entertainment

‘ഓന്ത് മാറുമോ ഇതുപോലെ? പിണറായി വിജയനെ അഭിനന്ദിച്ച ദേവനെതിരെ സോഷ്യൽ മീഡിയ

കമ്യൂണിസ്റ്റ് പാർട്ടിയെ അഭിനന്ദിച്ച് ന‌ൻ ദേവൻ. പൊളിക്കാന്‍ കഴിയാത്ത അടിത്തറയും അഴിക്കാന്‍ കഴിയാത്ത കെട്ടുറപ്പുമാണ് കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ വിജയരഹസ്യമെന്ന് ദേവൻ. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ സംഘടനാ കെട്ടുറപ്പ് ഏത് പ്രതികൂല സാഹചര്യത്തെയും അതിജീവിക്കുന്ന ഒന്നാണെന്ന് വീണ്ടും തെളിഞ്ഞെന്നും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ അഭിനന്ദിക്കുന്നുവെന്നും ദേവന്‍ തന്റെ ഫേസ്ബുക് പേജില്‍ കുറിച്ചു.

ഇടതുപക്ഷത്തിന് അഭിനന്ദനങ്ങള്‍.ആദ്യം തന്നെ തദ്ദേശ്ശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ വലിയ വിജയം ഉണ്ടാക്കിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഓരോ അംഗങ്ങളെയും അഭിനന്ദിക്കുകയാണ്.കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന ശൈലിയും സംഘടന കെട്ടുറപ്പും പാടവവും, എതു പ്രതികൂല സാഹചര്യത്തെയും കാലാവസ്ഥയെയും അതിജീവിക്കുന്ന ഒന്നാണെന്നു വീണ്ടും തെളിയിച്ച ഒരു തിരഞ്ഞെടുപ്പ് ഫലം ആണിത്.
പൊളിക്കാന്‍ കഴിയാത്ത അടിത്തറ അഴിക്കാന്‍ കഴിയാത്ത കെട്ടുറപ്പ്, ചോര്‍ന്നുപോകാതെ പ്രകടനശക്തി ഇതൊക്കെത്തന്നെയാണ് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിടെ വിജയരഹസ്യം. ഇത് പഠനവിഷയമാക്കേണ്ടതാണ്.. മറ്റു രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ പാഠമാക്കേണ്ടതുമാണ്.

അഭിപ്രായവ്യത്യാസം ഇപ്പോളും നിലനില്‍ക്കുന്നുണ്ടെങ്കിലും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിടെ ശക്തിയും ജനപിന്തുണയും അംഗീകരികാത്തിരിക്കാന്‍ എനിക്ക് കഴിയില്ല. ഈ വിജയത്തിന് നേതൃത്വം നല്‍കിയ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെയും ഇടതു മന്ത്രിസഭാ അംഗങ്ങളെയും സഖാക്കളേ യും ഞാന്‍ അഭിനന്ദിക്കുന്നു. ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ എല്ലാവര്‍ക്കും. സ്നേഹാദരങ്ങളോടെ ദേവന്‍ ശ്രീനിവാസന്‍

എന്നാല്‍, ദേവനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സൈബര്‍ സഖാക്കള്‍. മാസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം മുഖ്യമന്ത്രിയെ കുറിച്ച്‌ ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റ് കുത്തിപ്പൊക്കിയാണ് സൈബര്‍ സഖാക്കള്‍ ദേവന് നേരെ കളിയാക്കലുമായി രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രി നല്ലവനാണോ കെട്ടവനാണോ?? ജനങ്ങളുടെ മനസ്സിലുള്ള ചോദ്യമാണിതെന്ന് ദേവന്‍ ഒക്ടോബറില്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. വരാന്‍പോകുന്ന 2021 നിയമസഭ തിരഞ്ഞെടുപ്പില്‍ ഞാന്‍ ഉള്ള Nava Kerala People’s Party യെ നിങ്ങള്‍ക്കു നേരിടേണ്ടിവരുമെന്നായിരുന്നു ദേവന്‍ സഖാക്കളോട് പറഞ്ഞത്.

‘ഓന്ത് മാറുമോ ഇതുപോലെ?, പിണറായി വിജയന്‍ ഒരു പൂര്‍ണ്ണ പരാജയം ആണെന്ന് മുതലാളി അന്ന് പറഞ്ഞിരുന്നു… മുതലാളി മറന്നു പോയതാണ്.’ രണ്ടു വള്ളത്തില്‍ കാലു വയ്ക്കുന്ന സിനിമാക്കാരില്‍ രണ്ടാമന്‍.’ എന്നൊക്കെയാണ് താരത്തിനെതിരെ ഉയരുന്ന ആരോപണങ്ങള്‍.

Karma News Network

Recent Posts

നടൻ ബാലൻ കെ നായരുടെ മകൻ അജയ കുമാർ അന്തരിച്ചു

സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…

4 mins ago

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

36 mins ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

1 hour ago

അതിർത്തി തർക്കെത്തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…

10 hours ago

ഹമാസ് തലവൻ കാറിൽ, 4കിലോമീറ്റർ മേലേ നിന്ന് ജൂതബോംബ്, തീർന്നു റാദ് സാദ്

ഇസ്രയേൽ-​ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…

10 hours ago

രാജ്‌മോഹൻ ഉണ്ണിത്താനെതിരായ യുദ്ധം ഇന്നു മുതൽ, വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ല, ബാലകൃഷ്ണൻ പെരിയ

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…

11 hours ago