entertainment

ഭര്‍ത്താവ് മരിച്ചിട്ട് മാസങ്ങള്‍ മാത്രം, വിദേശത്ത് ടൂർ പോയ മീനക്ക് വിമർശനം

പ്രിയപ്പെട്ടവന്റെ വേർപാടിന്റെ വേദനയിൽ നിന്നും മുക്തയായി മീന. ജൂൺ 28നാണ് തെന്നിന്ത്യൻ താരം മീനയുടെ ഭർത്താവും സോഫ്റ്റ്‌വെയർ എൻജിനീയറുമായ വിദ്യാസാഗർ അന്തരിച്ചത്ഭ ർത്താവ് വിദ്യസാഗറിന്റെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം പതിയെ കരിയറിലേക്ക് തിരിച്ചെത്താനുള്ള മനോധൈര്യം വീണ്ടെടുത്തിരിക്കുകയാണ് നടി മീന.

നടിയുടെ പുതിയ ഒരു ഇൻസ്റ്റഗ്രാം റീലാണ് ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സന്തോഷവതിയായി വളരെ മോഡേൺ ലുക്കുകളാണ് ഈ റീലിൽ മീന എത്തിയിരിക്കുന്നത്. സുഹൃത്തിനൊപ്പം വളരെ സന്തോഷവതിയായി നിൽക്കുന്ന മീനയെ കണ്ടുകൊണ്ടു ആളുകൾ കമന്റുകളുമായി എത്തിയിട്ടുണ്ട്.

വേദനകൾ ഒക്കെ മറന്ന് നിങ്ങൾ തിരികെ ജീവിതത്തിലേക്ക് വന്നത് സന്തോഷം നിറയ്ക്കുന്ന കാര്യം തന്നെയാണ്. ഈ മുഖത്തെ പുഞ്ചിരി നിങ്ങളെ സ്‌നേഹിക്കുന്നവർക്ക് ആശ്വാസം പകരുന്നുണ്ട്. എന്നാൽ മോശം കമന്റുകളുകളും എത്തുന്നുണ്ട്. ഭർത്താവ് മരിച്ച് മാസങ്ങൾ പിന്നിട്ടപ്പോഴേക്കും നിങ്ങൾ സന്തോഷവതിയായത് എന്നാണ് ചിലർ ചോദിക്കുന്നത്. എങ്ങനെ കഴിയുന്നു നിങ്ങൾക്ക് ഇങ്ങനെ ചിരിച്ചു നിൽക്കാൻ എന്നും ചിലർ ചോദിക്കുന്നുണ്ട്. എന്നാൽ ഇത്തരം കമന്റുകൾക്ക് ഒന്നും തന്നെ യാതൊരു വിധത്തിലുള്ള മറുപടിയും മീനയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.

തമിഴ്, തെലുങ്ക്, മലയാളം സനിമകളിൽ സജീവമായ നടി സീരിയലുകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ടെലിവിഷൻ ഹോസ്റ്റ് ആയും മെന്റർ ആയും വിധി കർത്താവായും പ്രേക്ഷകർക്ക് മുന്നിലെത്തിയ മീന മിനിസ്‌ക്രീൻ പ്രേമികളുടെയും ഇഷ്ടതാരമാണ്. മീന റൗഡി ബേബി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിയ്ക്കവെയായിരുന്നു ഭർത്താവിന്റെ മരണം. അഭിനയത്തിലേക്ക് നടി തിരിച്ചുവരും എന്ന് തന്നെയാണ് നിലവിലെ വിവരം

ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയറായിരുന്നു വിദ്യാസാഗർ. 2009 ജൂണിലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. ഇരുവരുടെയും മകളാണ് നൈനിക. ‘തെരി’ എന്ന ചിത്രത്തിൽ വിജയ്‌യുടെ മകളായി അഭിനയിച്ചത് നൈനികയാണ്. വിദ്യാസാഗറിനെ കുറിച്ച്‌ മീന സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്ത കുറിപ്പും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. “നിങ്ങൾ ഞങ്ങളുടെ മനോഹരമായ അനുഗ്രഹമായിരുന്നു, എന്നാൽ വളരെ വേഗം ഞങ്ങളിൽ നിന്ന് അകന്നുപോയി. എന്നേക്കും നീ ഞങ്ങളുടെ ഹൃദയത്തിൽ ജീവിക്കും,” എന്നാണ് മീന കുറിച്ചത്. വിഷമഘട്ടത്തിൽ സ്നേഹവും പ്രാർത്ഥനയുമായി കൂടെ നിന്ന ആരാധകർക്കും സുഹൃത്തുകൾക്കും മീന നന്ദി പറഞ്ഞു

Karma News Network

Recent Posts

ഇസ്ലാമിൽ വിശ്വാസമില്ല, ഏക സിവിൽ കോഡ് നടപ്പിലാക്കണം ,ആലപ്പുഴക്കാരി സഫിയ

രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പിലാക്കണം എന്ന ആവശ്യവുമായി സുപ്രീംകോടതിയിൽ ആലപ്പുഴയിൽ നിന്നുള്ള മുസ്ലിം യുവതി സഫിയ എത്തിയ വാർത്തകൾ…

25 mins ago

കേരള തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത, റെഡ് അലർട്ട്

തിരുവനന്തപുരം: കേരള തീരത്ത് റെഡ് അലേര്‍ട്ട്. ഉയര്‍ന്ന് തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. മത്സ്യത്തൊഴിലാളികള്‍…

1 hour ago

കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കും, സുപ്രീംകോടതി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കാലമായതിനാൽ മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കുമെന്ന്…

1 hour ago

നവജാത ശിശുവിന്റെ കൊലപാതകം, പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത് ഇൻസ്റ്റഗ്രാം സുഹൃത്ത്, ഡാൻസറായ യുവാവ് ഉടൻ അറസ്റ്റിലാകും

കൊച്ചി : നഗരമധ്യത്തിൽ നവജാത ശിശുവിനെ റോഡിൽ എറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ വഴിത്തിരിവ്. അതിജീവിതയെ ലൈംഗികമായി ഉപദ്രവിച്ചത് ഇൻസ്റ്റഗ്രാം വഴി…

2 hours ago

കോട്ടയത്തുനിന്നു 2000 കോടിയുമായി പോയ പൊലീസ് സംഘത്തെ ആന്ധ്രയിൽ തടഞ്ഞുവച്ചു

കോട്ടയം ∙ കോട്ടയത്തുനിന്നു 2000 കോടിയുമായി പോയ പൊലീസ് സംഘത്തെ ആന്ധ്രയിൽ തടഞ്ഞുവച്ചു. തിരഞ്ഞെടുപ്പു പരിശോധനയുടെ ഭാഗമായ നടപടികളെത്തുടർന്നു 4…

2 hours ago

കള്ളക്കടല്‍ പ്രതിഭാസം, കേരള തീരത്തും കടലാക്രമണ സാധ്യത

തിരുവനന്തപുരം : കടുത്ത ചൂടിന് ആശ്വാസമേകാൻ വരും ദിവസങ്ങളിൽ വേനൽമഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത…

2 hours ago