കൊച്ചി : പാമ്പുകടിയേറ്റ് പരിക്കേറ്റ വീട്ടമ്മ മരിച്ചു. അയൽവീട്ടിലെ പ്ലാവിൽ നിന്നും ചക്കയിടുന്നതിനിടെ പാമ്പിന്റെ കടിയേൽക്കുകയായിരുന്നു. എന്നാൽ പാമ്പാണ് കടിച്ചതെന്ന് യുവതി അറിഞ്ഞില്ല. ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകുന്നതിനിടെ യുവതി മരിക്കുകയായിരുന്നു. പാലക്കാട് സ്വദേശി അൻസിലിന്റെ ഭാര്യ നിഷിദയാണ് (36) മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം ഉണ്ടായത്.
അയൽപക്കത്തെ വീട്ടിലെത്തി ചക്കയിട്ട് തിരിച്ച് വീട്ടിലെത്തിയ നിഷിദയുടെ ഇടതുകൈപ്പത്തിക്ക് മുകളിൽ എന്തോ കടിച്ചതായ പാടുണ്ടായിരുന്നു. ഇതുകണ്ട് പന്തികേട് തോന്നിയ യുവതി വീട്ടുകാരെ വിവരമറിയിച്ചു. പിന്നാലെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.
ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ യുവതി അബോധാവസ്ഥയിലായിരുന്നു. തുടർന്ന് ശനിയാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങി. ചക്കയിടുന്നതിനിടെ പാമ്പിനെ കണ്ടിരുന്നില്ലെങ്കിലും കൈപ്പത്തിക്ക് മുകളിലുള്ള പാടുകൾ കണ്ടാണ് കടിച്ചത് പാമ്പാണെന്ന നിഗമനത്തിൽ വീട്ടുകാർ എത്തിയത്. കുടുംബശ്രീ പ്രവർത്തകയായിരുന്നു നിഷിദ.
ടെഹ്റാന്: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്ടര്‍…
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…
എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…
കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…
ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…