social issues

ഈ ബന്ധം വേണ്ടായിരുന്നു എന്നൊരിക്കലും തോന്നിയിട്ടില്ല, കുഞ്ഞിനെ ദത്തെടുക്കാനൊക്കെ ആഗ്രഹമുണ്ട്, സോനുവും നികേഷും പറയുന്നു

കേരളത്തിലെ ആദ്യ പുരുഷ ദമ്പതികളാണ് സോനുവും നികേഷും. 2018 ജൂലൈ അഞ്ചിനാണ് ഇരുവരും വിവാഹിതര്‍ ആകുന്നത്. ആദ്യം വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും പിന്നീട് അവരെ അംഗീകരിച്ചു. ഇപ്പോള്‍ തങ്ങള്‍ വിവാഹം നിയമപരമാക്കാനായുള്ള കാത്തിരിപ്പിലാണെന്ന് പറയുകയാണ് ഇരുവരും. മാത്രമല്ല ഒരു ഗേ വിവാഹത്തില്‍ പങ്കെടുക്കാന്‍ തങ്ങള്‍ക്ക് ആഗ്രഹം ഉണ്ടെന്നും ഇരുവരും ക്യു ആന്‍ഡ് എ വീഡിയോയിലൂടെ പറഞ്ഞു.

സോനു വളരെ അണ്ടര്‍സ്റ്റാന്‍ഡിംഗാണ്, നമ്മളെന്തെങ്കിലും പറഞ്ഞാല്‍ പെട്ടെന്ന് മനസിലാക്കും, നല്ല കെയറിംഗുമാണ്. നന്നായി കുക്ക് ചെയ്യാറുണ്ട്. വൃത്തിയൊക്കെ കൂടുതലുള്ള ടൈപ്പാണ്, ഒറ്റയ്ക്ക് നിന്ന് കുക്ക് ചെയ്യുന്നതാണ് സോനുവിന് ഇഷ്ടം. അത്ര ഇഷ്ടമുള്ള കാര്യമൊന്നുമല്ലായിരുന്നു. പിന്നെ അതങ്ങ് പഠിക്കുകയായിരുന്നു. ബിഗ് ബോസ് ഞങ്ങളെപ്പോലെയുള്ളവര്‍ക്ക് പറ്റിയ ഷോയാണോയെന്നറിയില്ല, പാട്ടുപാടാനും ആളുകളെ എന്റര്‍ടൈന്‍ ചെയ്യാനും പറ്റുമോയെന്നറിയില്ല. അങ്ങനെയൊരു അവസരം ലഭിച്ചാല്‍ നോക്കാം. ഗേ കപ്പിള്‍സോ, ലെസ്ബിയന്‍ കപ്പിള്‍സോ ഷോയില്‍ വന്ന് കാണാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു നികേഷ് പറഞ്ഞത്.

ഡേറ്റിംഗ് സൈറ്റിലൂടെയായാണ് ഞങ്ങള്‍ പരിചയപ്പെട്ടത്. ആദ്യം ചാറ്റ് ചെയ്തത് സോനുവാണ്. മൂന്ന് മാസത്തോളമായുള്ള പരിചയത്തിനൊടുവിലാണ് ഒന്നിക്കാനായി തീരുമാനിച്ചത്. ഈ ബന്ധം വേണ്ടായിരുന്നു എന്നൊന്നും ഒരിക്കലും തോന്നിയിട്ടില്ല. കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും ബെസ്റ്റായ പാര്‍ട്നറിനെയാണ് കിട്ടിയതെന്ന് ഞങ്ങള്‍ക്ക് അറിയാം. ബേബിയെ അഡോപ്റ്റ് ചെയ്യാനൊക്കെ ആഗ്രഹമുണ്ട്. നിയമപരമായി അത് സാധിക്കുമോയെന്നറിയില്ല. ഒരു കുഞ്ഞിനെ നന്നായി വളര്‍ത്താനുള്ള സാഹചര്യങ്ങളൊക്കെ വന്നാല്‍ അതേക്കുറിച്ച് ആലോചിക്കും.

ഞങ്ങള്‍ രണ്ടാളും പൊസസീവും റൊമാന്റിക്കുമാണ്. സോനുവാണ് കൂടുതല്‍ പൊസസീവെന്ന് നികേഷ് പറഞ്ഞിരുന്നു. ഞങ്ങളുടേതായ ഒത്തിരി സ്വപ്നങ്ങളുണ്ട്. ഗേ മാര്യേജ് ലീഗലൈസ് ചെയ്യാനുള്ള പെറ്റീഷന്‍ കൊടുത്തിട്ടുണ്ട്. അതേപോലെ അഡോപ്ഷനിലെ നിയമക്കുരുക്ക് മാറ്റാനുമൊക്കെ ആഗ്രഹിക്കുന്നുണ്ട്. ഇതൊന്നും നടക്കുമോയെന്നറിയില്ല. പബ്ലിക്കായിട്ട് പറഞ്ഞ് സമയത്ത് ഞങ്ങള്‍ക്ക് സോഷ്യല്‍മീഡിയ അറ്റാക്കുണ്ടായിരുന്നു. മതപരമായ കാര്യങ്ങളെക്കുറിച്ച് പറഞ്ഞായിരുന്നു വിമര്‍ശനങ്ങള്‍. ഞങ്ങളുടെ ഇന്റര്‍വ്യൂ പുറത്തുവന്നതോടെ ആ മനോഭാവം മാറിയിരുന്നു.

കുടുംബത്തില്‍ നിന്നും ഞങ്ങള്‍ക്ക് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അമ്മ ആദ്യം മുതലേ ഈ ബന്ധം സപ്പോര്‍ട്ട് ചെയ്തിരുന്നു. സോനുവിന്റെ വീട്ടുകാരും ഞങ്ങളെ അംഗീകരിച്ചതാണ്. അവിടെ ഞങ്ങളൊന്നിച്ചുള്ള ഫോട്ടോയൊക്കെയുണ്ട്. കട്ട ഡിപ്രഷനായിരുന്ന സമയത്താണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. ഞാനൊരു ബ്രേക്കപ്പിലായിരുന്നു, സോനുവിന് വിവാഹത്തെക്കുറിച്ചുള്ള പ്രഷറായിരുന്നു. ഞങ്ങള്‍ പരിചയപ്പെട്ടതിന് ശേഷമായാണ് എനിക്ക് ജീവിക്കണമെന്നൊക്കെ തോന്നിത്തുടങ്ങിയത്.- നികേഷ് പറഞ്ഞു.

Karma News Network

Recent Posts

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

26 mins ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

28 mins ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

49 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

1 hour ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

1 hour ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

1 hour ago