topnews

മാസപ്പടി കേസിലെ ഹർജിക്കാൻ , ഗിരീഷ് ബാബു മരിച്ച നിലയിൽ

കൊച്ചി: മാസപ്പടി ഉൾപ്പെടെയുള്ള അഴിമതി കേസുകളിലെ ഹർജിക്കാരൻ ഗിരീഷ് ബാബു മരിച്ച നിലയിൽ. കേരള രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച നിരവധി പൊതുതാൽപര്യ ഹർജികളിലൂടെ ശ്രദ്ധേയനായ പൊതുപ്രവർത്തകനാണ് ഗിരീഷ്. കളമശേരിയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കുടുംബത്തോടൊപ്പമായിരുന്നു ഇവിടെ താമസം. നിരവധി ആരോഗ്യപ്രശ്നങ്ങളുള്ള ഗിരീഷ് ചികിത്സയിലായിരുന്നു എന്നാണ് വിവരം. പൊലീസ് വീട്ടിലെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്.

കൊച്ചിയിലെ പാലാരിവട്ടം അഴിമതിയടക്കം പുറം ലോകത്ത് കൊണ്ടുവരുന്നതിലും അന്വേഷണത്തിലേക്ക് എത്തിക്കുന്നതിലും പ്രധാന പങ്ക് വഹിച്ചയാളാണ് പൊതുപ്രവർത്തകനായ ഗിരീഷ് ബാബു. പാലാരിവട്ടം അഴിമതി, വീണാ വിജയനെതിരായ മാസപ്പടി കേസ് എന്നിവയിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഗിരീഷ് ഹർജി നൽകിയിട്ടുണ്ട്.

നിലവിൽ മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഫയൽ ചെയ്ത ഹർജി കോടതി തള്ളിയിരുന്നു. പിന്നീട് ഗിരീഷ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. മാസപ്പടി കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് മരണം.

karma News Network

Recent Posts

മോദിയുടെ റഷ്യൻ സന്ദർശനം ഇന്ന് നാളെ ഉച്ചകോടി

മൂന്നാം വട്ടം ഇന്ത്യയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം. ഇന്ത്യ - റഷ്യ…

4 mins ago

പാർട്ടി അനുഭാവികൾ ക്ഷേത്രകാര്യങ്ങളിൽ സജീവമാകണം, സഖാക്കൾക്ക് പണത്തോടുള്ള ആർത്തി മൂക്കുന്നു: എം വി ഗോവിന്ദൻ

തിരുവനന്തപുരം: പാർട്ടി അംഗങ്ങൾ ക്ഷേത്ര കാര്യങ്ങളിൽനിന്ന് വിട്ടുനിൽക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടി അംഗങ്ങൾ പോയില്ലെങ്കിലും അനുഭാവികൾ…

34 mins ago

മെഴുകുതിരി സമരം വെളിച്ചം കണ്ടു; റസാഖിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു; കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് എതിരെ കേസ്

കോഴിക്കോട്: തിരുവമ്പാടിയിൽ റസാഖിന്റെ വീട്ടിലെ വൈദ്യുത ബന്ധം കെഎസ്ഇബി പുനഃസ്ഥാപിച്ചു. വീട്ടിൽ രാത്രിയോടെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ആണ് വിച്ഛേദിച്ച കണക്ഷൻ…

9 hours ago

എയർ സ്ട്രൈക്ക്, ഹമാസ്-പലസ്തീൻ മന്ത്രിയെ വധിച്ച് ജൂത സേന

പലസ്തീൻ മന്ത്രിയെ ഇസ്രായേൽ കൊലപ്പെടുത്തി. ഞെട്ടിക്കുന്ന ബ്രേക്കിങ്ങ് ന്യൂസ് ഇപ്പോൾ വരികയാണ്‌. ഗാസ സിറ്റിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫലസ്തീൻ…

9 hours ago

ആനന്ദബോസിനോട് ഏറ്റുമുട്ടിയ IPSകാരുടെ കസേര തെറുപ്പിച്ച് അമിത്ഷാ

ബംഗാൾ  ഗവർണ്ണർ സി വി ആനന്ദബോസിനെതിരെ നീക്കം നടത്തിയ 2 ഉന്നത ഐ പി എസുകാർക്കെതിരെ നടപടി എടുത്ത് കേന്ദ്ര…

10 hours ago

മുംബൈ ആക്രമണക്കേസിലെ സൂത്രധാരൻ റാണ,പാക്കിസ്ഥാനികൾക്ക് ഓരോ സ്ഥലവും മാർക്ക് ചെയ്തു നൽകി

മുംബൈ ആക്രമണക്കേസിൽ ഇന്ത്യ തേടുന്ന സൂത്രധാരൻ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയിലേക്ക് ഉടൻ എത്തിക്കും.യുഎസ് ലെ അറ്റോർണി-പി പി…

11 hours ago