ന്യൂഡൽഹി∙ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ 31 കോടിയിലധികം വിലമതിക്കുന്ന 8.86 ഏക്കർ ഭൂമി അനധികൃതമായി സമ്പാദിച്ചെന്ന വാദത്തെ പിന്തുണയ്ക്കാൻ റഫ്രിജറേറ്ററിൻ്റെയും സ്മാർട്ട് ടിവിയുടെയും ബില്ലുകൾ തെളിവുകളായി കോടതിയിൽ സമർപ്പിക്കാൻ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. റാഞ്ചിയിലെ രണ്ടു വിതരണക്കാരിൽ നിന്നാണ് ഈ ബില്ലുകൾ ഏജൻസി ശേഖരിച്ചത്. സോറനെതിരെ സമർപ്പിച്ച കുറ്റപത്രത്തിൽ ഈ തെളിവുകൾ ചേർത്തിട്ടുണ്ടെന്നാണ് വിവരം.
ഏപ്രിൽ 4 ന് റാഞ്ചിയിലെ ജഡ്ജി രാജീവ് രഞ്ജൻ്റെ പ്രത്യേക പിഎംഎൽഎ കോടതി പ്രോസിക്യൂഷൻ പരാതി പരിഗണിച്ചു. മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് തൊട്ടുപിന്നാലെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജനുവരി 31 ന് സോറനെ ED അറസ്റ്റ് ചെയ്തു. റാഞ്ചിയിലെ ഹോത്വാറിലെ ബിർസ മുണ്ട ജയിലിൽ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
റഫ്രിജറേറ്ററും സ്മാർട് ടിവിയും സന്തോഷ് മുണ്ട എന്നയാളുടെ കുടുംബാംഗങ്ങളുടെ പേരിലാണ് വാങ്ങിയിരിക്കുന്നത്. ഹേമന്ത് സോറൻ നിയമവിരുദ്ധമായി കൈക്കലാക്കി എന്നുപറയുന്ന 8.86 ഏക്കർ ഭൂമി കഴിഞ്ഞ 14–15 വർഷമായി നോക്കിനടത്തുന്നത് താനാണെന്ന് സന്തോഷ് മുണ്ട ഇ.ഡി ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിരുന്നു. സോറനും ഭാര്യയും രണ്ടുമൂന്നുതവണ ഇവിടം സന്ദർശിച്ചതായും സന്തോഷ് മുണ്ട അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ഭൂമിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന സോറന്റെ വാദത്തെ പ്രതിരോധിക്കുന്നതാണ് സന്തോഷിന്റെ മൊഴി. ഇതിനിടെ രാജ്കുമാർ പഹൻ എന്നയാൾ ഭൂമിയുടെ ഉടമസ്ഥാവകാശം ഉന്നയിച്ച് രംഗത്തുവന്നിരുന്നു. രാജ്കുമാർ, സോറന്റെ പ്രതിനിധിയാണെന്നും സോറനെ കേസിൽ നിന്ന് രക്ഷിക്കുന്നതിന് വേണ്ടിയാണ് ഇയാൾ അവകാശവാദം ഉന്നയിക്കുന്നതെന്നുമാണ് ഇ.ഡിയുടെ വാദം.
സന്തോഷിന്റെ മകന്റെയും മകളുടെയും പേരിലാണ് ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങിയിരിക്കുന്നത്. ഇത് രണ്ടും വിവാദ ഭൂമിയുടെ അഡ്രസിലാണ് വാങ്ങിയിട്ടുള്ളത്. ഇതോടെ രാജ്കുമാറിന്റെ വാദത്തിന് പ്രസക്തിയില്ലെന്ന് ഇ.ഡി ചൂണ്ടിക്കാണിക്കുന്നു. സോറൻ കൈക്കലാക്കി എന്നുപറയുന്നത് കൈമാറ്റം ചെയ്യാനോ വിൽക്കാനോ സാധ്യമല്ലാത്ത ആദിവാസി ശ്രേണിയിൽ വരുന്ന ഭൂമിയാണ്. ഇത് നിയമവിരുദ്ധമായി കൈക്കലാക്കുകയായിരുന്നു എന്നാണ് കേസ്.
പാലക്കാട്: കൊല്ലങ്കോട് കമ്പിവേലിയില്‍ കുടുങ്ങിയ പുലിയെ കൂട്ടിലാക്കി. മയക്കുവെടി വെച്ച ശേഷമാണ് ആര്‍ആര്‍ടി സംഘം പ്രദേശത്ത് ഭീതി പടര്‍ത്തിയ പുലിയെ…
ദീപാ നിശാന്തിനു വെടി മരുന്നിൻ്റെ ഗന്ധമെന്ന് പരോക്ഷമായി ആക്ഷേപിച്ച ആബിദ് അടിവാരത്തിൻ്റെ ദുരൂഹ ഫോട്ടോ പുറത്തു വിട്ട് ദീപ ടീച്ചർ…
തിരുവനന്തപുരം: വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി വധക്കേസിൽ മൂന്നു പ്രതികൾക്കും വധശിക്ഷ. കോവളം സ്വദേശി റഫീഖാ ബീവി, മകൻ ഷഫീഖ്, കൂടെ…
ഒരുകാലത്ത് സിനിമയിലും സീരിയലിലുമൊക്കെയായി തിളങ്ങിയ താരമാണ് മായ വിശ്വനാഥ്. നായികയായും മായാ വിശ്വനാഥ് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇടക്കാലത്ത് നടി അഭിനയലോകത്തുനിന്നും അപ്രത്യക്ഷമാവുകയായിരുന്നു.…
വിമാനം ആകാശച്ചുഴിയിൽ പെട്ടതിനെ തുടർന്നുണ്ടായ അപകത്തിൽ ക്ഷമാപണം നടത്തി സിംഗപ്പൂർ എയർലൈൻസ്. വിമാനത്തിലുണ്ടായിരുന്നവർക്ക് അനുഭവിക്കേണ്ടി വന്ന വേദനയിൽ ഖേദിക്കുന്നുവെന്ന് സിംഗപ്പൂർ…
ആലക്കോട് : നവവധു വിഷം കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ചാണോക്കുണ്ടിലെ…