topnews

കമ്മ്യൂണിസ്റ്റുകാരായ ചാനൽ മേധാവികളുടെ മുഖത്തേക്ക് രാജിക്കത്ത് വലിച്ചെറിഞ്ഞ സുജയക്ക് സോഷ്യൽ മീഡിയയുടെ കയ്യടി

24 ന്യൂസിൽ നിന്നും രാജിവെച്ച സുജയ പാർവതിക്ക് സോഷ്യൽ മീഡിയയുടെ കയ്യടി. ഇന്ത്യയിലേ ഏറ്റവും വലിയ ഒരു സംഘടനയായ ബി എം എസിന്റെ പരിപാടിയിൽ പങ്കെടുത്തു എന്ന ഒറ്റ കാരണത്താൽ സസ്പെൻഡ് ചെയ്യുകയും പിന്നീട് തിരിച്ചെടുക്കുകയുമായിരുന്നു എന്നാൽ ഉടൻ തന്നെ 24ൽ നിന്നും രാജിവെക്കുകയും ചെയ്തു.

‘നിരുപാധികമായ പിന്തുണക്ക് ഏവർക്കും നന്ദി. ഏറ്റവും കഠിനമായ പോരാട്ടത്തിനൊടുവിലാണ് ഏറ്റവും മധുരതരമായ വിജയം വരുന്നത്. ഇത് രാജി പ്രഖ്യാപിക്കാനുള്ള സമയം’ എന്ന തലക്കെട്ടിലാണ് സുജയ പാർവതി രാജിവെച്ച വിവരം പങ്കുവെച്ചത്. എല്ലാ നല്ല ഓർമ്മകൾക്കും സഹപ്രവർത്തകർക്ക് നന്ദി പറയുന്നു,’ സുജയ പാർവതി തന്റെ സോഷ്യൽ മീഡിയ കുറിപ്പിൽ വ്യക്തമാക്കി. വൻ പിന്തുണയാണ് കുറിപ്പിന് ലഭിച്ചത്.

ചുംബന സമരവും വനിതാ മതിലും കെട്ടി നവോത്ഥാനം നടത്തുന്ന ആയിരം കമ്മിക്കൂട്ടങ്ങൾക്കെതിരെ ഇവളെപ്പോലെ ഒന്ന് മതി’ എന്നാണ് ഒരാൾ സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെട്ടത്. സസ്‌പെൻഷൻ പിൻവലിക്കുന്നത് വരെ പോരാടുകയും തുടർന്ന്, കമ്മ്യൂണിസ്റ്റ്കാരായ ചാനൽ മേധാവികളുടെ മുഖത്തേക്ക് രാജിക്കത്ത് വലിച്ചെറിയുകയും ചെയ്തത് സുജയയുടെ നിലപാട് വ്യക്തമാക്കുന്നതാണെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.

ബിജെപിയുടെ ട്രേഡ് യൂണിയൻ സംഘടനയായ ബിഎംഎസിന്റെ പരിപാടിയിൽ പങ്കെടുക്കുകയും, ബിഎംഎസ് ആദരിക്കപ്പെടേണ്ട സംഘടനയാണെന്നും മോദിയുടെ ഭരണനേട്ടങ്ങൾ അവഗണിക്കാനാകില്ലെന്നും തുറന്നു പറഞ്ഞതിന് സുജയ പാർവതിയെ 24ന്യൂസ് ചാനൽ മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്യുകയായിരുന്നു. മാനേജ്‌മെന്റിന്റെ കടുത്ത നടപടിക്ക് എതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നതോടെ മാർച്ച് 29ന് സുജയയുടെ സസ്‌പെൻഷൻ പിൻവലിച്ചു.

Karma News Network

Recent Posts

ചെങ്കൽ ക്ഷേത്രത്തിലെ വൈകുണ്ഠത്തിനും മഹാശിവലിംഗത്തിനും വീണ്ടും പുരസ്കാരം

ചെങ്കല്‍ മഹേശ്വര ക്ഷേത്രത്തിന് വീണ്ടും അംഗീകാരം. ഗ്ലോബൽ റെക്കോർഡ്സ് ആൻഡ് റിസ‍‍‍‌ർച്ച് ഫൗണ്ടേഷന്റെ നാഷണൽ റെക്കോർഡ് അം​ഗീകാരമാണ് ലഭിച്ചത്. ചെങ്കലൽ…

20 mins ago

പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിന് ഇരയാക്കി സീനിയർ വിദ്യാർത്ഥികൾ, സംഭവം മലപ്പുറത്ത്

മലപ്പുറം : പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂളിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തെന്ന് പരാതി. വേങ്ങര ഗവൺമെന്റ് മോഡൽ വൊക്കേഷണൽ…

36 mins ago

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് കണ്ഠര് രാജീവര് പൂർണ ചുമതല ഒഴിയുന്നു, തന്ത്രി സ്ഥാനത്ത് ഇനി മകൻ

പത്തനംതിട്ട: ശബരിമല തന്ത്രി സ്ഥാനത്തേക്ക് ചെങ്ങന്നൂർ താഴമൺ മഠത്തിലെ അടുത്ത തലമുറയിൽ നിന്നു ഒരാൾ കൂടി എത്തുന്നു. തന്ത്രി സ്ഥാനമുള്ള…

55 mins ago

അമ്മയിലെ തിരഞ്ഞെടുപ്പ് ജനാധിപത്യവിരുദ്ധം, തുറന്നടിച്ച് രമേശ് പിഷാരടി

കൊച്ചി: 'അമ്മ'യിലെ ഭാരവാഹി തിരഞ്ഞെടുപ്പിനെതിരെ തുറന്നടിച്ച്‌ നടൻ രമേശ് പിഷാരടി. എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തിരഞ്ഞെടുത്ത രീതി…

1 hour ago

മനോരമക്കാരെ കുടുക്കാൻ ദേശാഭിമാനി ലോബി,പ്രസ് ക്ളബ്ബുകളിലേ അഴിമതി

പല പ്രസ് ക്ളബുകളും സർക്കാർ ഫണ്ട് തിരിമറിയും അഴിമതിയും നടത്തിയതിനു ജപ്തി നേരിടുമ്പോൾ ഇതിൽ മനോരമക്കാരേ കുടുക്കാൻ ദേശാഭിമാനി ലോബിയുടെ ശ്രമം.…

1 hour ago

മിഠായിത്തെരുവിൽ ആളുകളെ തടയാൻ പാടില്ല, കടകളിലേക്ക് വിളിച്ചു കയറ്റിയാൽ പണി കിട്ടും

കോഴിക്കോടിന്റെ മുഖമുദ്രയായ മിഠായിത്തെരുവിൽ ഇനി സഞ്ചാരികളെ തടയുകയോ, ബലമായി കടയിൽ കയറ്റാൻ നോക്കാനോ പാടില്ല. ഇവിടേക്ക് ഒഴുകിയെത്തുന്ന ജനങ്ങൾ നിരവധിയാണ്.…

1 hour ago