entertainment

പ്രസവം കഴിഞ്ഞ് 39ാം ദിവസം വീണ്ടും കാമറക്ക് മുന്നിലെത്തി സ്നേഹ, കൂടെ ഒരു സർപ്രൈസും

മലയാളികളുടെ പ്രീയപ്പെട്ട താരങ്ങളായ സ്‌നേഹക്കും ശ്രീകുമാറിനും കുഞ്ഞതിഥി ജനിച്ചത് അടുത്തിടെയാണ്. ഇപ്പോളിതാ മകൻ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും, പ്രിയപെട്ടവരുടെ പ്രാർത്ഥനയ്ക്ക് നന്ദിയുണ്ടെന്നും അടുത്തിടെ ഇരുവരും അറിയിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ സ്‌നേഹയും ശ്രീകുമാറും തങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെച്ച് എത്താറുണ്ട്. കഴിഞ്ഞ ദിവസമാണ് പ്രസവാവധി കഴിഞ്ഞ് സ്നേഹ മറിമായത്തിന്റെ സെറ്റിൽ തിരിച്ചെത്തിയത്. ഇപ്പോഴിതാ പ്രതീക്ഷിക്കാത്ത ഒരു സന്തോഷം ജീവിതത്തിൽ വന്നതിനെക്കുറിച്ച് പറയുകയാണ് സ്നേഹ.

ഞാൻ ഒരു രണ്ടുമാസമായി ഷൂട്ടിന് ഒന്നും പോകാതെ ഇരിപ്പാണ്. ഓഗസ്റ്റ് മുതൽ പോകാം എന്ന പ്ലാനിൽ ആയിരുന്നു. പക്ഷേ ഇപ്പോൾ തന്നെ അഭിനയിക്കാൻ പോകേണ്ടിവരുന്നു. അങ്ങനെയുള്ള എപ്പിസോഡ് വന്നതുകൊണ്ടാണ് ഇപ്പോൾ പോകാൻ തീരുമാനിച്ചത്. അതിൽ ഒരുപാട് സന്തോഷം തോന്നുന്നു. സ്നേഹ പറയുന്നു. ഇത്തവണ പോകുമ്പോൾ തന്റെ മകനേയും കൂട്ടി പോകുന്നതിന്റെ സന്തോഷത്തിലാണ് താരം.

രണ്ടുമാസമായി ഷൂട്ടിന് ഒന്നും പോകാതെ ഇരിക്കുകയായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം അത് വലിയൊരു കാലയളവാണ്. മെസ്സി കോയ എപ്പിസോഡിന് വേണ്ടിയാണ് ഞാൻ വന്നത്. മെസ്സിയുടെ ഭാര്യ ഒമ്പതുമാസം ഗർഭിണി ആയിരുന്നതും, കോയ ഭാര്യയുടെ പ്രസവത്തിനു പോകാതെ മെസ്സി കപ്പ് എടുക്കുന്നത് കാണാൻ നിന്നതും ഒക്കെ കാണിച്ചുള്ള എപ്പിസോഡ് ആയിരുന്നു ഏറ്റവും ഒടുവിൽ നടന്നത്.

ഞങ്ങളുടെ ഒരു കോമ്പിനേഷൻ വർക്ക് ആയതുകൊണ്ടാണ് അവധി തീരും മുൻപേ ഞാൻ ജോയിൻ ചെയ്തത്. ആ ഒരു എപ്പിസോഡിനു വേണ്ടി മാത്രമാണ് ഇപ്പോൾ ജോയിൻ ചെയ്തത്. ഏറ്റവും വലിയ സന്തോഷം കുഞ്ഞു മെസിയായി എത്തുന്നത് ഞങ്ങളുടെ കുഞ്ഞുവാവയാണ്. ചെറുതായിട്ട് ആണെങ്കിലും വാവ ക്യാമറക്ക് മുൻപിൽ ആദ്യമായി നിൽക്കാൻ പോവുകയാണ്.

നമ്മുടെ വീട്ടിലുള്ള പ്രായമായ ആളുകൾ ഇതിനെ എങ്ങനെ എടുക്കും എന്ന് എനിക്കറിയില്ല. പ്രസവം കഴിഞ്ഞിട്ട് 39 ആം ദിവസമാണ് ഞാനിത് ഷൂട്ട് ചെയ്യുന്നത്. പ്രോപ്പർ ആയി ട്രീറ്റ്മെന്റും, റെസ്റ്റും ഒക്കെ എടുക്കുന്നുണ്ട്. എങ്കിലും ഒറ്റ സീൻ ആയതുകൊണ്ടാണ് ഇത് എടുക്കാൻ വേണ്ടി ഞാൻ വന്നത്. അത് എടുത്തുകഴിഞ്ഞാൽ ഞാൻ തിരികെ പോകും.

പലർക്കും പല അഭിപ്രായങ്ങൾ ആണ്. പക്ഷേ എനിക്ക് പേഴ്സണലി വലിയ സന്തോഷമാണ്. എന്റെ പ്രെഗ്നൻസി സമയത്ത് ഞാൻ കൂടുതലും ഉണ്ടായിരുന്നതും മറിമായം സെറ്റിലാണ്. അവർ അത്രയും എന്നെ കെയർ ചെയ്തിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ഞാൻ ഏറ്റവും വലിയ സന്തോഷത്തിലാണ്. അവരുടെ അടുത്തേക്ക് മോനേം കൊണ്ട് ഷൂട്ടിന് പോകുന്നതിൽ

Karma News Network

Recent Posts

യുവതിയുടെ ഫോട്ടോയും വീഡിയോയും മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു, അറസ്റ്റ്

കോട്ടയം : സ്ത്രീയുടെ ഫോട്ടോയും വീഡിയോയും മോര്‍ഫ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നാട്ടകം പാക്കില്‍…

30 mins ago

നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോർച്ച, ജന്തര്‍മന്തറിലെ പ്രതിഷേധം; രാഹുല്‍ മാങ്കൂട്ടത്തിലിന് ലാത്തിച്ചാര്‍ജില്‍ പരിക്ക്

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോർച്ചയുമായി ബന്ധപ്പെട്ട ജന്തർമന്തറിലുണ്ടായ പ്രതിഷേധത്തിനിടെയുണ്ടാ ലാത്തിച്ചാർജ്ജിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ…

41 mins ago

ആത്മഹത്യയുടെ വക്കില്‍, ജോലിയിൽ തിരിച്ചെടുക്കുക്കണം, മന്ത്രിക്ക് പരാതിനല്‍കി യദു

തിരുവനന്തപുരം : മേയർ ആര്യാ രാജേന്ദ്രനും സംഘവുമായുള്ള തർക്കത്തിന് പിന്നാലെ ജോലിയിൽ നിന്നും മാറ്റി നിർത്തപ്പെട്ട കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദു…

1 hour ago

മാലിദ്വീപ് പ്രസിഡന്റിനെതിരെ ദുർമന്ത്രവാദം നടത്തി മന്ത്രിയും ബന്ധുക്കളും, അറസ്റ്റ്

മാലെ: മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ ദുർമന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് രാജ്യത്തെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ഊർജ വകുപ്പ് മന്ത്രി…

2 hours ago

കെഎസ്ആര്‍ടിസിയുടെ വണ്ടി പിടിച്ചിട്ടാല്‍ ഇവിടെ തമിഴ്‌നാടിന്റെ വണ്ടിയും പിടിച്ചിടും, ഗണേഷ് കുമാർ

തിരുവനന്തപുരം: നികുതിയുടെ പേരില്‍ കെഎസ്ആര്‍ടിസിയുടെ ബസുകൾ തമിഴ്‌നാട്ടില്‍ പിടിച്ചിട്ടാല്‍ അവരുടെ വാഹനങ്ങള്‍ കേരളത്തിലും പിടിക്കുമെന്ന് തമിഴ്നാട് സർക്കാരിനെതിരെ പ്രതികരിച്ച് ഗതാഗത…

2 hours ago

സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിക്കുന്നത് ജയരാജന്റെ മകൻ, ആരോപണവുമായി മനു തോമസ്

കണ്ണൂര്‍ : നിരന്തരമായി വെളിപ്പെടുത്തൽ നടത്തി സിപിഎമ്മിനെ പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ് അടുത്തിടെ സിപിഎമ്മില്‍ നിന്നും പുറത്തുപോയ കണ്ണൂര്‍ മുന്‍ ജില്ലാ…

2 hours ago