Categories: entertainmenttopnews

കമല്‍ ഹസ്സനും 25 ലക്ഷം പ്രഖ്യാപിച്ചു ;എന്നിട്ടും കൈവിട്ട് കളിക്കാതെ താരസംഘടന

തിരുവനന്തപുരം: ശക്തമായ മഴയില്‍ ദുരന്തം അനുഭവിക്കുന്ന കേരളത്തിന് ദുരിതാശ്വാസ സഹായവുമായി തമിഴ് സിനിമ താരങ്ങളും. നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹസ്സന്‍ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം സംഭാവന നല്‍കി. സഹോദരങ്ങളും തമിഴ് നടന്മാരുമായ സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് 25 ലക്ഷം രൂപ കൈമാറുമെന്ന് അറിയിച്ചു. വിജയ് ടിവിയും 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. തമിഴ് സിനിമ ലോകത്ത് നിന്നും സഹായം എത്തുമ്പോള്‍ മലയാള താര സംഘടനയായ അമ്മ നല്‍കിയത് പത്ത് ലക്ഷം രൂപയാണെന്നാണ് വിവരം.

കോടികള്‍ പ്രതിഫലം വാങ്ങുന്നവരടക്കം സംഘടനയില്‍ ഉണ്ടായിട്ടും 10 ലക്ഷം രൂപമാത്രം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ അമ്മയുടെ നടപടിക്കെതിരെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയകളില്‍ ഉയരുന്നത്. തമനിഴ് നടന്മാര്‍ ഇത്രയും തുക സംഭാവന നല്‍കുമ്പോള്‍ അമ്മയുടെ നടപടി തീരെ അംഗീകരിക്കാനാവില്ലെന്നാണ് പലരും പറയുന്നത്. മഴക്കെടുതി നേരിടാന്‍ പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചു മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താരങ്ങളുടെ ഫേസ്ബുക്ക് കുറിപ്പിന് താഴെയാണ് പൊങ്കാലയെത്തുന്നത്.

എറണാകുളം പുത്തന്‍വേലിക്കര തേലത്തുരുത്തിലെ ദുരിതാശ്വാസ ക്യാംപില്‍ മമ്മൂട്ടി നേരിട്ടെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കുന്നതിനുള്ള അക്കൗണ്ട് നമ്പര്‍ ഉള്‍പ്പെടെയാണു താരങ്ങള്‍ ഫേസ്ബുക് കുറിപ്പ് ഇട്ടത്. ദുരന്തത്തെ ഒന്നായി നേരിടാമെന്നായിരുന്നു മോഹന്‍ലാലിന്റെ ഫേസ്ബുക്ക് കുറിപ്പ്. വിവിധയിടങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും കണ്ണൂരിലെ ടെറിട്ടോറിയല്‍ ആര്‍മിയുടെ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും മോഹന്‍ലാല്‍ പങ്കുവച്ചിരുന്നു.. എന്നാല്‍ സഹായധനങ്ങള്‍ ഇരുവരും പ്രഖ്യാപിച്ചിരുന്നില്ല. ഇതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്. കാശ് മുടക്കാന്‍ ഇവര്‍ക്ക് മടിയാണെന്നും വാചകമടിക്ക് യാതൊരു കുറവുമില്ലെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന കമന്റുകള്‍.

ആര്‍ത്തലച്ചു വരുന്ന ജലത്തിനു മുന്നില്‍ നമുക്കു കൈകോര്‍ത്തു പിടിക്കാമെന്നാണു മഞ്ജു വാരിയര്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചത്. ‘ഡൂ ഫോര്‍ കേരള’ എന്ന ഹാഷ് ടാഗോടെയാണു പൃഥ്വിരാജിന്റെ അഭ്യര്‍ത്ഥന. ജയറാം, നിവിന്‍ പോളി, ശോഭന, റിമ കല്ലിംഗല്‍, അജു വര്‍ഗീസ്, ആഷിക് അബു, ആശ ശരത്, നവ്യ നായര്‍ തുടങ്ങിയ താരങ്ങള്‍ അഭ്യര്‍ത്ഥനയുമായെത്തി.

സംഘടനയിലെ ഒര് താരത്തിന് മാത്രം കൊടുക്കാന്‍ പറ്റുന്ന തുകയാണല്ലോ 10 ലക്ഷം രൂപാ.? വെറും 30 ദിവസത്തെ ഷൂട്ടിംഗിന് 3 ഉം 4ളം കോടികള്‍ പ്രതിഫലം വാങ്ങിക്കുന്ന താരങ്ങളുടെ സംഘടനയല്ലേ അമ്മ.? ഈ സാധാരണക്കാരനെല്ലാം കൂടെയല്ലേ നിങ്ങളെയെല്ലാം താരങ്ങളാക്കിയത്..? എത്രമെമ്പേര്‍സ് ഒണ്ട് അമ്മയില്‍..?? നിങ്ങളെ ഇന്നു കാണുന്ന താരങ്ങളാക്കിയ ഇവിടുത്തെ സാധാരണക്കാരന് വേണ്ടി ആകുമ്പോള്‍ നിങ്ങള് നിങ്ങടെ കഴിവിന്റെ പരമാവധി ചെയ്യണമായിരുന്നു.. കാശില്ലാത്ത പാവപ്പെട്ട താരങ്ങളേ.. ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട ഒരു കമന്റാണിത്. ഇത്തരത്തില്‍ നിരവധി പേരാണ് അമ്മയുടെ നടപിടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്.

Karma News Network

Recent Posts

ചക്രവാതച്ചുഴി, ഇന്ന് 5 ജില്ലകളിൽ യെല്ലോ, നാളെ ഓറഞ്ച് അലർ

തിരുവനന്തപുരം: വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് നിലനിൽക്കെ കേരളത്തിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ ഇന്ന്…

25 mins ago

അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം, സസ്പെൻഷൻ ആത്മവീര്യം തകർക്കും’ കെജിഎംസിടിഎ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…

9 hours ago

ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്, 243 പേര്‍ അറസ്റ്റിൽ, 53 പേർ കരുതൽ തടങ്കലിൽ

തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ​ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…

9 hours ago

പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന, 4 മണിക്കൂറിൽ പിടിച്ചെടുത്തത് 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ

കൊച്ചി: പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…

10 hours ago

രാജ്യത്തെ ഭരിക്കുക എന്നത് വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് പരീക്ഷിക്കാൻ പറ്റിയ കളിയല്ല, രൂക്ഷ വിമർശനവുമായി മോദി

ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…

10 hours ago

മഴ തകർത്തു, വീണ്ടും വെള്ളത്തിൽ മുങ്ങി തലസ്ഥാനം

തിരുവനന്തപുരം : മണിക്കൂറുകളോളം മഴ നിന്ന് പെയ്‌തതോടെ തലസ്ഥാനനഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്‌ക്ക് ശേഷം മൂന്നു മുതല്‍ നാല്…

11 hours ago