entertainment

മക്കളില്ലാത്ത വിഷമങ്ങളില്ല, പരസ്‍പരം സ്നേഹിച്ചും സപ്പോർട്ട് ചെയ്തും മുന്നോട്ടു പോകാൻ തുടങ്ങിയിട്ട് 28 വർഷം- സോന നായരും ഭർത്താവും

ടെലിവിഷൻ സീരിയലുകളിലൂടെയും സിനിമകളിലൂടെയും മികച്ച പ്രകടനം കാഴ്ചവെച്ച നടിയാണ് സോന നായർ. സീരിയലുകളിലൂടെ മലയാളിയുടെ മനം കവർന്ന സോന ദുരദർശനിൽ സംപ്രേക്ഷണം ചെയ്ത നിരവധി ടെലിഫിലിമുകളിലും അഭിനയിച്ചിരുന്നു. അതിൽ രാച്ചിയമ്മ എന്ന ടെലിഫിലിം ഏറെ ശ്രദ്ധനേടിയിരുന്നു. 1996ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത തൂവൽക്കൊട്ടാരം എന്ന ചിത്രത്തിലെ ഹേമാ എന്ന കഥാപാത്രത്തെ അഭിനയിച്ചുകൊണ്ടാണ് സോന മലയാളചലച്ചിത്ര ലോകത്തേക്ക് എത്തിയത്.

ഇതിനിടയിൽ ഉണ്ടായ തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും സോനയും ഭർത്താവ് ഉദയൻ അമ്പാടിയും തുറന്നു സംസാരിക്കുകയാണ്. ഞങ്ങൾ ജാതകം നോക്കി കല്യാണം കഴിച്ചവർ ഒന്നും അല്ലെന്നാണ് ഇരുവരും പറയുന്നത്.

ഇദ്ദേഹം എന്റെ ഭർത്താവ് ആയതുകൊണ്ട് ആണ് എനിക്ക് ഇപ്പോഴും അഭിനയിക്കാൻ പറ്റുന്ന തരം സപ്പോർട്ട് ലഭിക്കുന്നത്. ഇങ്ങിനെ ഇൻഡസ്ട്രിയിൽ തന്നെയുള്ള ഒരാളെ പരിചയപ്പെടണം പ്രണയിക്കണം വിവാഹം ചെയ്യണം എന്നതൊക്കെ ഒരു നിയോഗം പോലെയാണ് കാണുന്നത്. എന്റെ വീട്ടുകാരൊന്നും ഒരിക്കലും ഒരു സിനിമാക്കാരൻ വിവാഹം ചെയ്യാൻ സമ്മതിക്കുമെന്നു വിചാരിച്ചിട്ടില്ലെന്ന് സോന പറഞ്ഞു.

ഞങ്ങൾ ഒരുമിച്ച് വർക്ക് ചെയ്തിരുന്ന ഒരു വർക്കിൽ ഒരു ദിവസം ഷൂട്ടിങ്ങ് മുടങ്ങി. അന്നത്തെ ആ പരിപാടിയുടെ പ്രൊഡ്യൂസർ എന്നോട് വന്നിട്ട് പറഞ്ഞു പൈസ കുറച്ച് ഷോട്ടുണ്ട്. വണ്ടി പോയിട്ടുണ്ട്, നിങ്ങൾ ഇന്ന് സ്റ്റേ ചെയ്യണം എന്ന്. സോമൻ ചേട്ടൻ ഉദയാ ഇത് പറ്റിക്കൽ ആണ് ഞാൻ പോകുവാണ് എന്ന് പറഞ്ഞു. ട്രിവാൻഡ്രത്ത് നിന്നും വന്ന സോനയും സോനയുടെ അച്ഛനുമുണ്ട്.

അച്ഛൻ വന്നിട്ട് എന്നോട് പോകുവാണോ എന്ന് ചോദിച്ചു. ഞാൻ അതെയെന്ന് പറഞ്ഞപ്പോഴേക്കും കാശുമായി വണ്ടി എത്തിയിരുന്നു. ഷൂട്ട് മുടങ്ങില്ല എന്ന അറിയിപ്പും കിട്ടി. അടുത്ത ദിവസം ആയിരുന്നു ഷൂട്ട്. ഞാനും സോനയുടെ അച്ഛനും കൂടി ചീട്ടൊക്കെ കളിച്ചിരുന്നപ്പോൾ ആ ഫ്രയിലിമിലേക്ക് ഇടയ്ക്കിടെ ഇടയ്ക്കിടെ സോന കടന്നുവരും. ഞാൻ അമ്മായി അച്ഛനെ സാർ എന്നായിരുന്നു വിളിക്കുന്നത് അന്ന്. എന്നെയും തിരിച്ച് അദ്ദേഹം സാർ എന്നായിരുന്നു വിളിക്കുന്നത്.

തിരുവനന്തപുരത്ത് എവിടെയാണ് വീട്ടിൽ ആരൊക്കെയാണ് എത്ര പെങ്ങന്മാർ എന്നൊക്കെ എന്നോട് ചോദിച്ചു. അപ്പോൾ ഞാൻ കല്യാണ ആലോചനയ്ക്ക് ആണോ എന്ന് തമാശ ആയി ചോദിച്ചിരുന്നു. അതായിരുന്നു എല്ലാത്തിന്റെയും തുടക്കം. അടുത്ത ദിവസം രാവിലെ ഞാൻ അമ്പലത്തിൽ പോകാൻ നിൽക്കുമ്പോൾ എന്റെ കയ്യിൽ സോന ഒരു അഞ്ചുരൂപ തുട്ട് തന്നിട്ട് അമ്പലത്തിൽ ഇട്ടേക്കാൻ പറഞ്ഞു. ഞാൻ തിരിച്ച് ചോദിച്ചത് എന്റെ വീട്ടിലേക്ക് വന്നു കയറാൻ ഉള്ള കുട്ടി ആയതുകൊണ്ടല്ലേ ഈ ദക്ഷിണ തന്നത് എന്നായിരുന്നു. അങ്ങിനെയൊന്നും ചിന്തിച്ചിട്ടില്ല എന്നൊക്കെ ആയിരുന്നു മറുപടി. പിന്നീട് ഷൂട്ട് തുടങ്ങിയപ്പോൾ അത് പ്രണയമായി മാറുകയായിരുന്നു.

Karma News Network

Recent Posts

നിർമാണത്തിലുള്ള കെട്ടിടത്തിന്റെ കോൺക്രീറ്റ് മേൽക്കൂര ഇളകിവീണു, രണ്ടുപേർ മരിച്ചു

ആലപ്പുഴ: നിർമാണത്തിലുള്ള കെട്ടിടത്തിന്റെ കോൺക്രീറ്റ് മേൽക്കൂര ഇളകിവീണു രണ്ടുപേർ മരിച്ചു. നിർമാണ ജോലിയിലുണ്ടായിരുന്ന പ്രദേശവാസികളായ മാവേലിക്കര കല്ലുമല പുതുച്ചിറ ആനന്ദൻ…

2 mins ago

റോഡിൽ മാലിന്യം തള്ളി സിപിഎം പഞ്ചായത്തംഗം, എന്ത് നടപടിയെടുത്തെന്ന് ഹൈക്കോടതി

കൊച്ചി: പൊതുവഴിയിൽ മാലിന്യമുപേക്ഷിച്ച് പഞ്ചായത്ത് മെമ്പർ മുങ്ങിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. എറണാകുളം മ‌ഞ്ഞളളൂർ പഞ്ചായത്ത് മെമ്പർ പി പി…

13 mins ago

ഇറക്കി വിടവരേ, ഊതീട്ട് പോയാ മതി, നാട്ടുകാർ തടഞ്ഞ പോലീസ് സംഘത്തേ CI രക്ഷിച്ചുകൊണ്ടുപോയി

പട്ടാഴിയിൽ നാട്ടുകാർ കഴിഞ്ഞ രാത്രി പോലീസ് വാഹനം തടയുന്ന ദൃശ്യങ്ങൾ ആണിത്. പോലീസുകാർ മദ്യപിച്ചു എന്നായിരുന്നു ആരോപണം. പോലീസ് വാഹനത്തിൽ…

35 mins ago

തിരുവനന്തപുരത്ത് നിന്നും മുംബൈയിൽ എത്തിയ വിസ്താര വിമാനത്തിൽ ബോംബ് ഭീഷണി, പരിശോധന

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് മുംബയിലെത്തിയ വിസ്‌താര വിമാനത്തിൽ ബോംബ് ഭീഷണി. വിമാനം ലാൻഡ് ചെയ്‌ത ശേഷം പൊലീസ് യാത്രക്കാരെ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.…

42 mins ago

ടോൾ പ്ലാസയിൽ അലക്ഷ്യമായി പിന്നോട്ടെടുത്ത് ടോറസ്, കാറിൽ ഇടിച്ചു കയറി പിന്നോട്ട് നീങ്ങി

തൃശ്ശൂർ : പാലിയേക്കര ടോൾ പ്ലാസയിൽ ടോറസ് ലോറി പിന്നോട്ടെടുക്കുന്നതിനിടെ അപകടം. അലക്ഷ്യമായി ടോറസ് പിന്നോട്ടെടുത്തതോടെ പിന്നിലുണ്ടായിരുന്ന കാറിൽ ഇടിച്ചുകയറുകയായിരുന്നു.…

1 hour ago

കോട്ടയത്ത് സ്വകാര്യ ബസിൽ നിന്നു വീണ് വയോധികൻ മരിച്ചു

കോട്ടയം: ബസിലേക്ക് കയറുന്നതിനിടെ വീണ് വയോധികൻ മരിച്ചു. ആർപ്പൂക്കര പിണഞ്ചിറക്കുഴിയിൽ പാപ്പൻ (72) ആണ് സ്വകാര്യ ബസിൽ നിന്നും വീണ്…

1 hour ago