entertainment

​ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ഞെട്ടൽ ഒന്നും ഉണ്ടായില്ല, സന്തോഷം തന്നെ ആണ്- ശ്രീകുമാറും സ്നേഹയും

മലയാളികളുടെ പ്രീയപ്പെട്ട താരങ്ങളായ സ്‌നേഹയും ശ്രീകുമാറും വിവാഹിതരായിട്ട് ഒരു വർഷം കഴിഞ്ഞു. മറിമായത്തിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും പകർത്തുകയാണ് ഇരുവരും. കളിചിരിയും തമാശകളുമൊക്കെയായി മുന്നേറുകയാണ്. സമകാലിക വിഷയങ്ങൾ നർമ്മത്തിൽ ചാലിച്ച്‌ പ്രേക്ഷകരിൽ എത്തിക്കുന്ന ടെലിവിഷൻ പരിപാടിയായ മറിമായത്തിലെ ലോലിതൻ, മണ്ഡോദരി എന്നീ കഥാപാത്രങ്ങളായി പ്രേക്ഷകരുടെ പ്രിയം നേടിയ അഭിനേതാക്കളാണ് ഇരുവരുംമറിമായത്തിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ അംഗീകാരമടക്കം നേടിയിട്ടുള്ള ശ്രീകുമാർ ഇതിനകം 25ലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ഇരുവരും ജീവിതത്തിൽ പുതിയ ഒരംഗത്തെ കൂടി വരവേൽക്കാൻ ഒരുങ്ങുകയാണ്. ഇപ്പോൾ തനിക്ക് അഞ്ചാം മാസം ആണെന്നും, അറിയാൻ വൈകി എന്നും അടുത്തിടെ സ്നേഹ തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ പുത്തൻ ചില വിശേഷങ്ങൾ കൂടി പങ്കിടുകയാണ് സ്നേഹ. നമ്മൾ പൂർണ്ണമായി തയാറെടുത്തു എന്ന് പറയാനാകില്ല. അതിനായി മാനസികമായി നമ്മൾ തയ്യാറെടുത്തു കൊണ്ടിരിക്കുന്നു. വളരെ പെട്ടെന്നുള്ള ഒരു ന്യൂസ് ആയിപ്പോയി. ഒരു വയനാട് ട്രിപ്പൊക്കെ കഴിഞ്ഞു തിരികെ ഷൂട്ടിൽ കയറിയപ്പോൾ ആണ് ഫുഡ് കഴിക്കുമ്പോൾ ചെറിയ ബുദ്ധിമുട്ട് പോലെ തോന്നുന്നത്, ഉടനെ തന്നെ ഡോക്ടറിനെ കണ്ടു. എന്നെ കണ്ടപ്പോൾ തന്നെ, ഞാൻ ഗർഭിണിയാണ് എന്ന് ആ ഡോക്ടർ പറഞ്ഞു. കാരണം പുള്ളിക്കാരി ഭയങ്കര എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള ഗൈനക് ആണ്. എന്നാൽ എനിക്ക് തോന്നുന്നില്ല എന്ന് മറുപടിയാണ് ഞാൻ പറയുന്നത്.

ഫുഡ് ഇൻഫെക്ഷൻ ആണെങ്കിൽ അതിനുള്ള മരുന്ന് തരാം, പക്ഷെ ബ്ലഡ് ടെസ്റ്റ് ചെയ്യണം എന്ന് ഡോക്ടർ നിർദ്ദേശിക്കുകയും ചെയ്തു. അങ്ങനെയാണ് അത് ചെയ്യുന്നതും ടെസ്റ്റ് പോസിറ്റീവ് ആകുന്നതും. എന്നാൽ പിറ്റേദിവസം എനിക്ക് ദുബായിലേക്ക് ഫ്ലൈ ചെയ്യുകയും വേണം. ഒഴിവാക്കാൻ ആകില്ലെന്നു പറഞ്ഞതോടെ വെയിറ്റ് ഒന്നും എടുക്കാൻ പാടില്ല ശ്രദ്ധിക്കാൻ പറഞ്ഞു. അങ്ങനെ പെട്ടെന്ന് ഒറ്റ ദിവസം കൊണ്ടാണ് ശ്രീയ്ക്ക് വിസ എടുക്കുന്നതും പോകുന്നതും. ഞാൻ മുൻപ് പലതവണ ദുബായിൽ പോയിട്ടുണ്ട് എങ്കിലും ശ്രീ കൂടെ വേണം എന്ന് തോന്നി അങ്ങനെ ആണ് പെട്ടെന്ന് വിസ സെറ്റ് ആക്കി ഒരുമിച്ചു പോകുന്നത്.

പ്രൈവറ്റ് ഹോസ്പിറ്റലുകളിൽ ആണല്ലോ പൊതുവെ ആളുകൾ പ്രെഗ്നന്റ് ആയി കഴിഞ്ഞാൽ പോവുക. എന്നാൽ ഗവണ്മെന്റ് ഹോസ്പിറ്റലിൽ എല്ലാ വിധ ഫെസിലിറ്റികളും ഉണ്ട് എന്നതാണ് സത്യം. എല്ലാവരും അത് വിനിയോഗിക്കുന്നുണ്ടോ എന്ന് സംശയം ആണ്. ഞാൻ ഗർഭിണി ആയശേഷം ഉള്ള ഒരു മറിമായം എപ്പിസോഡിൽ തന്നെ ഇതിനെ കുറിച്ച് പറയുന്നുണ്ട്. അതിൽ ഞാൻ ഗർഭിണി ആണെന്ന് പറയുമ്പോൾ ആണോ, എന്ന് അതിലെ റീല് ഭർത്താവ് തിരികെ ചോദിക്കും. അപ്പോൾ ഞാൻ തിരികെ ചോദിക്കും ഇത്രേ ഉള്ളൂ, എന്നെ എടുത്തു പൊക്കാൻ ഒന്നും തോന്നുന്നില്ലേ എന്ന്. മസാല ദോശ വേണോ എന്ന് പോലും ചോദിക്കുന്നില്ല

സത്യത്തിൽ നമ്മുടെ റിയൽ ലൈഫിൽ അങ്ങനെ ഒന്നും ഇല്ല. ഞാൻ ഈ വാർത്ത ശ്രീയോട് പറയുന്നത് ഫോണിൽ കൂടിയാണ്. അപ്പോൾ തിരികെ ആണോ എന്ന മറുപടിയാണ് വന്നത്. പിന്നെ ഫോണിൽ കൂടി ആയതുകൊണ്ട് അത്രേ ഉള്ളൂ എന്നും സ്നേഹ പറയുന്നു. ഞെട്ടൽ ഒന്നും ഉണ്ടായില്ല, സന്തോഷം തന്നെ ആണ്. പിന്നെ സിനിമാറ്റിക് പോലെയുള്ള സംഭവം ഒന്നും ഉണ്ടായില്ല. ഞങ്ങൾ രണ്ടുപേരും ഷൂട്ടിൽ ആണല്ലോ. അതുകൊണ്ടുതന്നെ ഒരു നോർമൽ ആയ രീതി അത്രേ ഉള്ളൂ.

സ്‌നേഹയെന്ന പേരിനൊപ്പം ചേർന്നതാണ് മണ്ഡോദരി എന്ന കഥാപാത്രവും. മറിമായത്തിലെ മണ്ഡുവിന് ശക്തമായ പിന്തുണയായിരുന്നു പ്രേക്ഷകർ നൽകിയത്.സിനിമകളും പരമ്പരകളുമൊക്കെ നിരവധിയുണ്ടെങ്കിലും ആരാധകർക്ക് മണ്ഡുവാണ് സ്‌നേഹ. കുടുംബം പോലെയാണ് മറിമായം ടീമെന്ന് താരവും പറഞ്ഞിരുന്നു. ലോലിതനായാണ് ശ്രീകുമാർ എത്തിയത്. ഇവർ ഇരുവരും ജീവിതത്തിൽ ഒരുമിക്കുകയാണെന്നറിഞ്ഞപ്പോൾ ആരാധകർക്കായിരുന്നു സന്തോഷം.

Karma News Network

Recent Posts

മമത ബാനർജിയുടെ അധിക്ഷേപ പരാമർശം, മാനനഷ്ട കേസ് നൽകി ഗവർണർ ആനന്ദ ബോസ്

മമത ബാനർജിയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ മാനനഷ്ട കേസ് നൽകി ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്ത ഹൈക്കോടതിയിലാണ് ​ഗവർണർ കേസ്…

10 mins ago

ജീത്തു ജോസഫ് – ബേസിൽ ഫസ്റ്റ് ലുക്ക്‌ മോഹൻലാൽ പുറത്തിറക്കി

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി.  ഓഗസ്റ്റ്…

33 mins ago

മദ്രസയിൽ നിന്ന് പഴകിയ ആട്ടിറച്ചി കഴിച്ച പെൺകുട്ടി മരിച്ചു

ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…

37 mins ago

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…

1 hour ago

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

2 hours ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

2 hours ago