trending

ഒന്നു ചോദിച്ചാൽ തരാൻ വേണ്ടി മാത്രം നിസാരമല്ല പെണ്ണിന്നുള്ളതൊന്നും, റാണി നൗഷാദ്

നടൻ വിനായകന്റെ പ്രതികരണങ്ങൾക്കെതിരെ വൻ വിമർശനമാണ് ഉയരുന്നത്. ഒരുത്തി സിനിമയുടെ വാർത്താസമ്മേളനത്തിനിടെയാണ് വിനായകൻ വിവാദ പരാമർശങ്ങൽ നടത്തിയത്. മീ ടൂ തനിക്ക് എന്താണെന്നറിയില്ലെന്നും ഒരാളോട് സെക്സ് ചെയ്യണമെന്ന് തോന്നിയാൽ അത് ചോദിക്കുമെന്നും വിനായകൻ പറഞ്ഞു. അതിന് മീ ടൂ എന്ന് വിളിക്കുകയാണെങ്കിൽ ഇനിയും അത് ചെയ്യുമെന്നും വിനായകൻ കൂട്ടിച്ചേർത്തു.
ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ റാണി നൗഷാദ്. ആണധികാരത്തിന്റെ വൃത്തികെട്ട ധാർഷ്ഠ്യം കാണാനും ഒന്നു കണ്ണടിച്ചു കാണിക്കുമ്പോൾ തന്നെ രതിസുഖസാരെ പാടാനും പെണ്ണിനെ കിട്ടില്ലെന്ന് റാണി സോഷ്യൽ മീഡിയയിലൂടെ പറയുന്നു.

കുറിപ്പിങ്ങനെ,

വിനായകനായാലും വികാരനായാലും നിന്റെയൊക്കെ വൃത്തികെട്ട ദാർഷ്ട്യം കാണാനും ഒന്നു കണ്ണടിച്ചു കാണിക്കുമ്പോൾ തന്നെ രതിസുഖസാരെ പാടാനും ഇവിടെ പൂശാൻ മുട്ടിയ പെണ്ണുങ്ങളൊന്നും കാത്തു നിൽപ്പില്ല…. സ്വന്തം ജോലി ചെയ്യാൻ വന്ന ഒരുവളോട് നിങ്ങൾ ആ ചോദ്യം ചോദിച്ചപ്പോൾ മുന്നിലിരിക്കുന്ന മറ്റുവ്യക്തികളെ കണക്കിലെടുത്താവാം ആ മാധ്യമ പ്രവർത്തക മിണ്ടാതിരുന്നത്… ഏത് ദൂരം കൂടെ വരുമ്പോഴും,ഏതു കോണിൽ കൂടിരിക്കുമ്പോഴും പെണ്ണ് ഒരാണിനെയും കയറിപ്പിടിക്കാനോ അവനെ മാനം കെടുത്താനോ ശ്രമിച്ചു എന്ന വാർത്ത ഒരാളും കേൾക്കില്ല….

പെണ്ണെന്നു പറയുമ്പോൾ ഇന്നും മനസ്സിൽ കാണുന്ന ആ ഒരു ആറ്റിട്യൂട് ഉണ്ടല്ലോ… സെക്സിൽ ചെന്നവസാനിക്കുന്ന ആ ആറ്റിട്യൂട്!!!വെറുപ്പാണ്….സെക്സ് എന്നത് ആണഹന്തയിൽ നിന്നുത്ഭവിക്കുന്നതല്ല…. അതിന് അവളുടെ ഹൃദയം കീഴടക്കാൻ മാത്രം മാന്തികതയുണ്ടാകണം…. അല്ലാതെ ഒരു വന്യ മൃഗത്തെപ്പോലെ കടിച്ചു കീറാൻ നിൽക്കുന്നവന്റെ മേലേ അതിലും ഉശിരോടെ ചാടി വീഴാൻ ഇന്ന് ഓരോ പെണ്ണും കേപ്പബിൾ ആണ്…. ഒന്നു ചോദിച്ചാൽ തരാൻ വേണ്ടി മാത്രം നിസാരമല്ല പെണ്ണിന്നുള്ളതൊന്നും…

Karma News Network

Recent Posts

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

1 hour ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

2 hours ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

2 hours ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

3 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

3 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

3 hours ago