topnews

അച്ഛനെ മകൻ തീകൊളുത്തി കൊന്ന സംഭവം, പിന്നിൽ കൊച്ചുമകന് വിദേശപഠനത്തിന് പണം നല്‍കാത്തതിലുള്ള വിരോധം

പരവൂര്‍: വയോധികനെ മകന്‍ തീകൊളുത്തി കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലം കോട്ടപ്പുറം തെക്കേകല്ലുംപുറം വീട്ടില്‍ ശ്രീനിവാസനെ(85)യാണ് മകന്‍ അനില്‍കുമാര്‍(52) കൊലപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ 11-മണിയോടെയാണ് സംഭവം. അനില്‍കുമാറിന്റെ മകന് വിദേശത്തു പഠിക്കാന്‍ പോകാന്‍ പണം നല്‍കാത്തതിന്റെ വിരോധമാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറയുന്നു

സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച അനിലിനെ പരവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പരവൂര്‍ ടൗണില്‍ ഓട്ടോറിക്ഷ ഡ്രൈവറാണ് അനില്‍കുമാര്‍. ശ്രീനിവാസന്‍ താമസിക്കുന്നതിനു തൊട്ടടുത്തുള്ള കുടുംബവീട്ടിലാണ് അനില്‍കുമാര്‍ താമസിച്ചിരുന്നത്. പണം ആവശ്യപ്പെട്ട് പലതവണ ഇയാള്‍ ശ്രീനിവാസനെ ബുദ്ധിമുട്ടിച്ചിരുന്നു.

ഇതിന് മുൻപും പണം ആവശ്യപ്പെട്ട് അനിൽകുമാർ അച്ഛനെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ശ്രീനിവാസന്‍ പരാതി നല്‍കിയിരുന്നില്ല.ബുധനാഴ്ച രാവിലെയും അനില്‍കുമാര്‍, ശ്രീനിവാസന്റെ വീട്ടിലെത്തി വഴക്കുണ്ടാക്കുകയും കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ എടുത്ത് അച്ഛനുനേരേ ഒഴിച്ചു തീകൊളുത്തുകയുമായിരുന്നു. അമ്മ വസുമതിയും വീട്ടിലെ ജോലിക്കാരിയും ഈസമയം അടുക്കളയിലായിരുന്നു. നിലവിളികേട്ട് ആളുകള്‍ ഓടിക്കൂടിയപ്പോഴേക്കും തീ ആളിപ്പടര്‍ന്നിരുന്നു.

karma News Network

Recent Posts

ഭൂമിയ്ക്കടിയിൽ നിന്നും 14ാം നൂറ്റാണ്ടിലെ ശിവലിംഗവും ശിലാലിഖിതവും കണ്ടെത്തി

ആന്ധ്രാപ്രദേശിൽ ഭൂമിയ്ക്കടിയിൽ നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം കണ്ടെത്തി. ശിർശൈലം ക്ഷേത്രത്തിന്റെ പരിസരത്ത് കുഴിയെടുക്കുന്നതിനിടെ ആയിരുന്നു സംഭവം. ശിവലിംഗത്തിനൊപ്പം ശിലാലിഖിതങ്ങളും…

10 mins ago

പേജ് ഒന്ന് ആക്ടീവ് ആക്കാം, പെൺകുട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കിട്ട് ഗോപി സുന്ദർ, പാട്ട് ഇല്ലെങ്കിലും ട്യൂണിംഗ് നടക്കുന്നുണ്ടെന്ന് കമന്റ്

എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ. അടുത്ത കാലത്തായി ഈണം നൽകിയ പാട്ടുകളേക്കാൾ…

36 mins ago

പിന്നണി ഗായകൻ വിശ്വനാഥൻ അന്തരിച്ചു

സിനിമാപിന്നണി ഗായകൻ കീഴാറ്റൂർ മുച്ചിലോട്ട് കാവിന് സമീപത്തെ പുതിയവീട്ടിൽ വിശ്വനാഥൻ (54) അന്തരിച്ചു. ന്യൂമോണിയ ബാധയെത്തുടർന്ന്‌ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…

1 hour ago

വിദ്യാർത്ഥി ട്രെയിനിന് മുകളിൽ കയറി ഷോക്കേറ്റ് മരിച്ച സംഭവം, അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്

കൊച്ചി: ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ യുവാവിന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്. ഇടപ്പള്ളി റെയില്‍വെ…

2 hours ago

മുറിവ് പാട്ടിലുള്ളത് എന്റെ അനുഭവം, സങ്കൽപിച്ച് എഴുതിയതല്ല, സൈബർ ആക്രമണത്തിനെതിരെ ഗൗരി ലക്ഷ്മി

മുറിവ് ഗാനത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളിൽ പ്രതികരിച്ച് ഗായിക ഗൗരി ലക്ഷ്മി. എന്റെ പേര് പെണ്ണ് എന്നുതുടങ്ങുന്ന ഗാനത്തിനെതിരെ…

2 hours ago

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് നാല് ജില്ലകളില്‍ മഴ…

3 hours ago