ഫോട്ടോഷൂട്ടുകളിലൂടെയും ഉദ്ഘാടന പരിപാടികളുടെയും പേരിൽ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയ താരമാണ് ഹണി റോസ്. മലയാളി മങ്കയായെത്തിയ താരത്തിന്റെ ചിത്രത്തിന് വിമർശനമേറുന്നു. ന്യൂജനറേഷൻ കള്ളിയങ്കാട്ട് നീലി, പിടിച്ചു നിൽക്കാൻ എന്തൊക്കെ കാണിക്കണം എന്നിങ്ങനെയൊക്കെയാണ് കമന്റുകൾ വരു്നത്.
ബാലയ്യയോടൊപ്പം വീര സിംഹ റെഡ്ഡി എന്ന സിനിമയിൽ വേഷമിട്ട ഹണി റോസ് ഇപ്പോൾ തെലുങ്കിലും താരമാണ്. കസവ് മുണ്ടുടുത്ത് ഇളം ചുവപ്പ് നിറത്തിലുള്ള ബ്ലൗസും ധരിച്ചാണ് ഹണി ചിത്രങ്ങളിെലത്തുന്നത്. മാലേയം മാറോടലിഞ്ഞും എന്ന മലയാള ഗാനത്തിൻറെ പശ്ചാത്തലത്തിലുള്ള വീഡിയോയും താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ബാൽജിത്ത് ബിഎം ആണ് ഹണി റോസിൻറെ ഈ മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ചിത്രങ്ങളും വീഡിയോയും ഇതിനോടകം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഒരു പൊട്ടും ചുവന്ന ലിപ്സിറ്റിക്കും മാത്രമാണ് മുഖത്ത് താരം ഉപയോഗിച്ചിരിക്കുന്നത്. തമ്പുരാട്ടി കുട്ടിയെപ്പോലെയുണ്ട് സെറ്റ് മുണ്ടിലും ബ്ലൗസിലും ഹണിയെ കാണാൻ എന്നാണ് ആരാധകർ കുറിക്കുന്നത്. ഒരു കമ്മൽ പോലും ഇടാതെ തന്നെ ഹണി അതീവ സുന്ദരിയാണെന്നും കമന്റുകളുണ്ട്.
മാമാങ്കത്തിലൂടെ ശ്രദ്ധേയയായ പ്രാചി തെഹ്ലാനും കമന്റ് കുറിച്ചിട്ടുണ്ട്. സുന്ദരി വിത്ത് റൈറ്റ് കർവ്സ്… ഓൺ ഫയർ ഹണി എന്നാണ് പ്രാചി കുറിച്ചത്. ഹണി റോസിന്റെ വീഡിയോയോ ഫോട്ടോയോ പ്രത്യക്ഷപ്പെട്ടാൽ നെഗറ്റീവ് കമന്റുകൾ പതിവാണ്. ഇത്തവണയും അതിന് കുറവൊന്നും സംഭവിച്ചിട്ടില്ല. ന്യൂജനറേഷൻ കള്ളിയങ്കാട്ട് നീലി എന്നാണ് ചിലർ വിശേഷിപ്പിച്ചത്.
പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…
റഷ്യൻ മണ്ണിൽ സാംസ്കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…
മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…
ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…
എന്റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന് ഇടവേള ബാബു.…
ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…