entertainment

കൂളിംഗ് ഗ്ലാസ് വെച്ച് അങ്ങേയറ്റം മേക്കപ്പും, മരണ വീട്ടിൽ എങ്ങനെ പോകണം എന്ന് പോലും അറിയില്ല, സുബിയെ അവസാനയമായി കാണാനെത്തിയ രഞ്ജിനിക്ക് വിമർശനം

സുബി സുരേഷിനെ അവസാനമായി കാണാനെത്തിയ രഞ്ജിനി ഹരിദാസിന്റെ ലുക്കിനെതിരെ വിമർശനം. രഞ്ജിനി ഹരിദാസിനോടൊപ്പം അമ്മയും എത്തിയിരുന്നു. സുബിയുടെ വീട്ടിൽ എത്തി അമ്മയെയും ബന്ധുക്കളെയും ആശ്വസിപ്പിക്കുന്ന രഞ്ജിനി ഹരിദാസിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതേതുടർന്നാണ് രഞ്ജിനി ഹരിദാസ് ധരിച്ച വസ്ത്രത്തെയും കൂളിംഗ് ഗ്ലാസ്സിനെയും ചൊല്ലി വിമർശനം ഉയർന്നത്.‘ഒരു മരണ വീട്ടിൽ നിൽക്കുന്ന നിൽപ്പ്. കൂളിംഗ് ഗ്ലാസ് വെച്ചുകൊണ്ട് അങ്ങേയറ്റം മേക്കപ്പും. ഒരു മരണ വീട്ടിൽ എങ്ങനെ പോകണം എന്ന് പോലും അറിഞ്ഞു കൂടാത്ത ഇവൾ ഏത് ലോകത്തുള്ളവളാണ്’ എന്നാണ് രഞ്ജിനിയുടെ വീഡിയോയ്ക്ക് ഒരാൾ ചെയ്തിരിക്കുന്നത്.

കമന്റിന് മറുപടിയുമായി അനൂപ് പറയിലെത്തി, സുബി സുരേഷ് മരിച്ചപ്പോൾ രഞ്ജിനി ഹരിദാസ് വന്ന വീഡിയോയുടെ അടിയിൽ വന്ന കമന്റസ് ആണ്.. മരണവീട്ടിൽ ഡ്രസ്സ് കോഡ് നിലവിലുണ്ടോ?? കൂളിംഗ് ഗ്ലാസ് വച്ചത് അവരുടെ ഇഷ്ടം.. അവർക്ക് അവർ കരയുന്നത് പുറത്ത് കാണിക്കാൻ താല്പര്യമില്ലെങ്കിൽ മറ്റുള്ളവർ എന്തിന് അതിൽ ഇടപെടണം??

ഈ കമന്റ്സ് കണ്ടിട്ട് അത്ഭുതം ഒന്നുമില്ല.. കാരണം സുബി സുരേഷ് മരിക്കുന്നതിന് മുൻപ് വരെ അവരുടെ വീഡിയോക്ക് ഉള്ള കമന്റ്‌സ് ഇതുപോലെ തന്നെയായിരുന്നു.. ആരെങ്കിലും മരിക്കണം നമ്മൾ അവരെകുറിച്ച് നല്ലത് പറയണമെങ്കിൽ.. കുറച്ച് സ്മാർട്ട് ആയ സ്വന്തം കാലിൽ നിൽക്കുന്നവരെ നമുക്ക് അത്ര താല്പര്യമില്ല.. സ്റ്റേജിൽ കേറി പെർഫോമൻസ് ചെയ്യുന്നവരോട് പ്രത്യേകിച്ചു… റിമി ടോമിയൊക്കെ ആ കൂട്ടത്തിൽ പെടും..ഇവരോടൊക്കെ നമ്മുക്ക് ദേഷ്യം തോന്നാൻ ഒറ്റ കാര്യമേ ഉള്ളു അവർ സ്മാർട്ട് ആണ് സെന്റിമെന്റ്‌സ് പറഞ്ഞു വരുന്നില്ല.. അല്ലാതെ അവരുടെ രാഷ്ട്രീയ നിലപാടൊന്നുമല്ലല്ലോ കാരണം.. പൊതുബോധത്തിന് എതിരാണെങ്കിൽ ക്ഷമിക്കുക ഞാൻ ഇവരുടെയൊക്കെ ഫാൻ ആണ്

Karma News Network

Recent Posts

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

ലഡാക്കിൽ നദിയിലൂടെ റിവർ ക്രോസിങ്ങ് നടത്തിയ നിരവധി സൈനീകർ മരിച്ചതായി ഭയപ്പെടുന്നു എന്ന് പ്രതിരോധ ഉദ്യോഗസ്ഥരുടെ പ്രസ്താവനയിൽ പറയുന്നു. പീരങ്കി…

52 seconds ago

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

32 mins ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

50 mins ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

1 hour ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

1 hour ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

2 hours ago