entertainment

പൃഥ്വിക്കും ഇന്ദ്രനും ഇല്ലാത്ത ജാഡ എന്തിനാണ് പൂർണിമ കാണിക്കുന്നത്, സോഷ്യൽ മീഡിയയിൽ വിമർശനം

മലയാള സിനിമയുടെ പ്രിയ താരദമ്പതികളാണ് ഇന്ദ്രജിത്തും പൂർണിമയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഇരുവരും 2002 ലായിരുന്നു വിവാഹിതരായത്. ഓരോ ദിവസവും ഓരോ പുതിയ കാര്യങ്ങളുമായി പൂർണ്ണിമ സോഷ്യൽ മീഡിയയിൽ ബിസി ആണ് .ഇവരുടെ മക്കളായ പ്രാർതനയും നക്ഷത്രയും പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരാണ്.

നടി എന്നതിനപ്പുറം ഫാഷൻ ഡിസൈനർ എന്ന രീതിയിലും ഏറെ ശ്രദ്ധേയയായ വ്യക്തിത്വമാണ് പൂർണിമ ഇന്ദ്രജിത്തിന്റേത്. സ്വയം അണിയുന്ന വസ്ത്രങ്ങളിലും ഹെയർ സ്റ്റൈലിലുമെല്ലാം പൂർണിമ തന്റേതായൊരു സ്റ്റെൽ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഫാഷൻ പ്രേമികൾ പലപ്പോഴും ഏറെ കൗതുകത്തോടെയാണ് പൂർണിമയുടെ ചിത്രങ്ങൾക്കായി കാത്തിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച ചെയ്യുന്നത് ക്ലബ്ബ് എഫ്‌എം അവതാരക ധന്യ വർമ്മയുമായുള്ള അഭിമുഖമാണ്. പൂർണ്ണിമ, ഇന്ദ്രനെ കുറിച്ച്‌ പറയുന്നതും, ബിസിനസിനെ കുറിച്ച്‌ പറയുന്നതുമായ വീഡിയോയിൽ ഉടനീളം പൂർണ്ണിമ ഇംഗ്ളീഷ് ഭാഷ ഉപയോഗിക്കുന്നതിനെതിരെയാണ് വിമർശനം. ഇവർ മലയാളി തന്നെ അല്ലെ പിന്നെന്തിനാണ് സാധാരണക്കാരുടെ മുൻപിൽ ഇംഗ്ളീഷ് ഉപയോഗിക്കുന്നത് എന്നാണ് ചിലർ ചോദ്യമുയർത്തുന്നത്.

എന്തിനാണ് ഇവർ ഇത്രയും ജാഡ കാണിക്കുന്നത്. എന്നാൽ പൃഥിക്കും ഇന്ദ്രനും ഇത്രയും ജാട ഇല്ല. ഇംഗ്ളീഷ് കാരണം നല്ല വീഡിയോ ആണ് കാണാൻ ഉള്ള മൂഡ് പോയി. സുപ്രിയയുടെ ഒരു അഭിമുഖം ഉണ്ടായിരുന്നു. അതിൽ ഇംഗ്ളീഷ് അവർ ഉപയോഗിക്കുന്നുണ്ട് എങ്കിലും കണ്ടിരിക്കാൻ നല്ല രസമായിരുന്നു. തുടങ്ങി നിരവധി വിമർശനങ്ങൾ ആയിരുന്നു പൂർണിമയുടെ വീഡിയോയ്ക്ക് നേരെ ഉയർന്ന് വയറുന്നത്.

ഇന്ദ്രജിത്തും പൂർണിമയും വിവാഹിതരാവുന്നത് 2002 ഡിസംബർ പതിമൂന്നിനാണ്. എഞ്ചിനീയറായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു ഇന്ദ്രജിത്ത് സിനിമയിലേക്കെത്തിയത്.ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനെന്ന ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു താരം തുടക്കം കുറിച്ചത്.വില്ലത്തരവും സ്വാഭാവിക കഥാപാത്രങ്ങളും മാത്രമല്ല നായകവേഷവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച്‌ മുന്നേറുകയായിരുന്നു താരം. മൂത്ത മകൾ പ്രാർത്ഥനയും താരമാണ്. പാത്തു എന്നാണ് പ്രാർഥനയുടെ വിളിപ്പേര്. ചെറുപ്പത്തിലെ തന്നെ പാട്ടാണ് പാത്തുവിന്റെ ലോകം.

അടുത്തിടെയാണ് പ്രാർത്ഥന ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. സോളോ എന്ന സിനിമക്ക് ശേഷം ബിജോയ് നമ്പ്യാർ ഒരുക്കുന്ന തായിഷ് എന്ന സിനിമയിലെ ഗാനം ആലപിച്ചു കൊണ്ടാണ് പ്രാർഥന ബോളിവുഡിലേക്കെത്തുന്നത്. സീ5 സ്റ്റുഡിയോ നിർമിക്കുന്ന ചിത്രത്തിൽ ഗോവിന്ദ് വസന്ത ഒരുക്കിയ ഗാനമാണ് പ്രാർഥന ആലപിച്ചത്. രേ ബാവ്രേ എന്ന ഗാനം പ്രാർഥനയും ഗോവിന്ദും ചേർന്നാണ് ആലപിച്ചിരിക്കുന്നത്

Karma News Network

Recent Posts

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

4 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

31 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

1 hour ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

11 hours ago