entertainment

കുട്ടിയെ കാണാൻ നല്ല ഭം​ഗിയാണ്, പക്ഷെ വസ്ത്രം ചേരുന്നില്ല, മണിയൻ പിള്ള രാജുവിന്റെ മകന്റെ ഭാര്യക്കെതിരെ വിമർശനം

മണിയൻപിളള രാജുവിന്റെ മകനും യുവ നടനുമായിരുന്ന നിരഞ്ജൻ മണിയൻപിളള രാജു കഴിഞ്ഞ ദിവസമാണ് വിവാഹിതനായത്. തിരുവനന്തപുരം സ്വദേശി നിരഞ്ജനയാണ് വധു. പാലിയത്ത് വിനോദ് ജി പിളളയുടെ സിന്ധുവിന്റെയും മകളായ നിരഞ്ജന ഫാഷൻ ഡിസൈനറാണ്. കൊച്ചിയിൽ നടന്ന വിവാഹചടങ്ങിൽ പങ്കെടുക്കാൻ മമ്മൂട്ടി, ജയറാം തുടങ്ങിയ താരങ്ങൾ പങ്കെടുത്തിരുന്നു.എന്നാൽ വിവാഹത്തിന് പിന്നാലെ നിരഞ്ജന്റെ ഭാര്യയെ പരിഹസിച്ച് കൊണ്ടുള്ള കമന്റുകളാണ് വരുന്നത്. റിസപ്ഷനിൽ നിരഞ്ജന ധരിച്ച വസ്ത്രം മാന്യമല്ലെന്ന് ചൂണ്ടി കാണിച്ചാണ് വിവാഹ വീഡിയോയുടെ താഴെ കമന്റുകൾ വരുന്നത്.

‘വിരുന്നിന് വരുന്നവർക്ക് വധുവും ഒരു കൊച്ചു വിരുന്നൊരുക്കി. രാജകുടുംബം, കരം കൊടുക്കുന്ന പാരമ്പര്യം ആയിരിക്കും. മറ്റുള്ളവർക്കെല്ലാം മാന്യമായ ഡ്രസ്സ് ഉണ്ടല്ലോ ഇവൾക്ക് മാത്രമാണ് തുണിയില്ലാത്തത്. അടക്കവും ഒതുക്കവും തറവാടിത്തവും ഒക്കെ പറഞ്ഞു കീഴ്ജാതിക്കാരെ അപമാനിക്കുന്ന തമ്പ്രാട്ടിമാർ ഇങ്ങനെ ശരീര പ്രദർശം നടത്തുമ്പോൾ മറ്റുള്ളവരെ പറയാൻ എന്ത് യോഗ്യത, വസ്ത്രം എന്തായാലും കുഴപ്പമില്ല. പക്ഷെ ഓരോരുത്തർക്കും ചേരുന്ന ഡ്രസ്സ് ആണെങ്കിൽ കാണാൻ ഭംഗി ഉണ്ടാവും. ഈ കുട്ടിക്ക് ഈ ഡ്രസ്സ് അത്ര ചേരുന്നില്ല. ഈ കുട്ടിയെ കാണാൻ എന്ത് ഭംഗിയാണ്. ഡ്രസ്സ് കൂടി ഒന്ന് കറകട് ചെയ്തിരുന്നുവെങ്കിൽ സൂപ്പറാവുമായിരുന്നു.

എന്ത് വസ്ത്രം ധരിക്കണമെന്നത് ഓരോരുത്തരുടെയും ഇഷ്ടമാണ്. നിരഞ്ജന്റെ ഭാര്യ ഒരു ഡിസൈനറാണ്. അവരുടെ വസ്ത്രം വളരെ സിംപിളും മനോഹരവുമാണ്. 80 കളിൽ നിന്ന് ട്രെയിൻ കിട്ടാത്ത കേരളത്തിൽ മാത്രമേ ഇതുപോലെയുള്ള കമന്റുകൾ വരികയുള്ളു. ഈ സമയത്ത് ഇതുപോലെയുള്ള വാക്കുകൾ വളരെ മോശമായി പോയി. മറ്റൊരാളുടെ വ്യക്തി ജീവിതത്തിലേക്ക് കടന്ന് ചെന്ന് എന്ത് തോന്ന്യാസവും വിളമ്പുന്ന ഇത്തരം ആളുകൾക്കിട്ട് വേണം ആദ്യം കൊടുക്കാൻ.

അവർ ധരിച്ച വസത്ര്ം അവർക്ക് കംഫർട്ടബിൾ ആണെങ്കിൽ പിന്നെ മറ്റുള്ളവർക്ക് എന്താണ് കുഴപ്പം. ഇത്തിരി വയറ് കാണുമ്പോൾ തന്നെ കാമം ഉണരുന്നവന്മാരല്ലേ നമ്മുടെ നാട്ടിൽ അതിന്റെ കുഴപ്പം ആണ്. കാണുന്നവന്റെ മനസിന്റെ കുഴപ്പം അല്ലാതെ ഡ്രസ്സിന്റെയല്ല. ഡ്രസ് വെറും മനുഷ്യ നിർമിതം മാത്രമല്ലേ, ദൈവം നമ്മളെ സൃഷ്ടിച്ചത് പോലും ഇതൊന്നുമില്ലാതെയാണ്. അത് തിരിച്ചറിയാൻ പോലും പലർക്കും കഴിയുന്നില്ലല്ലോ’.. എന്ന തരത്തിൽ നിരഞ്ജനയെ അനുകൂലിച്ചും കമന്റുകൾ വരുന്നുണ്ട്.

‘ബ്ലാക്ക് ബട്ടർഫ്‌ലൈസ്’ എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് സിനിമാ മേഖലയിലെത്തുന്നത്. പിന്നീട് ‘ബോബി’, ‘ഡ്രാമ’, ‘സകലകലാശാല’, ‘സുത്രകാരൻ’, ‘ഫൈനൽസ്’, ‘ഒരു താത്വിക അവലോകനം’ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ഷാൻ തുളസീധരന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ഡിയർ വാപ്പി’ യാണ് നിരഞ്ജിന്റെ ഏറ്റവും പുതിയ ചിത്രം. അനഘ നാരായണൻ, ലാൽ,ശ്രീരേഖ എന്നിവർ മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മുത്തയ്യ മുരളിയാണ് നിർമ്മിക്കുന്നത്. താരപുത്രനായതിന്റെ പേരിൽ സിനിമകൾ ആരും കൈയ്യിൽ കൊണ്ട് തന്നിട്ടില്ലെന്നും അച്ഛന്റെ പിന്തുണ പോലും സിനിമാ രം?ഗത്ത് പ്രവർത്തിക്കുന്നതിന് തനിക്കില്ലെന്നും അടുത്തിടെ ഒരു അഭിമുഖത്തിൽ നിരഞ്ജ് പറഞ്ഞിരുന്നു.

Karma News Network

Recent Posts

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസുകളിലും ആൾമാറാട്ട കേസിലും പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോനെ തിരിച്ചെടുത്ത സി.പി.എം നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി പീഡനത്തിന്…

4 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

12 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

13 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

45 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

51 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

1 hour ago