entertainment

മഞ്ജുവിനെ തിരികെ തന്ന കാവ്യക്ക് നന്ദി പറഞ്ഞ് ആരാധകർ

മലയാളത്തിൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ പ്രിയ നടിയെന്ന സ്ഥാനമുറപ്പിച്ച നായികയാണ് മഞ്ജു വാര്യർ. നിഷ്‌കളങ്കമായ പുഞ്ചിരിയും പ്രായത്തെ വെല്ലുന്ന സൗന്ദര്യവും മലയാളികളുടെ മനസിൽ എന്നും നിറഞ്ഞുനിൽക്കാൻ മഞ്ജുവിന് അവസരമൊരുക്കി. ഒരിടവേളക്ക് ശേഷം മഞ്ജു വീണ്ടും മലയാള സിനിമയിൽ സജീവമായിരിക്കുകയാണ്. മലയാളത്തിൽ പകരക്കാരില്ലാത്ത താരസാന്നിധ്യമായി നിറയുകയാണ്.

ഇപ്പോളിതാ തുനിവിനെക്കുറിച്ചും ആയിഷയെക്കുറിച്ചുമൊക്കെ പറഞ്ഞുള്ള മഞ്ജുവിന്റെ അഭിമുഖങ്ങൾ സോഷ്യൽമീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ സ്‌നേഹം എനിക്ക് കിട്ടിയ വലിയ അനുഗ്രഹമാണ്. വെൽവിഷേഴ്‌സെന്നാണ് ഞാൻ അവരെ വിശേഷിപ്പിക്കാറുള്ളത്. എനിക്ക് നല്ലത് വരണമെന്ന് ആഗ്രഹിക്കുന്ന പ്രിയപ്പെട്ടവർ എന്നായിരുന്നു ആരാധകരെക്കുറിച്ച് മഞ്ജു പറഞ്ഞത്. ആരാധകരും ശരിവെക്കുന്ന കാര്യമാണ് താരം പറഞ്ഞത്.

നടി എന്നതിനപ്പുറം ഞങ്ങളുടെ സ്വന്തമാണ് മഞ്ജു വാര്യർ. മാന്യമായ പെരുമാറ്റവും വസ്ത്രധാരണവും, അങ്ങനെ കുറേ ഗുണങ്ങളുണ്ട്. അതുകൊണ്ടാണ് എല്ലാവരും മഞ്ജുവിനെ ഇഷ്ടപ്പെടുന്നത്. നിഷ്‌കളങ്കമായ ചിരിയാണ് ചേച്ചിയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. ആരേയും കുറ്റപ്പെടുത്താതെ ഒരു ചിരിയിൽ എല്ലാം ഒതുക്കി മുന്നേറുന്നു. ഈ എളിമ നഷ്ടപ്പെടാതിരിക്കട്ടെ.

മഞ്ജുവിനെ ഞങ്ങൾക്ക് തിരികെ തന്ന കാവ്യയ്ക്ക് നന്ദിയെന്ന കമന്റും വീഡിയോയുടെ താഴെയുണ്ടായിരുന്നു. ദൈവം നിഴലായ കൂടെയുള്ള ഒരേയൊരു നടി. അതാണ് നീണ്ട ഇടവേളക്ക് ശേഷമുള്ള തിരിച്ചുവരവ് സൂപ്പറായതെന്നായിരുന്നു ഒരാൾ പറഞ്ഞത്. ദൈവത്തിന്റെ കൈപിടിച്ച് നടക്കുന്ന മലയാളികളുടെ സ്വന്തം പെൺകുട്ടിയാണ്. നിലപാടുള്ള വ്യക്തിയാണ്. പറഞ്ഞ കാര്യത്തിൽ ഉറച്ച് നിൽക്കുന്ന സ്ത്രീ, ജീവിതത്തെ ധൈര്യത്തോടെ നേരിടുന്ന വ്യക്തി. അഭിനേത്രി എന്നതിലുപരി ആ പേഴ്‌സണലാറ്റി ഇഷ്ടമാണ്.

Karma News Network

Recent Posts

ബി.ജെ.പി ആസ്ഥാനത്ത് സുരേഷ് ഗോപിക്ക് സദ്യ ഒരുക്കി സ്വീകരണം

തിരുവനന്തപുരം : കേന്ദ്ര മന്ത്രിസഭയിൽ സഹമന്ത്രിയായി ചുമതലയേറ്റശേഷം തലസ്ഥാനത്ത് എത്തിയ സുരേഷ് ഗോപിക്ക് ബിജെപി ആസ്ഥാന മന്ദിരത്തിൽ ഗംഭീര സ്വീകരണം…

14 mins ago

‘പ്രേമം’ പാലത്തിൽ പരിസരം മറന്ന് കമിതാക്കൾ, ചോദ്യംചെയ്തവർക്ക് അടി കൊടുത്ത് പെൺകുട്ടികള‌ടങ്ങുന്ന സംഘം

ആലുവ : തോട്ടക്കാട്ടുകര 'പ്രേമം' പാലത്തിൽ കമിതാക്കളുടെ അതിരുകടന്ന സല്ലാപം കലാശിച്ചത് സമീപവാസി​യുമായി​ അടിപിടിയിൽ. പരിസരവാസികൾക്ക് ശല്യമായ സല്ലാപം ചോദ്യം…

48 mins ago

ക്ലോസറ്റിൽ കുടുങ്ങി ഉടുമ്പ്, ഞെട്ടി വീട്ടുകാർ, സംഭവം കണ്ണൂരിൽ

കണ്ണൂർ : വീട്ടിലെ ശുചിമുറിയിൽ കയറിക്കൂടി ഉടുമ്പ്. തലശേരിയി സ്വദേശി റായിസിന്റെ വീട്ടിലാണ് ഉടുമ്പ് തലവേദനായയായത്. ശുചിമുറി ഉപയോഗിക്കാനായി റയിസിന്റെ…

1 hour ago

മലയാളി യാത്രക്കാര്‍ക്ക് നേരേ ആക്രമണം, കാര്‍ അടിച്ചുതകര്‍ത്തു, സംഭവം തമിഴ്‌നാട്ടില്‍, ദൃശ്യങ്ങള്‍ പുറത്ത്

കോയമ്പത്തൂര്‍: സേലം – കൊച്ചി ദേശീയപാതയില്‍ രാത്രിയില്‍ മലയാളി യാത്രക്കാര്‍ക്ക് നേരെ ആക്രമണം. മൂന്ന് കാറുകളിലെത്തിയ പതിനഞ്ചംഗ മുഖംമൂടി സംഘം…

2 hours ago

തീം പാർക്കിൽ അപകടം, 50 അടി ഉയരത്തിൽ തലകീഴായി തൂങ്ങിക്കിടന്ന് ആളുകൾ

50 അടി ഉയരത്തിൽ കുടുങ്ങി ആളുകൾ. പോർട്ട്‌ലാൻഡിലെ ഓക്‌സ് അമ്യൂസ്‌മെൻ്റ് പാർക്കിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. അറ്റ്മോസ്ഫിയർ റൈഡിനിടെ മുപ്പതോളം…

2 hours ago

ഇവിഎം ഉപേക്ഷിക്കണമെന്ന് മസ്‌ക്, ടൂട്ടോറിയൽ ക്ലാസ് നൽകാം, ഇന്ത്യയിലേക്ക് വരൂവെന്ന് രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി : ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ (ഇവിഎം) ഉപയോഗം നിർത്തലാക്കണമെന്ന് ടെസ്‌ല, സ്‌പേക്‌സ് എക്‌സ് സിഇഒ ഇലോൺ മസ്‌ക്. ഇവ…

3 hours ago