kerala

ചില ചിത്രങ്ങൾ നമ്മളോട് സത്യം സംസാരിക്കും – ഇവ ശങ്കർ

ചില ചിത്രങ്ങൾ നമ്മളോട് സത്യം സംസാരിക്കും. ഒരു സംസ്ഥാനത്തിന്റെ ഏറ്റവും ഉയർന്നപദവിയിലിരിക്കുന്ന ഒരാളെ പരസ്യവേദിയിൽ തൊടാനും തലോടാനും ഒരു സ്ത്രിക്ക് കഴിയുന്നുവെങ്കിൽ ആ സൗഹൃദം അതിരുവിട്ടതാ ണെന്നു ആരെങ്കിലും സംശയിച്ചാൽ അതിനെ കുറ്റം പറയാൻ പറ്റില്ല.
ശ്രീ രാമ കൃഷ്ണൻ … പേരിലോ രണ്ട് ദൈവങ്ങളുടെ പേരും.. സ്വഭാവം കൃഷ്ണന്റേതു മാത്രവും.

ഫേസ് ബുക്കിൽ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പോസ്റ്റ്‌ ഇട്ടു പോയാൽ മതിയോ. നിങ്ങൾ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ സ്വപ്നയെ എന്തിനു ഭയക്കണം? എന്തുകൊണ്ട് നിയമപരമായി നേരിടുന്നില്ല? മാനനഷ്ടത്തിന് കേസ് കൊടുക്കുന്നില്ല?

സ്വപ്നയുടെ വെല്ലുവിളി വന്നപ്പോൾ ശ്രീ രാമ കൃഷ്ണന്റെ മുഖത്ത് എന്താണ് ഇപ്പോൾ ഒരു മ്ലാനതയും… ഭീതിയും…നാണക്കേടു മൊക്കെ പ്രതിഫ ലിക്കുന്നത്. നിങ്ങൾ തമ്മിൽ ബന്ധം ഒന്നുമില്ലെങ്കിൽ സ്വകാര്യ ദൃശ്യങ്ങൾ എങ്ങനെ സ്വപ്നയുടെ കൈയിൽ വന്നു? ഇതുവരെ സ്വപ്ന പറഞ്ഞതും ജനങ്ങൾ കേട്ടതും മനോഹരമാ യിരിക്കുന്നു, ഇനിയുള്ളത് അതിഗംഭീരമായി തന്നെ തുടരും……അല്ലെ?

അവർ ഓരോ ഇന്റർവ്യൂ വിലും പറയുന്ന കാര്യങ്ങൾ നൂറു ശതമാനം സത്യമാണ്.അവർ ശരിക്കും ഒരു കറിവേപ്പില മാത്രമായിരുന്നു അവർ സ്വയം മറ്റാർകൊക്കേയോ വേണ്ടി ബലിയാടാകുക ആയിരുന്നു എന്നതാണ് വാസ്തവം.അവരുടെ സംസാരം ശ്രദ്ധിച്ചോ? ഹോണറബിൾ ചീഫ് മിനിസ്റ്റർ , ഹോണറബിൾ കോർട്ട് എന്നേ അവർ പറയുന്നുള്ളൂ.. ബഹുമാനിക്കേണ്ട സ്ഥാനങ്ങളെ ബഹുമാനിച്ച് കൊണ്ട് തന്നെയാണ് അവർ പോരാടുന്നത്. അവർ ഇപ്പോഴും നമ്മുടെ ജുഡീഷ്യറിയിൽ നിയമ സംവിധാനങ്ങളിൽ നീതി പുലർത്തുന്നുവെന്ന് വിശ്വസിക്കുന്നു. അതവർ എല്ലായിടത്തും പറയുന്നുമുണ്ട്. ഓരോ ഇന്റർവ്യൂ കഴിയുംതോറും അവരോടുള്ള ബഹുമാനം കൂടുന്നു.

സ്വപ്ന, നിങ്ങൾ കരുത്തയായ ഒരു സ്ത്രീയാണ്, സത്യത്തിന്റെ ഒരു കൂബാരം.ആദ്യമൊക്കെ കുറെ തെറ്റിദ്ധാരണകൾ നിങ്ങളെ കുറിച്ച് ഉണ്ടായിരുന്നെങ്കിലും ചില ഇന്റർവ്യൂകളിലൂടെ നിങ്ങളുടെ വ്യക്തിത്വവും ആത്മാർത്ഥതയും തിരിച്ചറിയാനായി. നിങ്ങൾ ഉന്നയിക്കുന്നത് വെറും ആരോപണങ്ങളല്ല with evidence ആണ്. ഇത് എവിടെ തുടങ്ങി എവിടെ അവസാനിക്കും എന്ന് കണ്ടറിയാം.

ഇനി അതല്ല സ്വപ്ന പറയുന്നത് കള്ളമാണെങ്കിൽ കേരളത്തിലെ സൽസ്വഭാവികളായ മന്ത്രിമാരുടെയും സ്പീക്കറിന്റെയും ഒക്കെ പേരിനു കളങ്കം ചാർത്തിയ സ്വപ്ന സുരേഷിനെതിരെ മാനനഷ്ട്ട കേസ്‌ ഫയൽ ചെയ്യാനുള്ള ആർജവം കാണിക്കേണ്ടതാണ്.

 

Karma News Network

Recent Posts

അപൂവ്വങ്ങളിൽ അപൂർവ്വം, നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും, ഇളവ് നല്കുന്നത് തെറ്റെന്ന് ഹൈക്കോടതി

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും.അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി…

19 mins ago

KSRTC ശമ്പളം ലഭിച്ചില്ല, ലോണ്‍ അടയ്ക്കാന്‍ ആയില്ല, ജീവനക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചു

കൊച്ചി : പതിവ് പോലെ ശമ്പളം മുടങ്ങി, ആത്മഹത്യക്ക് ശ്രമിച്ച് കെ.എസ്.ആര്‍.ടി.സി. ജീവനക്കാരന്‍. ചെറായി സ്വദേശി കെ.പി. സുനീഷാണ് കുമളിയില്‍…

20 mins ago

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു, അനാസ്ഥ കാട്ടിവർക്കെതിരെ നടപടിയെടുക്കും – വൈദ്യുതി മന്ത്രി

കോഴിക്കോട് : കടയ്ക്ക് മുന്നിലെ തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മുഹമ്മദ് റിജാസ് (19) മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി.…

51 mins ago

ജിഷ വധക്കേസ്, കോടതിവിധിയിൽ സന്തോഷം, ജനങ്ങള്‍ക്ക് നിയമവ്യവസ്ഥയോടുള്ള വിശ്വാസം വര്‍ധിപ്പിക്കും, ബി സന്ധ്യ

കൊച്ചി: ജിഷ വധകേസിൽ അസം സ്വദേശി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ തന്നെയെന്ന് ഹൈക്കോടതിയും ശരിവച്ച സാഹചര്യത്തില്‍ ചാരിതാര്‍ത്ഥ്യം തോന്നുന്നുവെന്ന് അന്വേഷണത്തിന്…

54 mins ago

വ്യാജ ഡോക്ടര്‍, കുന്നംകുളത്ത് പിടിയിലായത് അസം സ്വദേശി

കുന്നംകുളം: പാറേമ്പാടത്ത് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടറെ കുന്നംകുളം പോലീസ് പിടികൂടി. വര്‍ഷങ്ങളായി കേരളത്തില്‍ താമസിച്ചു വരുന്ന…

1 hour ago

ഐ.എസ്. ഭീകരര്‍ അറസ്റ്റിൽ; വിമാനത്താവളത്തിൽ നിന്ന് പിടിയിലായത് ശ്രീലങ്കൻ സ്വദേശികളായ നാലുപേർ

അഹമ്മദാബാദ് : നാല് ഐ.എസ്. ഭീകരര്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പിടിയിൽ. തിങ്കളാഴ്ച അഹമ്മദാബാദ് സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍ അന്താരാഷ്ട്ര…

1 hour ago