topnews

സോളിഡാരിറ്റി ഇന്റലിജൻസ് ബ്യൂറോയുടെ കർശന നിരീക്ഷണത്തിൽ, ഹമാസ് ഭീകര നേതാവിന്റെ പ്രസം​ഗം അതീവ ഗൗരവത്തോടെ കാണും, സാമ്പത്തിക ഇടപാടുകളൾ പരിശോധിക്കും

മലപ്പുറം : മലപ്പുറത്ത് പൊതുപരിപാടിയിൽ ഹമാസ് ഭീകര നേതാവിന്റെ പ്രസം​ഗം നടത്തിയതിൽ സോളിഡാരിറ്റിയുടെ പ്രവർത്തനം നിരീക്ഷിച്ച് ഇന്റലിജൻസ് ബ്യൂറോ. സംഘടനയുടെ സാമ്പത്തിക ഇടപാടുകളും സാമൂഹ്യമാദ്ധ്യമങ്ങളും ഐബിയുടെ കർശന നിരീക്ഷണത്തിലാണെന്നാണ് സൂചന. ജമാ അത്തെ ഇസ്ലാമിയുടെ യുവജന വിഭാഗമായ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് നടത്തിയ പരിപാടിയിൽ ആയിരുന്നു ഹമാസ് മുൻ മേധാവി ഖാലിദ് മഷാലിന്റെ പ്രസം​ഗം ഉണ്ടായത്.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു പരിപാടി. പാലസ്തീൻ ഐക്യദാർഢ്യമെന്ന പേരിൽ ഹമാസിന്റെ തീവ്ര നിലപാടുകൾ സംസ്ഥാനത്ത് പ്രചരിപ്പിക്കാനുള്ള സോളിഡാരിറ്റിയുടെ ശ്രമമായാണ് രഹസ്യാന്വേഷണ ഏജൻസികൾ ഇതിനെ വിലയിരുത്തുന്നത്. രാഷ്‌ട്രത്തിന്റെ പൊതുനിലപാടിന് വിരുദ്ധമായി ഭീകരസംഘടനയുടെ നേതാവിനെ കേരളത്തിൽ അവതരിപ്പിച്ച് രാജ്യവിരുദ്ധ മനോഭാവം വളർത്തിയെടുക്കാനാണെന്നത് വ്യക്തം.

ഹമാസിന്റെ നേതാവായ ഇസ്മയിൽ ഹനിയ തൽസമയം പരിപാടിയിൽ കൊണ്ടുവരാനായിരുന്നു സോളിഡാരിറ്റി ആദ്യം പദ്ധതിയിട്ടത്. എന്നാൽ അവസാന നിമിഷം ചില കാരണങ്ങൾ കൊണ്ട് ഇത് പാളി. തുടർന്നാണ് ഖാലിദ് മഷാലിന്റെ മുൻകൂട്ടി തയ്യാറാക്കിയ പ്രസംഗം പ്രദർശിപ്പിക്കുകയായിരുന്നു.
ഐബി സാംഭവത്തിൽ ഡിജിറ്റൽ തെളിവുകൾ അടക്കം ശേഖരിച്ചിട്ടുണ്ട്. രാജ്യത്ത് പിഎഫ്‌ഐ നിരോധനത്തിന് ശേഷമാണ് സോളിഡാരിറ്റി പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമായത്.

ഇതേ കാരണം കൊണ്ടു തന്നെ ജമാ അത്തെ ഇസ്ലാമിയേയും യൂത്ത് വിം​ഗായ സോളിഡാരിറ്റിയേയും എൻഐഎ നിരീക്ഷിച്ച് വരികയാണ്. ജമാ അത്തെ ഇസ്ലാമിയുടെ അംഗങ്ങൾ തന്നെയാണ് പിഎഫ്‌ഐയിൽ പ്രവർത്തിച്ചത്.

karma News Network

Recent Posts

തന്നെക്കാൾ ജനപ്രീതി ഗവർണർക്ക്, ബോസിനെ ഒതുക്കാൻ മമത വിചാരിക്കുന്നത് പോലെ എളുപ്പമല്ല

തന്നെക്കാൾ ജനപ്രീതി ഗവർണർ അന്ദബോസിന്‌ ഉണ്ടാകുമെന്നു മമത ഭയക്കുന്നു ഇരയായവരെ കണ്ടാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ബംഗാൾ ഒന്നടങ്കം മനസിലാക്കും…

5 hours ago

പക്ഷിപ്പനി, പ്രത്യേക മാർ​ഗനിർദേശങ്ങളും സാങ്കേതിക മാർ​ഗങ്ങളും പുറത്തിറക്കി ആരോ​ഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോ​ഗ്യ വകുപ്പ് പ്രത്യേക മാർ​ഗനിർദേശങ്ങളും സാങ്കേതിക മാർ​ഗങ്ങളും പുറത്തിറക്കി. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി…

5 hours ago

ആദരാഞ്ജലികളര്‍പ്പിച്ച് നാട്, കുവൈത്ത് ദുരന്തത്തില്‍ മരിച്ച 4 പേര്‍ക്ക് കൂടി കണ്ണീരോടെ വിട

തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ട നാല് പേരുടെ സംസ്കാരം ഇന്ന് പൂർത്തിയായി. കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസ്, കണ്ണൂർ കുറുവ…

6 hours ago

പൊലീസുകാർ തമ്മിൽ കയ്യാങ്കളി, ചിങ്ങവനം സ്റ്റേഷനിലെ 2 സിപിഒമാർക്ക് സസ്പെൻഷൻ

കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ തമ്മില്‍ തല്ലിയ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സിപിഒമാരായ സുധീഷ്, ബോസ്‌കോ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ്…

7 hours ago

കർണ്ണാടക സർക്കാർ പെട്രോൾ ഡീസൽ വില കുത്തനേ കൂട്ടി

കോൺഗ്രസ് സർക്കാർ പെട്രോൾ ഡീസൽ വില കുത്തനേ കൂട്ടി. ലിറ്ററിനു മൂന്നു രൂപ മുതലാണ്‌ വർദ്ധനവ്. രാജ്യത്ത് അത്യപൂർവ്വമായാണ്‌ സംസ്ഥാന…

7 hours ago

ഇന്ദിര രാഷ്ട്രമാതാവ്! മിസ്റ്റർ ഗോപിക്ക് എന്തുപറ്റി എന്ന് കേന്ദ്ര ബിജെപി

കേരളത്തിലെ ബിജെപിയുടെ ഏക എം പി സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ ചർച്ച. ഇന്ദിരാഗാന്ധിയേ ഇന്ത്യയുടെ മാതാവ് എന്ന്…

8 hours ago