entertainment

ഇതില്‍ ഇങ്ങനെയെങ്കില്‍ സിനിമയില്‍ സോന എന്തായിരിക്കും, ആ ചിത്രത്തിന് പിന്നില്‍ സംഭവിച്ചത് പറഞ്ഞ് സോന നായര്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സോന നായര്‍. സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷക മനസില്‍ ഇടം നേടിയ തടി. ഇപ്പോള്‍ തന്റെ പേരില്‍ പ്രചരിച്ച ഒരു ചിത്രത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സോന. നാടാകാചാര്യന്‍ എന്‍എന്‍ പിള്ളയുടെ കാപാലിക എന്ന നാടകത്തെ അടിസ്ഥാനമാക്കി പ്രീതി പണിക്കര്‍ ഒരുക്കിയ ഹൃസ്വചിത്രമായ അനാവൃതയായ കാപാലികയില്‍ സോന നായരും അഭിനയിച്ചിരുന്നു. ഒരു വേശ്യയുടെ കഥാപാത്രമാണ് സോന ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് സോനയുടെ ചിത്രം ഉള്‍പ്പെടെ ഒരു പോസ്റ്റര്‍ പുറത്തെത്തിയിരുന്നു. ഇതെ കുറിച്ചാണ് ഒരു പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ സോന പറയുന്നത്.

സോന നായര്‍ പറഞ്ഞതിങ്ങനെ;

‘ എന്നെ അല്ലാതെ വേറെ ആരെയും ഈ കഥാപാത്രത്തിന് പറ്റില്ല എന്ന് പ്രീതി പറഞ്ഞിരുന്നു. നോര്‍മലി ഒരു പ്രോസ്റ്റിറ്റിയൂട്ട് ചെയ്യുന്ന രീതിയിലുള്ള ഒരു കാരക്ടര്‍ അല്ല. വളരെ സഭ്യതയുള്ള കാരക്ടറാണ്. അങ്ങനെയാണ് അതില്‍ ജോയിന്‍ ചെയ്യുന്നത്. അതിനകത്ത് ഒരു ഫോട്ടോഷൂട്ടിന് വേണ്ടി ഞാന്‍ ബാക്ക് പോസ് ചെയ്ത ഒരു ചിത്രം ഉണ്ടായിരുന്നു.

പക്ഷെ അത് ചിത്രത്തില്‍ ഇല്ല. ഫ്‌ലക്‌സ് വയ്ക്കാന്‍ വേണ്ടി മാത്രമായിരുന്നു. ബാക്ക് തിരിഞ്ഞ് മാത്രമുള്ള ഫോട്ടോ ആണത്. ഒരു മാഗസിനിന്റെ മുഖചിത്രമായി ഫോട്ടോ വന്നു. ഇങ്ങനെയൊക്കെ സോന പോസ് ചെയ്യുമോ എന്ന് ആളുകള്‍ വിചാരിച്ചു. ഇനി സിനിമയ്ക്കകത്ത് എന്തായിരിക്കും എന്നവര്‍ ചിന്തിച്ചു. ആ പോസ്റ്റര്‍ കാണിച്ച് എല്ലാവരെയും പറ്റിച്ചു.’

Karma News Network

Recent Posts

നിർമാണത്തിലുള്ള കെട്ടിടത്തിന്റെ കോൺക്രീറ്റ് മേൽക്കൂര ഇളകിവീണു, രണ്ടുപേർ മരിച്ചു

ആലപ്പുഴ: നിർമാണത്തിലുള്ള കെട്ടിടത്തിന്റെ കോൺക്രീറ്റ് മേൽക്കൂര ഇളകിവീണു രണ്ടുപേർ മരിച്ചു. നിർമാണ ജോലിയിലുണ്ടായിരുന്ന പ്രദേശവാസികളായ മാവേലിക്കര കല്ലുമല പുതുച്ചിറ ആനന്ദൻ…

13 mins ago

റോഡിൽ മാലിന്യം തള്ളി സിപിഎം പഞ്ചായത്തംഗം, എന്ത് നടപടിയെടുത്തെന്ന് ഹൈക്കോടതി

കൊച്ചി: പൊതുവഴിയിൽ മാലിന്യമുപേക്ഷിച്ച് പഞ്ചായത്ത് മെമ്പർ മുങ്ങിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. എറണാകുളം മ‌ഞ്ഞളളൂർ പഞ്ചായത്ത് മെമ്പർ പി പി…

24 mins ago

ഇറക്കി വിടവരേ, ഊതീട്ട് പോയാ മതി, നാട്ടുകാർ തടഞ്ഞ പോലീസ് സംഘത്തേ CI രക്ഷിച്ചുകൊണ്ടുപോയി

പട്ടാഴിയിൽ നാട്ടുകാർ കഴിഞ്ഞ രാത്രി പോലീസ് വാഹനം തടയുന്ന ദൃശ്യങ്ങൾ ആണിത്. പോലീസുകാർ മദ്യപിച്ചു എന്നായിരുന്നു ആരോപണം. പോലീസ് വാഹനത്തിൽ…

46 mins ago

തിരുവനന്തപുരത്ത് നിന്നും മുംബൈയിൽ എത്തിയ വിസ്താര വിമാനത്തിൽ ബോംബ് ഭീഷണി, പരിശോധന

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് മുംബയിലെത്തിയ വിസ്‌താര വിമാനത്തിൽ ബോംബ് ഭീഷണി. വിമാനം ലാൻഡ് ചെയ്‌ത ശേഷം പൊലീസ് യാത്രക്കാരെ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.…

53 mins ago

ടോൾ പ്ലാസയിൽ അലക്ഷ്യമായി പിന്നോട്ടെടുത്ത് ടോറസ്, കാറിൽ ഇടിച്ചു കയറി പിന്നോട്ട് നീങ്ങി

തൃശ്ശൂർ : പാലിയേക്കര ടോൾ പ്ലാസയിൽ ടോറസ് ലോറി പിന്നോട്ടെടുക്കുന്നതിനിടെ അപകടം. അലക്ഷ്യമായി ടോറസ് പിന്നോട്ടെടുത്തതോടെ പിന്നിലുണ്ടായിരുന്ന കാറിൽ ഇടിച്ചുകയറുകയായിരുന്നു.…

1 hour ago

കോട്ടയത്ത് സ്വകാര്യ ബസിൽ നിന്നു വീണ് വയോധികൻ മരിച്ചു

കോട്ടയം: ബസിലേക്ക് കയറുന്നതിനിടെ വീണ് വയോധികൻ മരിച്ചു. ആർപ്പൂക്കര പിണഞ്ചിറക്കുഴിയിൽ പാപ്പൻ (72) ആണ് സ്വകാര്യ ബസിൽ നിന്നും വീണ്…

2 hours ago