kerala

നേഴ്‌സുമാര്‍ എല്ലാം മാലാഖമാരല്ല, ഇതാ ഞെട്ടിക്കുന്ന തെളിവ്

ലോകത്തില്‍ നിന്നും കൊറോണയെ അകറ്റാനായി രാപ്പകല്‍ കഷ്ടപ്പെടുന്നവരാണ് നഴ്‌സുമാരും ഡോക്ടര്‍മാരും. നഴ്‌സുമാരെ പൊതുവേ മാലാഖമാരെന്നാണ് വിളിക്കാറ്. എന്നാല്‍ എല്ലാ നഴ്‌സുമാരും മാലാഖമാരല്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ലൈബ അനു എന്ന നഴ്‌സ്. കഷ്ടപെടുന്ന കുറേ നല്ല നേഴ്‌സുമാര്‍ക്ക് പേരുദോഷം ഉണ്ടാക്കാന്‍ ഇങ്ങനെ ചിലര്‍ മതിയല്ലോ എന്ന ആമുഖത്തോടെ ലൈബ അനു എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുകയാണ്. പക്ഷേ നഴ്‌സ് എന്ന ജോലി ചെയ്യുന്ന എല്ലാവരും മാലാഖ എന്ന വിളിക്ക് യോഗ്യരല്ല. മാലാഖയുടെ ഭാഗത്തു നിന്ന് സംഭവിച്ച ഒരിക്കലും ന്യായികരിക്കാന്‍ കഴിയാത്ത ഒരു സംഭവം. കുഞ്ഞുവാവ വരാന്‍ പോകുന്ന സന്തോഷത്തിലായിരുന്നു കൊച്ച് കുടുംബം എന്നാല്‍ ആ അമ്മക്ക് കാണേണ്ടി വന്നതാകട്ടെ പൂര്‍ണത എത്താത്ത തന്റെ കുഞ്ഞിനേയും. രണ്ട് കാലുകള്‍ക്കിടയില്‍ കുഞ്ഞിന്റെ പൂര്‍ണ്ണത എത്താത്ത ജഡം അമര്‍ത്തി പൊട്ടിക്കരയേണ്ടി വന്ന ഒരമ്മയുടെ അവസ്ഥയും കുറിപ്പില്‍ പറയുന്നു. എന്റെ ഈ കുറിപ്പ് മാലഘയുടെ മുഖമൂടി ഇട്ട ചെകുത്താന്‍മ്മാര്‍ക്ക് ഒരു മുന്നറിയിപ്പാണ് എന്നും ലൈബ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ…

കഷ്ടപെടുന്ന കുറേ നല്ല നേഴ്‌സുമാര്‍ക്ക് പേരുദോഷം ഉണ്ടാക്കാന്‍ ഇങ്ങനെ ചിലര്‍ മതിയല്ലോ..??ലൈബ അനു എഴുതുന്നു.ആദ്യമായാണ് ഞാന്‍ ഇത്രയും തുറന്നടിച്ച് എഴുതാന്‍ പോകുന്നത്…..പൂര്‍ണ്ണമായും ഇതെന്റെ ജീവിതത്തില്‍ നിന്ന് തന്നെയാണ്…..മാലാഖമാര്‍ എന്ന് ഞാനുള്‍പ്പടെ നമ്മളെല്ലാവരും വീണ്ടും വീണ്ടും എടുത്ത് പറയാറുണ്ട് നെഴ്‌സുമാരെ….. പക്ഷേ നഴ്‌സ് എന്ന ജോലി ചെയ്യുന്ന എല്ലാവരും അതിന് യോഗ്യരല്ല…
എന്റെ ഈ കുറിപ്പ് മാലഘയുടെ മുഖമൂടി ഇട്ട ചെകുത്താന്‍മ്മാര്‍ക്ക് ഒരു മുന്നറിയിപ്പാകണം…..ഒത്തിരി വേദന അനുഭവിച്ച ഒരമ്മയുടെ കണ്ണീരാണ്….. മറുപടി പറയണം നിങ്ങള്‍!ഞാന്‍ അനു(അന്‍സിയ).
ഭര്‍ത്താവും മോളും അടങ്ങിയ ഒരു കുഞ്ഞു കുടുംബത്തിലെ കുടുംബിനി….മകള്‍ക്ക് മൂന്ന് വയസ്സ് പ്രായമായി വരുന്നൂ… ഇതെന്താ ഉമ്മീടെ വയറ് വലുതാവുന്നേ ?? ?? ??കുഞ്ഞുവാവ വരാന്‍ പോകുന്ന സന്തോഷത്തിലായിരുന്നു ഞങ്ങളുടെ കൊച്ച് കുടുംബം….. എന്നും സന്തോഷവും…..ഒത്തിരി ആഗ്രഹിച്ചൂ. ഞങ്ങളേക്കാളേറെ എന്റെ മോള്…. കുഞ്ഞാവയ്ക്കായ് പാട്ടുകള്‍ പടിച്ചൂ, കുഞ്ഞാവക്ക് പേരിട്ടൂ…. മിഠായി തുണ്ടുകള്‍ പോലും കുഞ്ഞാവക്ക് കൂട്ടി വച്ചൂ…..വയറില്‍ പതിയെ കൈ വച്ച് അവള്‍ പറഞ്ഞിരുന്നു കൂടെ ഇത്താത്ത ഉണ്ടെന്ന്????04/3/2020 ചെറിയ തൊണ്ട വേദന അനുഭവപ്പെട്ടിരുന്നു…. ആശുപത്രിയിലേക്ക് പോകേണ്ട ഒരു അസുഖം എനിക്കില്ലായിരുന്നു….എങ്കിലും പോയി…. കാരണം ..ഞാന്‍ നാല് മാസം ഗര്‍ഭിണി ആയിരുന്നൂ… കൂടാതെ 8ന് അനിയന്റെ വിവാഹവും…..ആദ്യം ENT കാണാമെന്ന് വിചാരിച്ചൂ…
പാലക്കാട് ascent ENT HOSPITAL ലേക്ക് പോയി . DR. RESHMI.K PILLAI ആയിരുന്നു കണ്ടത്….ഗര്‍ഭിണി ആയത് കൊണ്ട് തന്നെ ഇവിടെ അല്ല കാണിക്കേണ്ടത് എന്നായിരുന്നു ആദ്യത്തെ പ്രതികരണം… എന്നാലും വന്നതല്ലെ തൊണ്ടയുടെ അവസ്ഥ ഒന്ന് നോക്കിയേക്കാം എന്ന് പറഞ്ഞു. തൊണ്ടയുടെ ഉള്ളിലെ ഫോട്ടൊ എടുത്ത് കയ്യില്‍ തന്നിട്ട് പറഞ്ഞൂ….പേടിക്കാനില്ല…. ശര്‍ദ്ദി അലക്ഷ്യമായത് കൊണ്ടാവാം ചെറിയ ചുവപ്പുണ്ട്…. നല്ല ഫിസിഷ്യനെ ഒന്ന് കണ്ടോളൂ….. ഈ സമയത്ത് അവരുടെ നിര്‍ദ്ദേശങ്ങളാണ് എടുക്കേണ്ടത് എന്ന്….അങ്ങനെ അന്ന് തന്നെ ഫിസിഷ്യനെ കാണാന്‍ പോയി…. മോള് ഭയങ്കര കളിയിലായിരുന്നൂ… വയറിനുള്ളിലുള്ള ആളുമായിട്ട്….

സന്തോഷത്തോടെഞങ്ങള്‍ അവിടെ എത്തി .ഡോക്ടറെ കണ്ടൂ… വളരെ മാന്യമായ പെരുമാറ്റമുള്ള ചെറുപ്പക്കാരന്‍…. ഇന്ന് ഇവിടെ അഡ്മിറ്റാവാം തൊണ്ട വേദന കാരണം ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്നു.വീടിനേക്കാള്‍ ഇവിടെയാണ് സേഫ്… ഇവിടെ ഞങ്ങളൊക്കെ ഇല്ലെ വിളിക്കപ്പുറം….എന്ന അദ്ദേഹത്തിന്റെ വാക്കിന് അന്ന് വലിയൊരു ബലമായിരുന്നൂ…..രണ്ട് ദിവസം അവിടെ അഡ്മിറ്റായിരുന്നൂ ഞാന്‍ ….മൂന്നാമത്തെ ദിവസം എനിക്ക് ഒരു പനി അനുഭവപ്പെട്ടു അതുകൊണ്ട് തന്നെ ഡിസ് ചാര്‍ജ് 9/3/2020 വരെ നീണ്ടു….തലേ ദിവസം എന്റെയും കുഞ്ഞിന്റെയും ആരോഗ്യ നിലയില്‍ ഒരു പ്രശ്‌നവുമില്ല എന്ന റിപ്പോര്‍ട്ടും എന്റെ കയ്യിലുണ്ട്…..നാളെ പോവാട്ടൊ എന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ ഞാനൊരുക്കലും അറിഞ്ഞിരുന്നില്ല അത് കുഞ്ഞിന്റെ പൂര്‍ണ്ണമല്ലാത്ത രൂപം കണ്ടിട്ടാവുമെന്ന്…?? ?? ??
9/3/2020 പുലര്‍ച്ചെ 2.30 മൂത്രമൊഴിക്കാന്‍ ബാത്രൂമിലേക്ക് പോയി… ചെറിയ രീതിയില്‍ ചോരയടയാളം ശ്രദ്ധയില്‍പ്പെട്ടതും വേഗം നെഴ്‌സിനെ വിളിക്കാന്‍ ഉമ്മയോട് പറഞ്ഞു ഞാന്‍ ….ഉമ്മ മൂന്നു തവണ നിരന്തരമായി വിളിച്ചത് കൊണ്ട് മാത്രം അവര്‍ വന്നൂ…..ദേക്ഷ്യത്തോടെ എന്തേ എന്നൊരു ചോദ്യം…മോള്‍ക്ക് ചെറിയ ബ്ലീഡിങ്ങ് ഉണ്ടല്ലൊ സിസ്റ്ററേ…. ഉമ്മ പറഞ്ഞു. ബ്ലീഡിങ് ഉണ്ടെങ്കില്‍ പാഡ് വക്കണം എന്ന് അവരെത്ര കൂളായിട്ടാണെന്നൊ പറഞ്ഞത്…..എന്റെ കുഞ്ഞിനെ നഷ്ടമാവല്ലെ എന്ന് പ്രാര്‍ത്ഥിക്കുന്ന എന്നോട് ഒരിക്കലും അത് ആ സ്ത്രീ പറയാന്‍ പാടില്ലാത്തതല്ലെ?ഒരു സ്ത്രീ അമ്മയാവാന്‍ തയ്യാറാവുന്നതിന്റെ അടയാളമല്ലെ മാസമുറ ഇല്ലാതാവുന്നത്….പാഡ് എന്റെ കയ്യിലില്ലാ എന്ന് പറഞ്ഞപ്പോള്‍ അത് കൊണ്ടല്ലേ നീ വരേണ്ടത് എന്ന്…. അവരെന്തൊരു സ്ത്രീയാണ്…

ഞാന്‍ എന്തിന് പാഡ് കരുതണം?ഞാന്‍ പ്രസവിക്കാന്‍ വന്നവളാണൊ?കുഞ്ഞിനെ പിഴിതെറിയാന്‍ വന്നതാണൊ??? ?? അല്ല…കുഞ്ഞിന് ഒരു ബുദ്ധിമുട്ടും ഈ അമ്മയിലൂടെ വരരുത് എന്ന പ്രാര്‍ത്ഥനയില്‍ വന്നതാണ്…??ആ സമയത്ത് ഞാനനുഭവിച്ച പിടച്ചില്‍ ഏതൊരു സ്ത്രീക്കും മനസിലാവും…. അവര്‍ക്കൊഴികെ…നീ കിടക്കുന്ന ഷീറ്റ് വലിച്ച് കീറി ഉപയോഗിക്കൂ എന്ന് പറഞ്ഞ് അവര് പോയി…പൊട്ടി കരഞ്ഞു ഞാന്‍ … അപ്പോഴും എന്റെ കുഞ്ഞിന്റെ പിടച്ചില്‍ ഞാനനുഭവിക്കുന്നുണ്ടായിരുന്നു…..ഉമ്മാ…… ഡോക്ടറെ വിളിക്കാന്‍ പറ ഉമ്മാ…. കുഞ്ഞു അനങ്ങുന്നുണ്ട് … എനിക്കതറിയുന്നുണ്ട്… ഡോക്ടറെ വിളിക്കുമ്മാ….
വീണ്ടും പല തവണ ഉമ്മ ആ നെഴ്‌സിന്റെ മുന്നിലേക്ക് പോയി…. അവരാരും പിന്നെ റൂമിലേക്ക് വന്നില്ല… ഡോക്ടറെ വിളിച്ചിട്ടുണ്ട് എന്നല്ലാതെ മറ്റൊരു മറുപടിയും കിട്ടിയതുമില്ല…സമയം 6.30 ഡോക്ടര്‍ പോയിട്ട് ഒരു നഴ്‌സ്‌പോലും വന്നില്ല… ശക്തമായ വയറുവേദന അനുഭവപ്പെട്ട് തുടങ്ങി …. വീണ്ടും വീണ്ടും ചോദിക്കുമ്പോള്‍ അവരുടെ മറുപടി ഇത്ര തന്നെ ഡോക്ടറെ വിളിച്ചിട്ടുണ്ട്…..

കുഞ്ഞിനെ നഷ്ടപ്പെട്ടൂന്ന് ബോധ്യമായി എനിക്ക്…മറ്റൊരാളുടെ സഹായവുമില്ലാതെ കിടന്നറൂമില്‍ ഞാനെന്റെ കുഞ്ഞിനെ പ്രസവിച്ചൂ… ജീവനില്ലാതെയാണ് നീ എന്നില്‍ നിന്നും പൊഴിയുന്നത് എന്ന് അറിഞ്ഞ് കൊണ്ട് തന്നെ…എന്നിട്ടും തീര്‍ന്നില്ല ഞാനവിടെ അനുഭവിച്ചത്..രണ്ട് കാലുകള്‍ക്കിടയില്‍ കുഞ്ഞിന്റെ പൂര്‍ണ്ണത എത്താത്ത ജഡം അമര്‍ത്തി ഞാന്‍ കിടന്നത് 9am വരെ….. വീട്ടുകാരുടെ ഇടപ്പെടല്‍ പിന്നെ എന്റെ ജീവനുവേണ്ടിയായ്…. ചോരയില്‍ കുളിച്ച് കിടക്കുന്ന എന്നെ ഇത്രയും കഴിഞ്ഞിട്ടാണ് ലേബര്‍ റൂമിലേക്ക് എത്തിച്ചത്… അതും വീല്‍ചെയറില്‍….എന്റെ കുഞ്ഞ് താഴെ വീഴരുതെ എന്ന് മനസ്സില്‍ ഒരായിരം തവണ പറയാതെ ഒരമ്മയ്ക്കും എഴുന്നേല്‍ക്കാന്‍ സാധിക്കില്ല.?? ?? ??ലേബര്‍ റൂമിലെത്തി… കണ്ടത് രണ്ട് നെഴ്‌സിനെ .. അവരാണെങ്കില്‍ വീട്ടിലെ വിശേഷങ്ങള്‍ പറഞ്ഞിരിക്കാ…… ഇത്രയും നേരം ഒരു ഡോക്ടര്‍പ്പോലും എന്റെ അടുത്തേക്ക് വന്നിട്ടില്ല….ഞാന്‍ അവിടെ അഡ്മിറ്റായത് മുതല്‍ റൂം വൃത്തിയാക്കാന്‍ ഒരു സ്ത്രീ വന്നിരുന്നു… അവരെന്റെ അടുത്ത് വന്ന് എന്നെ വൃത്തി ആക്കാന്‍ തുടങ്ങി …. ഞാന്‍ വളരെ തളര്‍ന്നിരുന്നൂ അപ്പോഴേക്കും…. അവരെ സഹായിക്കാന്‍ എന്ന പോലെ നെഴ്‌സും കൂടി…. നെഴ്‌സ് എന്നോട് അടി വസ്ത്രം ഊരാന്‍ ആവശ്യപ്പെട്ടൂ… എന്റെ കുഞ്ഞിനെ എനിക്ക് കാണാന്‍ വയ്യായിരുന്നു…. എന്നിട്ടും അവര്‍ ഉച്ഛത്തില്‍ പറഞ്ഞു ഊരടീ….പൂര്‍ണ്ണത എത്താത്ത കുഞ്ഞിനെ ഞാന്‍ എന്റെ രണ്ട് കൈകള്‍ കൊണ്ട് എടുത്ത് അവര് തന്ന പാത്രത്തിലേക്ക് വച്ച് കൊടുത്തൂ. അവശേഷിക്കുന്ന കുഞ്ഞിന്റെ എന്തെങ്കിലും അവശിഷ്ടങ്ങള്‍ ഉണ്ടൊ എന്ന് നോക്കാന്‍ എനിക്ക് സാധിക്കുന്നില്ലായിരുന്നൂ….പൂര്‍ണ്ണതയെത്താത്ത എന്റെ കുഞ്ഞിന്റെ രൂപം ഇന്നും എന്റെ മനസ്സിലുണ്ട്…കഴിഞ്ഞൂ അവിടത്തെ കലാപരിപാടി…. റൂമില്‍ പോയി പാഡ് വക്കാന്‍ പറഞ്ഞൂ….എന്നെ ഒന്ന് വൃത്തിയാക്കാതെ എത്രയൊ ആളുകളുടെ മുന്നിലൂടെ ഞാന്‍ വീല്‍ ചെയറില്‍ പോയി….

ഉമ്മയും ഭര്‍ത്താവും ചേര്‍ന്ന് എന്റെ വസ്ത്രങ്ങള്‍ മാറ്റി….. എന്ത് പറഞ്ഞാണ് അവരെന്നെ സമാധാനിപ്പിക്കുക…. ഇക്ക കരയുന്നത് അന്നല്ലാതെ ഞാനൊരിക്കലും കണ്ടിട്ടില്ല….അവസാനിച്ചൂ എല്ലാം…..10.45 ഡോക്ടര്‍ റൂമിലേക്ക് വന്നു…. എന്നത്തേയും പുഞ്ചിരിയോടെ….ചോദ്യം … സുഖായി ഇരിക്കുന്നല്ലൊ എന്ന്….ഒരു പൊട്ടനെപ്പോലെ അയാളത് ചോദിച്ചപ്പോള്‍!നടന്നത് ഒന്നും അറിഞ്ഞില്ലേ എന്ന ഞങ്ങളുടെ ചോദ്യത്തിന് അയാളൊന്നും അറിഞ്ഞില്ലെന്നായി….വിളിച്ചെന്ന് എന്തിന് നുണ പറഞ്ഞൂ നെഴ്‌സ്?എന്ത് കൊണ്ട് വിളിച്ചില്ല?ഇത്തരം സന്ദര്‍ഭങ്ങളില്‍ ഡ്യൂട്ടീ ഡോക്ടര്‍ എത്തേണ്ടതല്ലേ?റൂമില്‍ കിടന്ന് പ്രസവിച്ചു എന്നിട്ടും വീല്‍ ചെയറിലാണൊ കൊണ്ട് പോകേണ്ടത്?ലേബര്‍ റൂമില്‍ ക്ലീനിങ് ജോലിക്കാരിയാണൊ പേഷ്യ ന്റെ നോക്കേണ്ടത്?ഇതിന് നടപടി എടുക്കണം….നെഴ്‌സ് മാലഖയാണ് എന്ന് പറഞ്ഞാല്‍ മാലാഖ ആവില്ല…. ഒരാള്‍ തെറ്റ് ചെയ്യ്താല്‍ എല്ലാവരും പഴി കേള്‍ക്കേണ്ടി വരില്ലേ..പരാതി കൊടുത്തിട്ട് ഒരുപാട് തവണ വിളിച്ച് അന്യേക്ഷിച്ചിട്ടും ഒരു തരത്തിലുള്ള മറുപടിയും ആശുപത്രിയില്‍ നിന്നും കിട്ടിയില്ല. …മൂന്ന് ഗൈനക്കിനെ കാണിച്ചപ്പോഴും പറഞ്ഞത് ഒരേ ഉത്തരം…. കുഞ്ഞിനെ നഷ്ടമാവില്ലായിരുന്നു ചികില്‍സ കിട്ടിയിരുന്നെങ്കില്‍….ഇത് എല്ലാവരിലും എത്തണം… നഷ്ടമായത് കിട്ടില്ലെന്നറിയാം… എന്നിരുന്നാലും ഇനി ഇത് പോലെ ഒരമ്മയ്ക്കും വരരുത്…പറ്റുമെങ്കില്‍ ഇത് ഷെയര്‍ ചെയ്യ്ത് എത്തിക്കണം എല്ലാവരിലും

Karma News Network

Recent Posts

ഇബ്രാഹിം റെയ്സിയുടെ അവസാന നിമിഷങ്ങൾ, കോപ്റ്ററിൽ ഇരുന്ന് കാഴ്ചകൾ കാണുന്ന ദൃശ്യങ്ങൾ പുറത്ത്

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെടുന്നതിന് മുൻപുള്ള ദൃശ്യങ്ങൾ പുറത്ത്. അസർബൈജാൻ സന്ദർശനത്തിന് ശേഷം…

15 mins ago

അമിറൂള്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ തള്ളി, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

കൊച്ചി:പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച…

29 mins ago

ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൽ കമിതാക്കളുടെ സ്നേഹപ്രകടനം, അറസ്റ്റ്

ബംഗളൂരു : നടുറോഡിൽ രാത്രിയിൽ ബൈക്കിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയ യുവാവ് അറസ്റ്റിൽ. മടിയിൽ ഒരു പെൺകുട്ടിയെ ഇരുത്തി തിരക്കേറിയ…

48 mins ago

ഹിന്ദുവിലേക്ക് വരുന്നത് മതം മാറ്റമായി കണക്കാക്കില്ല, സ്വധർമ്മത്തിലേക്കുള്ള മടങ്ങി വരവായി കാണും- വിജി തമ്പി

ഹിന്ദുവിലേക്ക് വരുന്നത് മതം മാറ്റമായി കണക്കാക്കില്ലെന്ന് വിശ്വ ഹിന്ദു പരിക്ഷത്ത് സംസ്ഥാന പ്രസിഡന്റും സംവിധായകനുമായ വിജി തമ്പി കർമ ന്യൂസിനോട്.…

1 hour ago

ഇബ്രാഹിം റൈസിയുടെ മരണം, താൽക്കാലിക പ്രസിഡന്റായി മുഹമ്മദ് മൊഖ്‌ബർ

ടെഹ്റാന്‍ : ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ട സാഹചര്യത്തില്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്ബര്‍ ഇറാന്റെ…

1 hour ago

ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്ക് പേപ്പര്‍ കപ്പ്, അല്ലാത്തവര്‍ക്ക് ഗ്ലാസ്, ആറാട്ടിലെ അനുഭവം പങ്കിട്ട് ചിത്ര നായർ

ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ സുരേഷേട്ടന്റെ കാമുകിയായ സുമലത ടീച്ചറെ അവതരിപ്പിച്ച് പ്രേക്ഷക മനം കവർന്ന നടിയാണ്…

2 hours ago