entertainment

കുഞ്ഞുങ്ങള്‍ വേണ്ടേ, വിശേഷം ഒന്നും ആയില്ലേ, ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി സ്‌നേഹ

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് സ്‌നേഹയും ശ്രീകുമാറും. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുകയാണ് ഇരുവരും. സ്‌നേഹ സോഷ്യല്‍ ലോകത്തും സജീവമാണ്. തന്റെ വിശേഷങ്ങളും മറ്റും താരം പങ്കുവെയ്ക്കാറുമുണ്ട്. സ്വന്തമായി ഒരു യുട്യൂബ് ചാനലും താരദമ്പതികള്‍ക്കുണ്ട്. ഇപ്പോള്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ക്യു അന്റ് എ സെഷനുമായി എത്തിയിരിക്കുകയാണ് സ്‌നേഹ.

നിങ്ങളെല്ലാവരുടേയും കമന്റുകള്‍ ഞാന്‍ കാണാറുണ്ട്, അതൊക്കെ വായിക്കുന്നുണ്ട്. ക്യുഎ ചെയ്യുന്നതിന് മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റാറ്റസും ഇട്ടിരുന്നു. അങ്ങനെ ലഭിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് എന്ന് പറഞ്ഞ് കൊണ്ടാണ് സ്‌നേഹ വീഡിയോ ആരംഭിച്ചിരിക്കുന്നത്. രണ്ട് ഭാഗങ്ങളിലായാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.

രണ്ടാം വിവാഹ വാര്‍ഷികത്തിന്റെ വീഡിയോ സ്‌നേഹ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. ആനിവേഴ്‌സറി ആശംസകള്‍ അറിയിച്ച് കുറേ പേര്‍ എത്തി. നിങ്ങള്‍ രണ്ടുപേരെയും പോലെ ചിരിക്കുന്ന കുറേ കുഞ്ഞുങ്ങള്‍ നിങ്ങള്‍ക്കുണ്ടാവട്ടെയെന്ന കമന്റുമുണ്ടായിരുന്നു. വാര്‍ഷിക വിശേഷം മാത്രമേയുള്ളോ, വേറെ വിശേഷം ഒന്നുമില്ലേയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. വിശേഷമൊക്കെ ആവുമ്പോള്‍ അറിയിക്കാം കേട്ടോയെന്നായിരുന്നു സ്‌നേഹയുടെ മറുപടി.

കഥകളിയുടെ ഒരു ഭാഗം ചെയ്യാമോയെന്ന ചോദ്യവുമുണ്ടായിരുന്നു. പൂതനാമോക്ഷത്തിന്റെ വീഡിയോ ഇട്ടിരുന്നു, ഇനി ചെയ്യുമ്പോള്‍ വീഡിയോ എടുത്തിടാമെന്നും സ്‌നേഹ പറഞ്ഞിരുന്നു. അതിനിടയിലായിരുന്നു ഒരാള്‍ നിങ്ങള്‍ക്ക് കുഞ്ഞുങ്ങളൊന്നും വേണ്ടേ, എല്ലാവര്‍ക്കുമായി എന്ന് പറഞ്ഞ് സൗഭാഗ്യയെക്കുറിച്ചും അശ്വതി ശ്രീകാന്തിനെക്കുറിച്ചും പറഞ്ഞത്. ഓരോന്നിനും ഓരോ സമയമുണ്ട്, എന്തെങ്കിലും വിശേഷമുണ്ടെങ്കില്‍ ഞാന്‍ നിങ്ങളെ അറിയിച്ചോളാമെന്നായിരുന്നു സ്‌നേഹ മറുപടി പറഞ്ഞത്.

ഓര്‍മ്മവെച്ച കാലം മുതല്‍ ഞാനിങ്ങനെയാണ് ചിരിക്കുന്നത്. ആര്‍ട്ടിഫിഷ്യലായി ആരുടെ മുന്നിലും നില്‍ക്കാന്‍ ശ്രമിച്ചിട്ടില്ല. എനിക്ക് ഇങ്ങനെയേ ചിരിക്കാന്‍ പറ്റുകയുള്ളൂയെന്നായിരുന്നു ചിരിയെ വിമര്‍ശിച്ചവര്‍ക്ക് സ്‌നേഹ കൊടുത്ത മറുപടി. അതേ പോലെ തന്റെ വീഡിയോയില്‍ ശബ്ദത്തിന് പ്രശ്‌നമുണ്ടെന്ന് പറഞ്ഞവരോട് അത് ശ്രദ്ധിക്കേണ്ട കാര്യമായിരുന്നു, ഇതേക്കുറിച്ച് ഞാനും ചിന്തിച്ചിട്ടുണ്ട്. ഇപ്പോള്‍ പുതിയ മൈക്ക് വാങ്ങിയെന്നും സ്‌നേഹ പറഞ്ഞിരുന്നു. അങ്ങനെയുള്ള കമന്റ് പറഞ്ഞവര്‍ക്ക് നന്ദിയെന്നും, ഇനി ഇതേക്കുറിച്ച് ശ്രദ്ധിക്കുമെന്നും താരം വ്യക്തമാക്കി.

Karma News Network

Recent Posts

തീവണ്ടിയുടെ ശുചിമുറിയിൽ രഹസ്യ അറ, 16 പൊതികളിലായി 13.5 കിലോ കഞ്ചാവ് റെയിൽവേ പൊലീസ് പിടികൂടി

പാറശ്ശാല: കൊച്ചുവേളിയില്‍നിന്ന് നാഗര്‍കോവിലിലേക്ക് പോകുകയായിരുന്ന പാസഞ്ചറിന്റെ ശുചിമുറിയിലെ രഹസ്യ അറയില്‍നിന്ന് 13.5 കിലോ കഞ്ചാവ് പാറശ്ശാല റെയില്‍വേ പോലീസ് പിടികൂടി.…

51 mins ago

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം, കോഴിക്കോട് 14കാരൻ ചികിത്സയിൽ

കോഴിക്കോട്∙ ജില്ലയിൽ ഒരു കുട്ടിക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിക്കോടി പള്ളിക്കര സ്വദേശിയായ പതിനാലുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…

2 hours ago

ഹൈന്ദവ യുവതയ്ക്ക് ശാസ്ത്രബോധത്തോടൊപ്പം മതത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാകണം, അല്ലാത്തപക്ഷം കൽക്കിയിലെ വിഷ്യൽ ഇഫക്ട് മാത്രമേ ആസ്വദിക്കാൻ കഴിയൂ

ഹൈന്ദവ കുടുംബങ്ങളിൽ Parenting എന്നത് കൊണ്ട് നല്ല മൂല്യങ്ങൾ, ധാർമ്മികത, സ്വഭാവ ശക്തി, അച്ചടക്കം എന്നിവയ്‌ക്കൊപ്പം ഹിന്ദു മത പൈതൃകവും…

2 hours ago

പഞ്ചാബിൽ ശിവസേന നേതാവ് സന്ദീപ് ഥാപ്പറിന് നേരെ പട്ടാപ്പകൽ വധശ്രമം

ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം…

3 hours ago

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകൾ, എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം, ​ഗവർണർ

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…

3 hours ago

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

4 hours ago