത്.

.

Karma News Network

Recent Posts

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

6 mins ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

12 mins ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

43 mins ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

49 mins ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

1 hour ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

2 hours ago