topnews

പ്രാര്‍ഥനകള്‍ വിഫലമായി, ലഡാക്കിലെ ഹിമപാതത്തില്‍ അകപ്പെട്ട മലയാളി സൈനികന്‍ ഷാനവാസ് വിടവാങ്ങി

ചവറ: ഒരു നാട് മുഴുവന്‍ പ്രാര്‍ത്ഥനയോടെ കാത്തിരുന്നിട്ടും അതെല്ലാം വിഫലമാക്കി ബുധനാഴ്ച രാത്രിയോടെ ഷാനവാസിന്റെ വിയോഗ വാര്‍ത്ത എത്തി. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും ഒന്നും ആ വാര്‍ത്ത ഉള്‍ക്കൊള്ളാനും ആയിട്ടില്ല. ലഡാക്കില്‍ ജോലി ചെയ്യുന്നതിനിടെ ഹിമപാതത്തില്‍ പെട്ട് പരുക്ക് പറ്റി സൈനിക ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് സൈനികനായ ഷാനവാസ് മരിച്ചത്. ഷാനവാസ് ആശുപത്രിയില്‍ ആണെന്ന വിവരം ലഭിച്ചപ്പോള്‍ മുതല്‍ പ്രാര്‍ത്ഥനയിലും സുഖം പ്രാപിക്കുമെന്ന വിശ്വാസത്തിലുമായിരുന്നു ഏവരും.

രണ്ട് കുഞ്ഞുങ്ങളും ഏഴ് മാസം ഗര്‍ഭിണിയായ ഭാര്യയും ഷാനവാസിന്റെ തിരിച്ചു വരവിനായി പ്രാര്‍ത്ഥനയോടെ കഴിയുകയായിരുന്നു. ഷാനവാസിന്റൈ സുഹൃത്തുക്കള്‍ വിശുദ്ധ മാസത്തിലെ പ്രത്യേക പ്രാര്‍ഥനകള്‍ക്കൊപ്പം അന്നദാനവും ദേവാലയങ്ങളില്‍ വിശേഷ പ്രാര്‍ഥനകളും നടത്തി. എന്നാല്‍ ഈ പ്രര്‍ത്ഥനകള്‍ ഒന്നും ഫലം കണ്ടില്ല. ബുധനാഴ്ച രാത്രിയോടെ ഷാനവാസിന്റെ മരണ വാര്‍ത്ത എത്തി. എന്നാല്‍ ആ സങ്കട വാര്‍ത്ത ഉള്‍ക്കൊള്ളാനോ വിശ്വസിക്കാനോ കകുടുംബക്കാര്‍ക്കും നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമായില്ല.

ഷാനവാസിന്റെ ഉമ്മ ആറ് മാസം മുമ്പാണ് മരിച്ചത്. എന്നാല്‍ അപ്പോള്‍ ഷാനവാസിന് എത്തിച്ചേരാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് അവധിക്ക് നാട്ടിലെത്തിയ ശേഷം മാര്‍ച്ച് ഏഴിന് ആണ് മടങ്ങിയത്. ഈ സമയം രണ്ട് മാസത്തെ സേവനത്തിന് ശേഷം ലഡാക്കില്‍ നിന്നും മടങ്ങുമെന്നും സഹോദരിയുടെ മകളുടെ വിവാഹത്തിനായി കുറച്ചുനാള്‍ നീട്ടില്‍ തങ്ങാമെന്നും ഷാനവാസ് ബന്ധുക്കളോട് പറഞ്ഞിരുന്നു. ഭൗതിക ശരീരം എപ്പോള്‍ നാട്ടിലെത്തുമെന്ന് ഉറപ്പാകാത്ത സാഹചര്യത്തില്‍ കബറടക്ക സമയം നിശ്ചയിച്ചിട്ടില്ല.

Karma News Network

Recent Posts

തീര്‍ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം, ജമ്മുവില്‍ അഞ്ചിടത്ത് എന്‍.ഐ.എ. പരിശോധന

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…

11 seconds ago

ഗവർണർക്കെതിരെ കേസ് നടത്താൻ വി.സിമാർ ചെലവിട്ടത് 1.13 കോടി, അതും യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന്

തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…

16 mins ago

സെറ്റിലെ ബലാൽസംഗം, പ്രതിയെ രക്ഷിച്ചത് സി.പി.എം നേതാവ്, തന്നെ മോശക്കാരിയാക്കി, യുവതി വെളിപ്പെടുത്തുന്നു

ബ്രോ ഡാഡി സിനിമ സെറ്റിൽ യുവതിയെ ബലാൽസംഗത്തിനിരയാക്കിയ സംഭവത്തിൽ പ്രതിക്ക് രക്ഷപ്പെടാനുള്ള എല്ലാ വഴിയും ഒരുക്കിയത് സിപിഎം പാർട്ടി ലോക്കൽ…

35 mins ago

ഋഷി സുനകിനെ പാക്കി എന്ന് വിളിച്ചു, പാക്കി അപമാനം, പൊറുക്കില്ലെന്നും ഋഷി

ഒരു മാധ്യമം തന്നെ പാക്കി എന്ന് വിളിച്ചതിൽ അരിശം പരസ്യമായി പ്രകടിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഋഷി സുനക്…

1 hour ago

സൈബര്‍ ആക്രമണങ്ങില്‍ ഒറ്റപ്പെടുത്തിയെന്ന് ഇടവേള ബാബു, പടിയിറങ്ങി, ഇനി സിദ്ധിഖ് നയിക്കും

താര സംഘടനയായ അമ്മക്ക് പുതിയ നേതൃത്വം. കൊച്ചിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിദ്ധിഖ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ജഗദീഷും ജയന്‍ ചേര്‍ത്തലയുമാണ്…

1 hour ago

ലോറിയിടിച്ച് രണ്ട് സ്ത്രീകൾക്ക് പരിക്ക്, 15-കാരൻ ഡ്രൈവർ സീറ്റിൽ , പിതാവും പിടിയിൽ

പുണെ : സ്‌കൂൾ വിദ്യാർത്ഥി ഓടിച്ച ടാങ്കര്‍ ലോറിയിടിച്ച് രണ്ട് സ്ത്രീകള്‍ക്ക് പരിക്ക്. പുണെ എന്‍.ഐ.ബി.എമ്മിന് സമീപമുള്ള ഹൗസിങ് സൊസൈറ്റിക്ക്…

2 hours ago