kerala

ലീഗിന് വോട്ട് ചെയ്യാത്തവര്‍ അഹിറത്തിലോ?…നേതാവിന്റെ പ്രസംഗത്തെ ട്രോളി സോഷ്യല്‍ മീഡിയ

മലപ്പുറം: കാലം 2021 ആയിട്ടും ചില പരമ്പരാഗത ചിന്താഗതിക്കാര്‍ക്കൊന്നും നേരം വെളുത്തിട്ടില്ല. അവരിപ്പോഴും പരലോകവും ശിക്ഷയുമായി കറങ്ങുകയാണ്. മതത്തിന്റെ വിശ്വാസം മാറ്റി നിര്‍ത്തിയാല്‍ അതിനെ പാര്‍ട്ടിയുമായി ബന്ധിപ്പിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. ലീഗിനെ തോല്‍പിച്ചവര്‍ക്കെതിരെ വിവാദ പ്രസംഗവുമായി പുതിയ മലപ്പുറം നഗരസഭാ ചെയര്‍മാനും യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറിയുമായ മുജീബ് കാടേരി. ‘ലീഗ് സ്ഥാനാര്‍ത്ഥികളെ തോല്‍പിച്ചവരെ.. നിങ്ങള്‍ കാലാകാലവും ആഹിറതില്‍ ഇതിന് കൈകെട്ടി മറുപടി പറയുകതന്നെ വേണ്ടിവരും. നമ്മള്‍ കേവലം ലീഗല്ല. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗാണ്. വ്യക്തികളും, മത്സരിച്ച സ്ഥാനാര്‍ത്ഥിയും ഈ പാര്‍ട്ടിയില്‍ പ്രശ്‌നമല്ല.’ എന്നായിരുന്നു മുജീബ് കാടേരിയുടെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍. എന്നാല്‍ നിയുക്ത ചെയര്‍മാനെ ട്രോളി സോഷ്യല്‍ മീഡിയ.

തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറം മുട്ടിപ്പടിയില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ കാലുവാരിയതായ സൂചനകളെ തുടര്‍ന്നാണ് മുട്ടിപ്പടിയില്‍വെച്ചു നടന്ന പൊതുസമ്മേളനത്തില്‍ മുജീബ് കാടേരിയുടെ പ്രസംഗം. ഈ പ്രസംഗത്തിന്റെ വീഡിയോ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. ലീഗിന് വോട്ട്‌ചെയ്യാത്തവന്‍ നരകത്തില്‍ പോകുമെന്നൊക്കെയുള്ള ട്രോളുകളാണ് ഇതിനെതിരെ വ്യാപകമായി പ്രചരിക്കുന്നത്. മുട്ടിപ്പടിയില്‍ ലീഗിന്റെ ഒരു വാര്‍ഡ് പോകാനുള്ള കാരണമെന്നും പറഞ്ഞ് മുട്ടിപ്പടിയിലെ സഹപ്രവര്‍ത്തകന്മാരോട് പറയാനുള്ളത് എന്നു പറഞ്ഞുകൊണ്ടാണ്ട് പ്രസംഗം തുടങ്ങുന്നത്.

പ്രസംഗത്തിന്റെ പൂര്‍ണ രൂപം

‘ നമ്മള്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗാണ് നമ്മള്‍ കേവലം ലീഗല്ല. ആരെങ്കിലും ഒരാള്‍ ഈ പാര്‍ട്ടിയുടെ കൂടെ നിന്ന് ഈ പാര്‍ട്ടി വഞ്ചിച്ചിട്ടുണ്ടെങ്കില്‍ അഞ്ചുവര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ ലീഗിന്റെ സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടിട്ടുണ്ട്. പക്ഷെ കാലാകാലവും ആഹിറതില്‍ നിങ്ങള്‍ കൈകെട്ടി മറുപടി പറയുകതന്നെ വേണ്ടിവരുമെന്നാണ് നിങ്ങളോട് എനിക്ക് പറയാനുള്ളത്. കാരണം തോല്‍പിച്ചത് മുസ്ലിംലീഗിന്റെ സ്ഥാനാര്‍ത്ഥിയെ അല്ല, നിങ്ങള്‍ തോല്‍പിച്ചത് മദ്രാസിലെ പള്ളിയുടെ മുറ്റത്ത് അന്ത്യവിശ്രമംകൊള്ളുന്ന മഹാനായ നേതാവ് ഖാഇദ് മില്ലത്ത് മുഹമ്മദ് ഇസ്മായീല്‍ സാഹിബ് എന്ന സൂഫി വര്യന്റെ സത്യസന്ധതയെയാണ്.

നിങ്ങള്‍ മുമ്ബ് പിടിച്ച കൊടി പച്ചയായിരുന്നുവെങ്കില്‍ നിങ്ങള്‍ മുമ്ബ് വിളിച്ച നേതാവിന്റെ പേര് പാണക്കാട് തങ്ങളായിരുന്നുവെങ്കില്‍ നിങ്ങള്‍ പിടിച്ച കൊടിയുടെ കളര്‍ ഈ അര്‍ധചന്ദ്രന്റെ പതാകയായിരുന്നുവെങ്കില്‍ വഞ്ചിക്കുകയും ചതിക്കുകയും കൂടെ നിന്ന് പാലം വലിക്കുകയും ചെയ്യുന്ന പാരമ്ബര്യം ഖാഇദെ മില്ലത്തിന്റെ പാര്‍ട്ടിയില്‍ അംഗത്വമെടുത്തവര്‍ക്കില്ല. നിങ്ങള്‍ ഒരു പക്ഷെ ആ കൊടി പിടിച്ചിട്ടുണ്ടാകും. പക്ഷെ ആ കൊടിയുടെ പവിത്രത നിങ്ങളുടെ മനസ്സിലുണ്ടാകില്ല എന്നാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്. കാരണം അധികാരത്തിന് വേണ്ടിയുണ്ടാക്കിയ പാര്‍ട്ടിയല്ല പ്രിയപ്പെട്ടവരെ മുസ്ലിംലീഗ്.

അഞ്ചുവര്‍ഷം കൂടുമ്‌ബോള്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ആളുകളെ വിജയിപ്പിക്കാനുള്ള പാര്‍ട്ടിയല്ല പ്രിയപ്പെട്ടവരെ മുസ്ലിംലീഗ്. ഈപാര്‍ട്ടിക്ക് വേണ്ടി നിങ്ങള്‍ ഊര്‍ജം ചെലവഴിച്ചിരുന്നുവെങ്കിലൂം, ഈപാര്‍ട്ടിക്കുവേണ്ടി കോഴിക്കോട് കടപ്പുറത്തേക്ക് സമ്മേളനത്തിന് നിങ്ങള്‍ വണ്ടിയില്‍ എണ്ണയടിച്ചുപോയിട്ടുണ്ടായിരുന്നുവെങ്കില്‍, ഏതെങ്കിലുമൊരു സമ്മേളനത്തില്‍ ഈ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം നിങ്ങള്‍ കേട്ടിട്ടുണ്ടായിരുന്നുവെങ്കില്‍ പിന്നെ എന്തിനാണ് ഇതൊക്കെ. വ്യക്തികള്‍ ഈപാര്‍ട്ടിയില്‍ പ്രശ്‌നമല്ല, മത്സരിച്ച സ്ഥാനാര്‍ത്ഥി ഈ പാര്‍ട്ടിയില്‍ പ്രശ്‌നമല്ല.

മഹാനായ സി.എച്ച് പറഞ്ഞ പാര്‍ട്ടിയെ കണ്ട് നിങ്ങള്‍ ഈപാര്‍ട്ടിയോടൊപ്പം നില്‍ക്കണം. നേതാക്കന്മാരാകുന്നത് അവസരം ലഭിക്കുമ്‌ബോള്‍, സാഹചര്യം ഒത്തുവന്നാല്‍ പ്രായോഗികതയുടെ പേരില്‍ ഒരുപക്ഷെ പാര്‍ട്ടിയെ തള്ളിപ്പറഞ്ഞേക്കാം. ആരൊക്കെ ഉപേക്ഷിച്ചുപോയാലും ഞാന്‍ പിടിച്ച ഈ കൊടിയുണ്ടല്ലോ, ആളും അര്‍ത്ഥവും ഇല്ലാതെപോയ രാജ്യത്തെ പതിമൂന്നര ശതമാനം മുസല്‍മാന്റെ അന്തസ്സും ഇജ്ജത്തും കാത്ത്‌സൂക്ഷിച്ച കൊടിയാണ് ഈ കൊടിയെന്ന ബോധ്യമുണ്ടെങ്കില്‍ ആള് പ്രശ്‌നമല്ലെന്നും മുജീബ് കാടേരി പറഞ്ഞു.

Karma News Network

Recent Posts

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

കൊല്ലം: അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.…

1 min ago

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

28 mins ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

42 mins ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

1 hour ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

1 hour ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

2 hours ago