social issues

യൗവനം തിരിച്ചു കൊണ്ടുവരേണ്ട, നമ്മളിലുണ്ട്, മനോഭാവം മാറ്റിയാല്‍ മതി, സ്മിത ഗിരീഷ് പറയുന്നു

പലപ്പോഴും മുടി നരയ്ക്കുന്നതും തൊലി ചുളിയുന്നതുമൊക്കെ ഏവരെയും സങ്കടപ്പെടുത്തുന്ന ഒന്നാണ്. പ്രായം ഏറി, അല്ലെങ്കില്‍ വാര്‍ദ്ധക്യത്തിലേക്ക് കടന്നു എന്നത് അംഗീകരിക്കാന്‍ ഒരു ബുദ്ധിമുട്ടാണ്. ഇപ്പോള്‍ തൊലി ചുളിയുന്നത്, മുടി നരയ്ക്കുന്നത് നമ്മെ സങ്കടപ്പെടുത്താമെങ്കിലും മനസ്സ് ആറ്റിറ്റിയൂഡ് കൊണ്ട് നിവര്‍ത്തി വെയ്ക്കണമെന്ന് സ്ത്രീകളോട് പറയുകയാണ് എഴുത്തുകാരിയും അഭിഭാഷകയുമായി സ്മിത ഗരീഷ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സ്മിത ഇക്കാര്യങ്ങള്‍ പറയുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം, ചില പെണ്ണുങ്ങളെപ്പറ്റിയാണ്. ആറ്റിറ്റിയൂ ഡി നെപ്പറ്റിയാണ്. അവര്‍ Spread ചെയ്യുന്ന തരം എനര്‍ജികളെപറ്റിയാണ്.വീട്ടില്‍ ഒരാളുണ്ട്. അറുപത്തി അഞ്ച് കഴിഞ്ഞിട്ടുണ്ടാവും. അമ്മയാണ്. അവരെപ്പോലെ ഉല്ലാസവതിയായ ഒരാളെ ഒരിടത്തും കണ്ടിട്ടില്ല. ജീവിതത്തില്‍ നേരിടാത്ത ട്രാജഡികളില്ല. പക്ഷേ, ഒന്നിലും പരാതിയില്ല. മറ്റാരോടും മത്സരമില്ല. സദാ ചുറുചുറുക്കാണ്. വൃത്തിയായി വേഷം ധരിക്കും.മുഖത്ത് അടുക്കള സാമഗ്രികള്‍ വെച്ച് ഏത് കൊളാജന്‍ പൗഡറിനേയും വെല്ലുന്ന പായ്ക്കു കള്‍ ഉണ്ടാക്കിയിട്ട് സൗന്ദര്യം നിലനിര്‍ത്തും. മനോരമയും മംഗളവും വായിക്കും സീരിയലുകള്‍ കാണും മിനക്കെട്ട് അടുക്കളപ്പണി ചെയ്യും. പാട്ടുകള്‍ കേള്‍ക്കും. മകളെപ്പോലെ ഇടയ്ക്ക് മൂടിക്കെട്ടുന്ന മനസ്സല്ല. ഒന്നും ഒരു പാട് ചിന്തിക്കില്ല. ദ്രോഹിച്ചവരോടും പകയില്ല. ആരേയും കുറ്റം പറയാറില്ല.അവരേക്കാള്‍ സുന്ദരിയാണ് വേറൊരാള്‍ എന്നും ധാരണയില്ല.

മനുഷ്യരെ വെറുപ്പിക്കില്ല. ആത്മവിശ്വാസം കൊണ്ട് നരകത്തിലും അവര്‍ സ്വസ്ഥയാണ്. സുന്ദരിയാണ്. ചെല്ലുമിടത്തൊക്കെ ആരാധകരുണ്ട്.ഇനി മറ്റൊരാള്‍ അവര്‍ ചേച്ചിയാണ് അന്‍പത്തഞ്ച് കഴിഞ്ഞിട്ടുണ്ടാവും.അവരോളം മുഖത്തിളക്കം വേറാര്‍ക്കും കണ്ടിട്ടില്ല. അവരുടെ മനസിലും സ്‌നേഹവും നന്മയുമാണ്. ലോകത്തെ വീട്ടിലേക്ക് കൊണ്ടുവന്ന ഒരാളാണ്.. ആത്മവിശ്വാസവും ഉറപ്പുമാണ് ശരീരഭാഷ. അവരും ബ്യൂട്ടി പാര്‍ലറും, ആന്റി ഏജിംഗ് സംഭവങ്ങളും ഒഴിവാക്കിയവരാണ്. പക്ഷേ നാള്‍തോറും കൂടി വരുന്ന ആ ചാരുത കാണുക തന്നെ വേണം.അവരേയും പല തരത്തിലുള്ള മനുഷ്യര്‍ ഇഷ്ടത്തോടെ, കൊണ്ടു നടക്കുന്നത് കാണാറുണ്ട്.ഇനി പരിചയമുള്ള മറ്റൊരു സ്ത്രീയെപ്പറ്റിയും പറയുന്നു.പെന്‍ഷനായപ്പോള്‍, മെ നോ പാസായപ്പോള്‍, പേരക്കുട്ടി വരും എന്നറിഞ്ഞപ്പോള്‍ ക രഞ്ഞു നി ലവിളിച്ചു നടന്ന ഒരാള്‍.

പേരക്കുട്ടി വരുന്നത് എങ്ങനെയാണ് ഒരാളുടെ യുവത്വത്തെ / വ്യക്തിത്വത്തെ ബാധിക്ക ഇവര്‍ക്ക് ഉള്ളില്‍ ആരേയും ഇഷ്ടമില്ല. മറ്റുള്ളവരുടെ കുറവുകളാണ് മൃദു ഭാ ഷണി യുടെ സൗഹൃദ സംസാരവിഷയം. സൗന്ദര്യം നിലനിര്‍ത്താന്‍ വൈറ്റമിന്‍ സി, കൊളാജന്‍ പൗഡര്‍, ഫെയര്‍നെസ്സ് പായ്ക്കുകള്‍, ഫിറ്റ്‌നസ്സ് ക്ലാസുകള്‍, ഡയറ്റ്.. ഇതൊക്കെ വേണം ഞാനും ചെയ്‌തേക്കും.. പക്ഷേ ഇവര്‍ മാത്രം അനുദിനം ശോഷിച്ചും ശുഷ്‌ക്കിച്ചും പോകുന്നു. കാരണം, മനസില്‍ യുവത്വത്തോടുള്ള അ പകര്‍ഷതയാണ്. തന്നേക്കാള്‍ ചെറുപ്പമുള്ള സ്ത്രീകളോട് അസൂയയാണ്.ഇത് വിഷമായും ഏഷണിയായും വമിപ്പിക്കുന്നു. അവര്‍ നില്‍ക്കുന്ന പരിസരം നാറ്റിപ്പിക്കുന്നു…സഹതാപാര്‍ഹമാണ്.യൗവനം തിരിച്ചു കൊണ്ടുവരേണ്ട. നമ്മളിലുണ്ട്. മനോഭാവം മാത്രം മാറ്റിയാല്‍ മതി. താനെന്ത് എന്ന് അംഗീകരിച്ചാല്‍ മതി. മറ്റുള്ളവരെ അംഗീകരിക്കാനും ശീലിക്കണം.നാല്‍പ്പത്തഞ്ച് വയസ്സ് കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടു വര്‍ഷവും കഴിയും. എന്നെ സംബന്ധിച്ച്, നാല്‍പ്പതിലും, നാല്‍പ്പത്തഞ്ചിന് ശേഷവുമാണ് ആത്മവിശ്വാസവും ജീവിത ത്വരയും കൂടിയത്..

ജീവിച്ചിരുന്നാല്‍, അന്‍പത് വയസിന് മേല്‍ ഇതിലും മിടുക്കിയായിരിക്കുമെന്ന് ഉറപ്പാണ്. അന്‍പത്തഞ്ചിനു ശേഷം പ്രത്യേകിച്ചും.പ്രായം നമുക്ക് തരുന്ന ചില മേന്മകളുണ്ട്. നമ്മളെ സ്‌നേഹിക്കുന്നവര്‍, നമ്മള്‍ എങ്ങനെയിരുന്നാലും നമ്മോടൊപ്പമുണ്ടാവും. ഞാന്‍ സ്‌നേഹിച്ചവര്‍, എന്നെക്കാള്‍ ചന്തം കുറഞ്ഞവരെ ഇഷ്ടപ്പെടുന്നത് കണ്ടിട്ടുണ്ട്. വലിയ കരിസ്മ ഉള്ള ചിലര്‍, ഒരു പ്രത്യേക തയുമില്ലാത്ത എന്നില്‍ തടഞ്ഞു നില്‍ക്കുന്നത് കാണാറുണ്ട്. പറഞ്ഞു വന്നത്, തൊലി ചുളിയുന്നത്, മുടി നരയ്ക്കുന്നത് നമ്മെസങ്കടപ്പെടുത്താം. പക്ഷേ, മനസ്സ് ആറ്റിറ്റിയൂഡ് കൊണ്ട് നിവര്‍ത്തി വെയ്ക്കണം പെണ്ണുങ്ങളേ. നിങ്ങളോളം സ്‌പെഷ്യല്‍ വേറാരുണ്ട് എന്നങ്ങട്ട് സ്വയം കരുതുക.. ജീവിതം യൗവനയുക്തവും മനസ്സ് സ്‌നേഹ സുരഭിലവുമായാല്‍, താനും കുടുംബവും സമൂഹവും രക്ഷപെടും… വ്യക്തിത്വം, സൗന്ദര്യം എന്നത് ശരീരം കൊണ്ടു മാത്രമുള്ള അടയാളപ്പെടുത്തല്‍ മാത്രമല്ലെന്ന ചിന്തയാണ് ആദ്യം വേണ്ടതും. അപ്പോള്‍ ആത്മവിശ്വാസം പോകില്ല.ആദ്യം പറഞ്ഞതരം രണ്ടു പെണ്ണുങ്ങളാണ് എന്റെ ഏറ്റം വലിയ ഉദാഹരണംസ്മിത ഗിരീഷ്(ഈ സാരി, അമ്മ ഡിസൈന്‍ ചെയ്തതാണ്.. )

Karma News Network

Recent Posts

രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന , വയനാട്ടിൽ തുടരാൻ താത്പര്യം, സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ

ഉത്തർപ്രദേശ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന നൽകി പാർട്ടി. രാഹുലിന് വയനാട്ടിൽ തുടരാനാണ്…

6 hours ago

അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തി, രാംലല്ലയിൽ ആരതി ഉഴിഞ്ഞ് രാഷ്‌ട്രപതി ദ്രൗപദി മുർമു

ലക്‌നൗ: രാഷ്ട്രപതി ദ്രൗപതി മുർമു അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി. രാമക്ഷേത്രത്തിലേക്കുള്ള രാഷ്‌ട്രപതിയുടെ ആദ്യ സന്ദർശനമാണിത്. മുഖ്യപുരോഹിതൻ…

7 hours ago

ഐസിയു പീഡനക്കേസിലെ അതിജീവിത സമരം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു

കോഴിക്കോട്∙ മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത കുഴഞ്ഞുവീണു. സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിനു മുൻപിൽ സമരം ചെയ്യുന്നതിനിടെ ബുധനാഴ്ച…

8 hours ago

അപകീർത്തികരമായ പരാമർശം, കെസിആറിന് 48 മണിക്കൂർ നേരത്തേക്ക് പ്രചാരണത്തിൽനിന്നു വിലക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ

ഹൈദരാബാദ്∙ കോൺഗ്രസിന് എതിരെ നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ തെലങ്കാന മുൻ മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ.ചന്ദ്രശേഖർ റാവുവിനെ (കെസിആർ) 48…

8 hours ago

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം, നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി ∙ വോട്ടിങ് മെഷീനുകളില്‍ ചിഹ്നങ്ങള്‍ ലോഡ് ചെയ്യുന്ന യൂണിറ്റ് കൈകാര്യം ചെയ്യുന്നതില്‍ വരണാധികാരികള്‍ക്ക് നിര്‍ദേശവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. സുപ്രീംകോടതി…

9 hours ago

കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാല്‍ വഴുതി വീണ്‌ നാലാം ക്ലാസുകാരൻ മരിച്ചു

കോട്ടയം: കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാല്‍ വഴുതി വീണ്‌ നാലാം ക്ലാസുകാരൻ മരിച്ചു. കരൂർ പഞ്ചായത്ത് കുടക്കച്ചിറ സെന്‍റ്…

9 hours ago