entertainment

ലാലേട്ടന് ​ഗാന്ധി ഭവനിൽ പോയി ടിപി മാധവനെ ഒന്ന് കണ്ടുകൂടെ, സിനിമ സംഘടനകൾ കാണിക്കുന്നത് കടുത്ത അവഗണന- കമന്റുകൾ ഇങ്ങനെ

​ഗാന്ധിഭവനിൽ കഴിയുന്ന ടിപി മാധവനെ സന്ദർശിക്കാൻ മന്ത്രി ​ഗണേഷ് കുമാർ കഴിഞ്ഞ ദിനസം എത്തിയിരുന്നു. നടൻ മോഹൻലാലിനോടും ഗാന്ധി ഭവനിൽ എത്തി ടി.പി മാധവനെ കാണണമെന്ന് പറഞ്ഞിട്ടുണ്ടെന്ന് ഗണേഷ് പറഞ്ഞു. മോഹൻലാൽ ഇപ്പോൾ കേരളത്തിൽ ഇല്ലെന്നും മന്ത്രി പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ വീണ്ടും വന്നുകാണാമെന്ന ഉറപ്പും ടി.പി മാധവന് നൽകിയ ശേഷമാണ് മന്ത്രി മടങ്ങിയത്. മോഹൻലാലിനെ കാണാനുള്ള ആഗ്രഹം അ​ദ്ദേഹം തന്നെ കാണാനെത്തുന്നവരോട് എപ്പോഴും പങ്കുവെക്കാറുള്ളതാണ്.

​ഗാന്ധി ഭവന്റെ സോഷ്യൽമീഡിയ പേജിൽ ​ഗണേഷിനൊപ്പമുള്ള ടി.പി മാധവന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ലാലേട്ടന് അദ്ദേഹത്തെ ഒന്നുപോയി കണ്ടൂടെ, മരിച്ച് കഴിഞ്ഞിട്ട് പോസ്റ്റ് ഇട്ട് വിഷമം അറിയിച്ചിട്ട് ഒരു കാര്യവുമില്ല ജീവിച്ചിരിക്കുമ്പോഴാണ് സ്നേഹവും പരിഗണനയും നൽകേണ്ടത്, അദ്ദേഹത്തെ പോലെയുള്ള കലാകാരന്മാരോട് സിനിമ സംഘടനകൾ കാണിക്കുന്നത് കടുത്ത അവഗണനയാണ്‌,

സ്വന്തം വീട്ടുകാർക്കോ വേണ്ട, ആയുഷ്കാലം മുഴുവൻ സിനിമയെ സ്നേഹിച്ച മനുഷ്യനാണ്, സിനിമയിൽ ഉള്ളവർ ഇങ്ങിനെ അവഗണിക്കരുത് എന്നിങ്ങനെയാണ് കമന്റുകൾ. ‘ടി.പി മാധവനെ ഇപ്പോഴും സഹായിക്കുന്നത് അമ്മ സംഘടനയാണ്. അദ്ദേഹത്തിന്റെ ആശുപത്രി ബില്ലുകൾ അടക്കം അടിച്ചത് സംഘടനയാണ്.

എല്ലാ മാസവും അദ്ദേഹത്തിനുള്ള കൈനീട്ടം നൽകാറുണ്ട്. രണ്ടര മാസത്തോളം ആശുപത്രയിൽ കൂട്ടിരുന്നു. ഇതിനിടെയിലാണ് ഹരിദ്വാർ യാത്ര പോയത്. അവിടുന്നാണ് പക്ഷാഘാതം ഉണ്ടാകുന്നത്. അവിടെ മാധവൻ ചേട്ടനെ തിരിച്ചറിഞ്ഞ പൂജാരിയാണ് സുരേഷ് ഗോപിയെ വിളിച്ച് പറഞ്ഞത്. പിന്നീടാണ് അദ്ദേഹത്തിന് ആയുർവേദ ചികിൽസ നൽകിയത്’, എന്നാണ് അടുത്തിടെ ടി.പി മാധവനെ കുറിച്ച് സംസാരിച്ച് ഇടവേള ബാബു പറഞ്ഞത്.

Karma News Network

Recent Posts

റെയ്സിയുടെ മരണം,ഇവിടെ കൂട്ടക്കരച്ചിൽ,അങ്ങ് ഇറാനിൽ ആഘോഷം

ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ട ഇറാൻ പ്രസിഡണ്ട് ഇബ്രാഹീം റെയ്സിയുടെ മരണത്തിന് പിന്നിലെ ദുരൂഹത തുടരുന്നു. ഏതെങ്കിലും തരത്തിലുള്ള അട്ടിമറികൾ ഉണ്ടോ…

8 hours ago

ആടിയുലഞ്ഞ് സിംഗപ്പുര്‍ എയര്‍ലൈന്‍സ് വിമാനം, അഞ്ച് മിനിട്ടില്‍ 6000 അടി താഴേക്ക് പതിച്ചു, സീലിങ്ങില്‍ തലയിടിച്ച് നിരവധിപേർക്ക് പരിക്ക്

ബാങ്കോക്ക്: ലണ്ടനില്‍ നിന്ന് സിംഗപ്പുരിലേക്ക് പോവുകയായിരുന്ന വിമാനം ആടിയുലഞ്ഞ് യാത്രക്കാരന്‍ മരിച്ച അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. 73കാരനായ ബ്രിട്ടീഷ്…

9 hours ago

പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവം, അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

എറണാകുളം. പെരിയാറിൽ മൽസ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി…

9 hours ago

അനസ്തേഷ്യയുടെ അളവ് കൂടി, ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിയ്ക്കെതിരെ കുടുംബം

കോഴിക്കോട്∙ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അബോധാവസ്ഥയിലായ യുവതിയുടെ മരണത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ ഭർത്താവ്. വയനാട് നടവയൽ ചീങ്ങോട് വരിക്കാലയിൽ ജെറിൽ ജോസിന്റെ…

10 hours ago

രഹസ്യബന്ധം അറിഞ്ഞതിന്റെ പക; പാലക്കാട് ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം

പാലക്കാട് ∙ അവിഹിത ബന്ധം അറിഞ്ഞതിന്റെ പകയിൽ ദമ്പതിമാരെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം. ഒന്നാംപ്രതി എറണാകുളം പറവൂർ സ്വദേശി…

11 hours ago

ലാലേട്ടൻ മോദിയുടെ മന്ത്രി? പിറന്നാൾ സമ്മാനമോ

ഇടവ മാസത്തിലെ രേവതി നക്ഷത്രത്തിൽ പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലായിരുന്നു മോഹൻലാല്‍ ജനിച്ചതെങ്കിലും തിരുവനന്തപുരത്തെ മുടവന്‍മുകള്‍ എന്ന സ്ഥലത്തെ തറവാട് വീട്ടിലായിരുന്നു…

11 hours ago