national

യുപിയിലെ സൂപ്പർ സോളാർ എക്‌സ്‌പ്രസ് വേ, 550 മെഗാവാട്ട് സൗരോർജ്ജം ഉൽപ്പാദിപ്പിക്കുന്നു പദ്ധതിയുമായി ഉത്തർപ്രദേശ്

റോഡിൽ നിന്നും വൈദ്യുതി ഉത്പാദന പദ്ധതിയുമായി ഉത്തർപ്രദേശ്. 550 മെഗാവാട്ട് സൗരോർജ്ജം ഉൽപ്പാദിപ്പിക്കുന്ന ആദ്യത്തെ സോളാർ എക്‌സ്പ്രസ് വേയായി മാറാൻ ഉത്തർപ്രദേശിലെ ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേ തയ്യാറെടുക്കുന്നു. ഉത്തർപ്രദേശ് എക്‌സ്‌പ്രസ്‌വേസ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (യുപിഇഐഡിഎ) കീഴിൽ ഏകദേശം 14,850 കോടി രൂപ ചെലവിൽ 296 കി.മീ നാലുവരി എക്‌സ്‌പ്രസ് വേ നിർമ്മിച്ചിരിക്കുന്നത്.

ചിത്രകൂട്, ബന്ദ, മഹോബ, ഹമീർപൂർ, ജലൗൻ, ഔറയ്യ, ഇറ്റാവ എന്നിവയുൾപ്പെടെ ഏഴ് ജില്ലകളിലൂടെ എക്‌സ്‌പ്രസ് വേ കടന്നുപോകുന്നു. ഈ ജില്ലകൾക്കിടയിൽ, ബാഗെൻ, കെൻ, ശ്യാമ, ചന്ദവാൽ, ബിർമ, യമുന, ബേത്വ, സെൻഗർ തുടങ്ങിയ നദികൾ ഒഴുകുന്നു.

കഴിഞ്ഞ വർഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ അതിവേഗ പാത ഉദ്ഘാടനം ചെയ്തത്. ഇപ്പോൾ ബുന്ദേൽഖണ്ഡ് എക്‌സ്‌പ്രസ്‌വേയിൽ സോളാർ പാനലുകൾ സ്ഥാപിച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകൾ. ഇത് യാത്രക്കാർക്ക് വെളിച്ചം നൽകാൻ സഹായിക്കും കൂടാതെ ഇലക്ട്രിക് വാഹനങ്ങൾക്കും ഹൈവേയ്‌ക്കരികിലുള്ള വീടുകൾക്കും ഊർജ്ജം പ്രദാനം ചെയ്യും എന്നുമാണ് ദേശീയ മാധ്യങ്ങൾ റിപ്പോർട്ട് ചെയുന്നത്.

ബുന്ദേൽഖണ്ഡ് എക്‌സ്‌പ്രസ് വേ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഹൈവേയാക്കി മാറ്റാൻ സംസ്ഥാന സർക്കാർ 1,700 ഹെക്ടർ ഭൂമി കണ്ടെത്തിയിട്ടുണ്ട്. 2026-27 ഓടെ 22,000 മെഗാവാട്ട് സൗരോർജ്ജ പദ്ധതിഎന്നത് സർക്കാർ ലക്ഷ്യമിടുന്നു. 2022 ജൂലൈ 15 ന് ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ബുന്ദേൽഖണ്ഡ് എക്‌സ്‌പ്രസ് വേ ഉദ്ഘാടനം ചെയ്‌തത്‌.

Karma News Network

Recent Posts

ഒ ആർ കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

മാനന്തവാടി എംഎൽഎ ഒ ആർ കേളു ഇന്ന് പട്ടിക ജാതി പട്ടിക വർഗ ക്ഷേമ വകുപ്പ് മന്ത്രിയായി ചുമതലയേൽക്കും. ഇതോടെ…

10 mins ago

ബുള്ളറ്റ് പാലത്തിൽ ഇടിച്ചു, ശരീരത്തിൽ കമ്പി തുളച്ചു കയറി യുവാക്കൾക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…

41 mins ago

നടൻ ബാലൻ കെ നായരുടെ മകൻ അജയ കുമാർ അന്തരിച്ചു

സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…

1 hour ago

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

2 hours ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

2 hours ago

അതിർത്തി തർക്കെത്തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…

11 hours ago