ന്യൂഡല്‍ഹി: അമേഠി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താനിരിക്കേ രാഹുല്‍ ഗാന്ധിക്കെതിരേ പരിഹാസവുമായി സിറ്റിങ് എംപി സ്മൃതി ഇറാനി. സഹോദരിയുടെ ഭര്‍ത്താവ് സീറ്റില്‍ കണ്ണുവെച്ചിട്ടുള്ളതിനാല്‍ രാഹുല്‍ ഗാന്ധിയ്ക്ക് തൂവാലയിട്ട് സീറ്റ് പിടിക്കേണ്ടി വരുമെന്ന് – സ്മൃതി ഇറാനി .പണ്ട് ബസ്സുകളില്‍ സീറ്റുറപ്പിക്കാന്‍ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുല്‍ അമേഠി സീറ്റ് പിടിക്കേണ്ടിവരുമെന്ന് സ്മൃതി ഇറാനി പറഞ്ഞു.
യു.പിയില്‍ കോണ്‍ഗ്രസ് കോട്ടയായി കണക്കാക്കിയിരുന്ന മണ്ഡലമാണ് അമേഠി. രാഹുല്‍ ഗാന്ധിക്ക് 15-വര്‍ഷമായിട്ടും ചെയ്യാന്‍ സാധിക്കാത്തത് എനിക്ക് അഞ്ച് വര്‍ഷം കൊണ്ട് ചെയ്യാന്‍ സാധിച്ചവെന്നും സ്മൃതി പറഞ്ഞു. 27-ദിവസം മാത്രമേ തിരഞ്ഞെടുപ്പിന് ബാക്കിയുള്ളൂ. പക്ഷേ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഇത് അഹങ്കാരമാണ്.
2019-ല്‍ രാഹുല്‍ ഗാന്ധി പരാജയപ്പെടുന്നതിന് മുമ്പ് തുടര്‍ച്ചയായി മൂന്ന് തവണ അദ്ദേഹം മണ്ഡലത്തില്‍ നിന്ന് എം.പിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ മാതാപിതാക്കളായ സോണിയ ഗാന്ധിയും രാജീവ് ഗാന്ധിയും മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
നിലവില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നാണ് ജനവിധി തേടുന്നത്. അമേഠിയില്‍ മത്സരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പാര്‍ട്ടി പറയുന്നതിനനുസരിച്ച് ചെയ്യുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. അമേഠിയില്‍ മത്സരിച്ചാല്‍ വന്‍ ഭൂരിപക്ഷത്തില്‍ ജനങ്ങള്‍ വിജയമുറപ്പാക്കുമെന്നാണ് റോബര്‍ട്ട് വദ്ര പറഞ്ഞത്.
ടെഹ്റാന്: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്ടര്‍…
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…
എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…
കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…
ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…