entertainment

പ്രണയം നടിച്ച് അലിൻ ദുരുപയോഗം ചെയ്തു, ആവശ്യം കഴിഞ്ഞപ്പോൾ ഉപേക്ഷിച്ചു, അലിൻ ജോസ് പെരേരയ്ക്കെതിരെ യുവതി

സിനിമ റിവ്യൂ പറഞ്ഞ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ അലിൻ ജോസ് പെരേരയ്ക്കെതിരെ മീ ടു ആരോപണവുമായി യുവതി രംഗത്ത്. ആലുവ സ്വദേശിനിയായ ഇവർ ചില പ്രശ്നങ്ങളാൽ കുടുംബത്തിൽ നിന്നും അകന്ന് വർഷങ്ങളായി ഒറ്റയ്ക്കാണ് താമസിക്കുന്നത്. അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് സംവിധായകൻ ബ്രൈറ്റ് ആണ് തന്നെ സമീപിച്ചതെന്നും, അവിടെ വെച്ചാണ് അലിൻ ജോസ്മായി പരിചയത്തിലാകുന്നത്.

തങ്ങൾ തമ്മിൽ പെട്ടെന്ന് കൂട്ടായി എന്നും, എന്നാൽ തന്നെ പ്രണയം നടിച്ച് അലിൻ ദുരുപയോഗം ചെയ്തുവെന്നും യുവതി പറയുന്നു. എന്നാൽ ആവശ്യം എല്ലാം കഴിഞ്ഞപ്പോൾ തന്നെപ്പറ്റി വളരെ മോശമായ രീതിയിൽ ആണ് പല മീഡിയയുടേയും മുന്നിൽ പറഞ്ഞു നടക്കുന്നതെന്നും ആരോപണം.

സംവിധായകൻ ബ്രൈറ്റ് എന്നെ ഇടയ്ക്കിടെ അവസരം നൽകാമെന്ന് പറഞ്ഞ് വിളിക്കാറുണ്ട്. എന്നാൽ ഇയാളെ വലിയ വിശ്വാസം ഇല്ലാത്തതിനാൽ അതെല്ലാം തിരസ്കരിച്ചു. പിന്നീട് ഒടുവിൽ എന്നെ വിളിച്ചു പറഞ്ഞത് ഒരു കോമഡി സീരീസിൽ അഭിനയിക്കാൻ അവസരമുണ്ടെന്നും, അതിൽ ആറാട്ടണ്ണനും, അലിൻ ജോസ് പെരേരയും എല്ലാം ഉണ്ടെന്നാണ്. അന്ന് അതിന് ഒരു പെയ്മെന്റ് നൽകാമെന്നും ബ്രൈറ്റ് പറഞ്ഞിരുന്നു.

എന്നാൽ ഇവരെയൊന്നും എനിക്ക് വലിയ പരിചയമില്ലാത്തതിനാൽ ഇവരെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വേണ്ടി അലിൻ ജോസിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എല്ലാം ഞാൻ ചെക്ക് ചെയ്തു. ശേഷം അലിന്റെ ചില വീഡിയോകൾക്ക് എല്ലാം ഞാൻ ലൈക്കും കമന്റ്സും നൽകി. ഒരു സെലിബ്രിറ്റി അഹങ്കാരമില്ലാതെ അലിന് അതിനെല്ലാം എനിക്ക് മറുപടി നൽകുകയും എനിക്ക് മെസ്സേജ് അയക്കുകയും ഒക്കെ ചെയ്തു. അങ്ങനെയാണ് ഞാൻ ആ സീരിസിൽ അഭിനയിക്കാമെന്ന് ബ്രൈറ്റിന് സമ്മതം നൽകുന്നത്.

അതിനു ശേഷം ബ്രൈറ്റ് എന്നോട് വിളിച്ചിട്ട് പറഞ്ഞു സീരീസിൽ ആരംഭിക്കുന്നതിനു മുമ്പ് ഒരു ഷോർട്ട് ഫിലിം ചെയ്യണം. അത് നമ്മുടെ ഒരു പ്രമോഷന്റെ ഭാഗമായിട്ടാണെന്നും പറഞ്ഞു. അങ്ങനെ അതിനെക്കുറിച്ച് സംസാരിക്കാനായി ലുലു മാളിൽ എത്താനായി ആവശ്യപ്പെട്ടു. എന്നാൽ ലുലു മാളിൽ എത്തിയപ്പോൾ അവിടെ അലിനും, ആറാട്ടണ്ണനും ഒപ്പം കുറെ മീഡിയക്കാരും ഉണ്ടായിരുന്നു. അന്ന് അവിടെ വെച്ച് ഐസ്ക്രീം കഴിക്കുന്നതും മറ്റുമായും എടുത്ത ചില വീഡിയോസ് വൈറലായി മാറി. ആദ്യം പെട്ടെന്ന് മീഡിയക്കാരെ എല്ലാം കണ്ടപ്പോൾ എനിക്ക് വലിയ പേടി തോന്നി. അന്ന് എനിക്ക് ധൈര്യം തന്നത് അലിൻ ജോസാണ്. പ്രമോഷന്റെ ഭാഗമായിട്ടാണ് എന്നാണ് പറഞ്ഞത്.

അതിനു ശേഷം ഞങ്ങൾ കൂടുതൽ അടുത്തു. പല വീഡിയോകളിലും റീൽസുകളിലും എല്ലാം ഞങ്ങൾ തമ്മിലുള്ള ഒരുപാട് ഇന്റിമേറ്റ് സീനുകൾ വരെ ഉണ്ടായി. അതെല്ലാം തന്നെ ഞാൻ അനുവദിച്ചത് അലിനോടുള്ള താല്പര്യം കൊണ്ട് തന്നെയാണ്. എന്നെ പലയിടത്ത് കൊണ്ടുപോയി പല രീതിയിൽ ശാരീരികമായി ദുരുപയോഗം ചെയ്തു. എന്നാൽ ഇപ്പോൾ എന്നെ തള്ളിപ്പറയുകയാണ് . അതേസമയം ഈ ഷോർട്ട് ഫിലിമിന്റെ സംവിധായകനായ ബ്രൈറ്റും തന്നോട് വളരെ മോശമായ രീതിയിൽ സമീപിക്കാൻ ശ്രമിച്ചു. ഇക്കാര്യങ്ങളെല്ലാം ഞാൻ അലിനോട് പറയുമ്പോൾ അവൻ അതൊന്നും ചെവി കൊള്ളാത്ത രീതിയിലാണ് പ്രതികരിച്ചതെന്നും യുവതി ആരോപിക്കുന്നു.

Karma News Network

Recent Posts

രാജ്യത്തെ ഭരിക്കുക എന്നത് വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് പരീക്ഷിക്കാൻ പറ്റിയ കളിയല്ല, രൂക്ഷ വിമർശനവുമായി മോദി

ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…

19 mins ago

മഴ തകർത്തു, വീണ്ടും വെള്ളത്തിൽ മുങ്ങി തലസ്ഥാനം

തിരുവനന്തപുരം : മണിക്കൂറുകളോളം മഴ നിന്ന് പെയ്‌തതോടെ തലസ്ഥാനനഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്‌ക്ക് ശേഷം മൂന്നു മുതല്‍ നാല്…

33 mins ago

പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ചു, വാഹനത്തിനിടിയിൽപ്പെട്ടു യുവാവിന് ദാരുണാന്ത്യം

കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവ് വാഹനത്തിനടിയില്‍ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം…

56 mins ago

മാതാപിതാക്കൾ കാറിനുള്ളിൽ മറന്നുവെച്ചു, 3-വയസുകാരിക്ക് ദാരുണ മരണം

മാതാപിതാക്കൾ കാറിൽ വച്ച് മറന്ന മൂന്നു വയസുകാരി മരിച്ചു. രാജസ്ഥാനിലെ കോട്ടയിൽ ബുധനാഴ്ച വൈകിട്ടായിരുന്നു ദാരുണ സംഭവം ഉണ്ടായത്. വിവാഹം…

60 mins ago

എയർ ഇന്ത്യ വിമാനം മുന്നറിയിപ്പില്ലാതെ വീണ്ടും റദ്ദാക്കി, പ്രതിഷേധം

കണ്ണൂർ : എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി. ഇതോടെ പ്രതിഷേധവുമായി യാത്രക്കാർ രംഗത്തെത്തി. മുൻകൂട്ടി അറിയിപ്പില്ലാതെയാണ് വ്യാഴാഴ്ച…

1 hour ago

കൈവിരലിനു പകരം നാലുവയസുകാരിയുടെ നാവിന് ശസ്ത്രക്രിയ; ഡോക്ടർക്ക് സസ്‌പെൻഷൻ

കോഴിക്കോട്∙ കയ്യിലെ ആറാം വിരൽ നീക്കം ചെയ്യാനെത്തിയ നാല് വയസുകാരിയുടെ നാവിൽ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ പിഴവു സംഭവിച്ചെന്ന പരാതിയിൽ…

2 hours ago