entertainment

ഇതുവരെ ലഭിച്ചതില്‍ ഏറ്റവും ഊഷ്മളമായ ആലിംഗനം, മഞ്ജുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശോഭന

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരാണ് ശോഭനയും മഞ്ജു വാര്യരും. നീണ്ട ഇടവേളയ്ക്ക് ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ തിരികെ എത്തിയ മഞ്ജു തന്റെ ലേഡിസൂപ്പര്‍സ്റ്റാര്‍ പദവി തിരികെ പിടിച്ചിരിക്കുകയാണ്. കൈ നിറയെ ചിത്രങ്ങളാണ് മഞ്ജുവിന്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ശോഭനയും അഭിനയ രംഗത്ത് തിരികെ എത്തിയത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു ശോഭനയുടെ ഗംഭീര മടങ്ങി വരവ്.

ശോഭനയും മഞ്ജുവും വളരെ അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത് ഇരുവരും ഒരുമിച്ചുള്ള ഒരു ചിത്രമാണ്. ശോഭനയാണ് മഞ്ജുവിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. തനിക്ക് ഇതുവരെ ലഭിച്ചതില്‍ ഏറ്റവും ഊഷ്മളമായ ആലിംഗനമാണെന്നായിരുന്നു ചിത്രം പങ്കുവച്ചു കൊണ്ട് ശോഭന കുറിച്ചത്. ഇരുവരും പരസ്പരം ചേര്‍ത്തു പിടിച്ചു കൊണ്ട് നിറഞ്ഞ ചിരിയുമായി നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

ശോഭനയുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് മഞ്ജു വാര്യരും രംഗത്തെത്തി. വിലമതിക്കാനാവാത്തത് എന്നായിരുന്നു പോസ്റ്റ് പങ്കുവെച്ച് മഞ്ജു കുറിച്ചത്. ശോഭനയുടെ പോസ്റ്റ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ സ്റ്റോറിയായും മഞ്ജു വാര്യര്‍ പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിന് കമന്റുകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. മലയാള സിനിമയിലെ രണ്ട് സൂപ്പര്‍ സ്റ്റാറുകള്‍ ഒരുമിച്ച്, ഇതിഹാസങ്ങള്‍ ഒരു ഫ്രെയിമില്‍ എന്നൊക്കെയാണ് ആരാധകരുടെ കമന്റുകള്‍.

അതേസമയം ഈ മാസമായിരുന്നു തനിക്ക് കോവിഡ് ബാധിച്ച വിവരം ശോഭന പങ്കുവെച്ചത്. ഒമിക്രോണ്‍ ആയിരുന്നു താരത്തെ ബാധിച്ചത്. വേണ്ട മുന്‍കരുതലുകള്‍ എടുത്തിരുന്നുവെങ്കിലും ഒമിക്രോണ്‍ ബാധിക്കുകയായിരുന്നു താരത്തിന്. സന്ധി വേദന, വിറയല്‍, തൊണ്ട വേദന തുടങ്ങിയ രോഗ ലക്ഷണങ്ങളായിരുന്നു തനിക്കുണ്ടാിയരുന്നതെന്നും താരം പറഞ്ഞിരുന്നു.

Karma News Network

Recent Posts

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

12 mins ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

30 mins ago

70 വയസ്സുകാരനെ കുത്തിക്കൊന്നു, ചായകുടിക്കുന്നതിനിടെ ഉണ്ടായ തർക്കം

എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…

45 mins ago

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേർപെട്ടു പോയി

പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…

60 mins ago

ഹത്രാസ്,ഭോലെ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്,ബാബ ചവിട്ടിയ മണ്ണ്‌ വാരാൻ ജനം ഓടി,സംഘാടകർ വടികൊണ്ട് മർദ്ദിച്ചു

ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…

1 hour ago

അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ല, ജീവനോടെയുണ്ടെന്നാണ് കരുതുന്നത്- കലയുടെ മകന്‍

ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…

2 hours ago