entertainment

ഫഹദിന് സ്‌കൂൾ വിദ്യാഭ്യാസം മാത്രമെയുള്ളോ? പിന്നെ വിദേശത്ത് പോയത് എന്തിന്, ചർച്ച

മലയാളികളുടെ ഇഷ്ട താരദമ്പതികളാണ് ഫഹദും നസ്രിയയും. ആദ്യ ചിത്രമായ കയ്യെത്തും ദൂരത്തിന് ശേഷം സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത് ശേഷമാണ് ഫഹദ് വീണ്ടും മലയാള സിനിമയിലേക്ക് എത്തുന്നത്. സിനിമകളിൽ ഞെട്ടിക്കുന്ന ഫഹദ് ഫാസിലിന് നിരവധി ആരാധകരുണ്ട്. എന്നാൽ സിനിമയ്ക്ക് പുറത്ത് ഫഹദ് എന്ന വ്യക്തിയെ മലയാളികൾക്ക് അത്ര പരിചിതമില്ല. സോഷ്യൽ മീഡിയയിലും നടൻ അത്ര സജീവമല്ല. ഫഹദ് സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ എല്ലാ വിശേഷവും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ബാംഗ്ലൂർ ഡേയ്‌സിന്റെ വൻ വിജയത്തിന് പിന്നാലെയായിരുന്നു ഫഹദും നസ്രിയയും ജീവിതത്തിലും ഒരുമിച്ചത്. 2014 ഓഗസ്റ്റ് 21 നായിരുന്നു ഇവരുടെ വിവാഹം നടന്നത്. ഫഹദിന്റെയും നസ്രിയയുടെയും പ്രായ വിത്യാസത്തെ ചൊല്ലി വിവാഹ സമയത്ത് പല ട്രോളുകളും വന്നിരുന്നു

ഇപ്പോഴിതാ നസ്രിയ പങ്കുവച്ചൊരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുകയാണ്. തീർത്തും സാധാരണമായ, തമാശ നിറഞ്ഞൊരു സ്‌റ്റോറിയാണ് നസ്രിയ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിലുള്ളത് ഫഹദും. ഒരു ഡിഗ്രി നേടാനുള്ള അവസാന ശ്രമം എന്നാണ് നസ്രിയ ഫഹദിന്റെ ചിത്രത്തോടൊപ്പം നസ്രിയ കുറിച്ചിരിക്കുന്നത്. ബാഴ്‌സിലോണ സിനിമാ സ്‌കൂൾ ആന്റ് ആക്ടേഴ്‌സ് സ്റ്റുഡിയോയുടെ മുന്നിൽ നിൽക്കുന്ന ഫഹദാണ് ചിത്രത്തിലുള്ളത്.

എന്നാൽ ഇതോടെ സോഷ്യൽ മീഡിയയിലെ ചർച്ച പോയത് മറ്റൊരു വഴിക്കാണ്. എന്താണ് ഫഹദിന്റെ വിദ്യാഭ്യാസം എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. അഭിനേതാവാകാൻ വേണ്ടി പഠനം പാതി വഴിയിൽ ഉപേക്ഷിച്ചവരും ആഗ്രഹമുണ്ടായിട്ടും തുടരാൻ സാധിക്കാത്തവരുമൊക്കെയുണ്ട്. സൂപ്പർ താരമായ പൃഥ്വിരാജ് സിനിമയിൽ വന്നതോടെ പഠനം നിർത്തിയ ആളാണ്. തനിക്ക് സ്‌കൂൾ വിദ്യാഭ്യാസം മാത്രമേയുള്ളൂവെന്ന് പൃഥ്വി പലവട്ടം പറഞ്ഞിട്ടുണ്ട്.

നസ്രിയയുടെ സ്റ്റോറിയ്ക്ക് പിന്നാലെ പൃഥ്വിയെ പോലെ ഫഹദിനും സ്‌കൂൾ വിദ്യാഭ്യാസം മാത്രമേ ഉള്ളൂവോ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന സംശയം. വിക്കിപീഡിയ പ്രകാരം ഫഹദ് ഫാസിൽ സ്‌കൂൾ വിദ്യാഭ്യാസം നേടുന്നത് ആലപ്പുഴയിലേയും തൃപ്പൂണിത്തുറയിലേയും ഊട്ടിയിലേയും സ്‌കൂളുകളിൽ നിന്നുമാണ്. പിന്നീട് ആലപ്പുഴ എസ്ഡി കോളേജിൽ നിന്നും ബാച്ചിലേഴ്‌സും യൂണിവേഴ്‌സിറ്റി ഓഫ് മിയാമിയിൽ നിന്നും മാസ്റ്റേഴ്‌സും നേടാൻ പോയെന്നും വിക്കിയിൽ പറയുന്നു. പിന്നെ എന്തുകൊണ്ടാണ് നസ്രിയ അങ്ങനെ പറഞ്ഞതെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

Karma News Network

Recent Posts

കൊല്ലത്തെ വിറപ്പിച്ച് ക്വട്ടേഷൻ പട്ടാപകൽ, ജനം ആശങ്കയിൽ, പോലീസും അടുക്കാൻ ഭയപ്പെട്ടു

കൊല്ലം : കൊല്ലത്ത് പട്ടാപ്പകൽ ക്വട്ടേഷൻ സംഘത്തിന്റെ വിളയാട്ടം. പട്ടാപ്പകൽ ജനം നോക്കിനിൽക്കെ യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു. ഓട്ടോയിൽ എത്തിയ…

11 mins ago

കൊല്ലം സുധിയുടെ അവസാന നിമിഷത്തെ മണം ഭാര്യയ്ക്കായി പെർഫ്യൂമാക്കി വാങ്ങി ലക്ഷ്മി നക്ഷത്ര

സുധിയുടെ കുടുംബവുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന മറ്റൊരാളാണ് ലക്ഷ്മി നക്ഷത്ര. ഏറ്റവുമൊടുവില്‍, രേണുവിന്റെ വലിയൊരു ആഗ്രഹം സാധിച്ചു കൊടുത്ത വിശേഷം…

22 mins ago

ആൺകുട്ടിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, ഓൺലൈൻ ​ഗെയിമെന്ന് സംശയം

തലശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം ആണെന്ന…

50 mins ago

മരിച്ച ആൾക്ക് ജീവിച്ചിരിക്കുമ്പോൾ തന്നെ മൃതദേഹ ചിത്രങ്ങൾ പകർത്തുന്നത് വിലക്കാം, മരണവീട്ടിൽ മൊബൈൽ നിരോധിക്കാം

സമീപകാലത്തായി കണ്ടുവരുന്ന തീരെ നിലവാരമില്ലാത്ത മനഃസാക്ഷിയില്ലാത്ത പ്രവണതയാണ് മരണവീടുകളിലെ ക്യാമറക്കണ്ണുകൾ. ഉറ്റവരെ നഷ്ടപ്പെട്ട് ഹൃദയം തകർന്നവരെ പൊതിയുന്ന ക്യാമറകൾ. ഒട്ടും…

50 mins ago

പോക്സോ പ്രതിക്ക് ജാമ്യം വാ​ഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ടു, അഭിഭാഷകയ്‌ക്കെതിരെ പരാതി

തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാ​ഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീ​ഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…

1 hour ago

രാഹുൽ ദ്രാവിഡ് കോച്ച് സ്ഥാനം ഒഴിയുന്നു- ഇനി ഞാൻ തൊഴിൽ രഹിതനാണ്‌

ലോക അത്ഭുതങ്ങൾ ഇന്ത്യയിലേക്ക് എത്തിച്ച ഇന്ത്യൻ ക്രികറ്റ് ടീമിലെ നെടുനായകത്വം വഹിക്കുന്നവർ എല്ലാം വിരമിക്കുകയാണ്‌. ഇപ്പോൾ വിരാടിനും, രോഹിതിനും പിന്നാലെ…

2 hours ago