more

പാമ്പുകടിയേറ്റപ്പോൾ ഇങ്ങനെ താറടിക്കാൻ മാത്രം മോശക്കാരനാണ് വാവ സുരേഷ് എന്ന് തോന്നുന്നില്ല

പിടികൂടാൻ ശ്രമിക്കുന്നതിനിടെ മൂർഖൻ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുകയാണ് വാവ സുരേഷ്. പക്ഷെ കടിയേറ്റിട്ടും അദ്ദേഹം പതറിയില്ല. മൂർഖനെ പ്ലാസ്റ്റിക് ടിന്നിൽ ആക്കിയ ശേഷമായിരുന്നു ആശുപത്രിയിലേക്ക് തിരിച്ചത്. വാവ സുരേഷിന്റെ വലതു കാലിലെ തുടയിലാണ് മൂർഖൻ കടിച്ചത്. എന്നാൽ തൊട്ട് പിന്നാലെ അദ്ദേഹം പാമ്പിനെ വലിച്ചെടുത്തു. പിടിവിട്ട് പാമ്പ് നിലത്ത് വീണു. പാമ്പ് പിടുത്തം കാണാൻ നിന്നവർ ചിതറിയോടി. എന്നാൽ ധൈര്യം കൈവിടാതെ വാവ സുരേഷ് മൂർഖനെ പിടികൂടി. നാട്ടുകാരിൽ ആരോ കൊടുത്ത ടിന്നിൽ ഇട്ട് അടച്ചു.

ആരോ​ഗ്യ നിലയിൽ നേരിയ പുരോ​ഗതിയുണ്ട്. ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലേക്കെത്തി. തലച്ചോറിന്റെ പ്രവര്‍ത്തനത്തിലും നേരിയ പുരോഗതിയുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് സുരേഷ് ഇപ്പോഴുള്ളത്. മറുവശത്ത് വാവ സുരേഷിന്റെ പാമ്പുപിടുത്തം അശാസ്ത്രീയമാണെന്ന ചർച്ചകളും സജീവമാകുകയാണ്. ഈ സാഹചര്യത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിമർശനങ്ങളോട് പ്രതികരിക്കുകയാണ് സോണി എം നിധിരി. സുരേഷ് പാമ്പിനെ പിടിക്കുന്ന രീതി അശാസ്ത്രീയമാണ് എന്നതിൽ സംശയമില്ല. പക്ഷേ പാമ്പുകടിയേറ്റപ്പോൾ ഇങ്ങനെ താറടിക്കാൻ മാത്രം മോശക്കാരനാണ് വാവ സുരേഷ് എന്ന് തോന്നുന്നില്ലെന്നും സോണി കുറിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം,

പാമ്പിന്റെ വിഷം പ്രോട്ടീൻ ആണ്. അത് കഴിച്ചാൽ ഒന്നും സംഭവിക്കില്ല, രക്തത്തിൽ കൂടെ ശരീരത്തിൽ എത്തിയാലാണ് അപകടം സംഭവിക്കുന്നത് എന്ന അറിവ്‌ ആദ്യം കേൾക്കുന്നത് വാവ സുരേഷിന്റെ അടുത്ത് നിന്നാണ്. പാമ്പിന് ചെവി കേൾക്കില്ല, പാമ്പാട്ടികളുടെ പാട്ട് കേട്ടിട്ടല്ല പാമ്പുകൾ ആടുന്നത് എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷെ ആ കുഴൽ നീങ്ങുന്നതനുസരിച്ചു പാമ്പ് കൊത്താൻ aim ചെയ്യുന്നതാണ് എന്നും, ഒരു ടൈമിങ്ങിനു കിട്ടിയാൽ കൊത്തും എന്നും വാവ സുരേഷ് ഡെമോൺസ്‌ട്രേറ്റ് കാണിച്ചു തന്നപ്പോൾ ആണ് മനസിലായത്.

പാമ്പ് വരാതിരിക്കാൻ വെളുത്തുള്ളി തുടങ്ങിയ സംഗതികൾ ചതച്ചു വെളളത്തിൽ കലക്കി തളിച്ചാൽ പ്രത്യേകിച്ച് കാര്യമൊന്നുമില്ല എന്നും പറഞ്ഞു കേൾക്കുന്നത് വാവ സുരേഷിന്റെ അടുത്തുനിന്നാണ്. ഇത് പല ആളുകളും ഇപ്പോഴും വിശ്വസിക്കുന്ന ആചാരമാണ്. ഇത്രെയും മാത്രമല്ലാ, പാമ്പുമായി ബന്ധപ്പെട്ട് സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന നിരവധി അന്ധവിശ്വാസങ്ങളും തെറ്റാണ് പലപ്പോഴായി വാവ സുരേഷ് പറയുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇപ്പോൾ ഉദാഹരിക്കപ്പെട്ടിട്ടുള്ള പല ആസ്ഥാന നാഷണൽ ജോഗ്രഫിക്കാർ ആരും ഇങ്ങനെ അന്ധവിശ്വാസങ്ങൾ മാറ്റാൻ കാര്യമായ ശ്രമം നടത്തിയിട്ടുണ്ടോ ? അതുപോട്ടെ, ഈ പറയുന്ന ആരെങ്കിലും വാവ സുരേഷ് ചെയ്യുന്ന പോലെ വിളിച്ചാൽ വിളിപ്പുറത്തുവന്നു ഫ്രീയായി ചെയ്തു തന്നിട്ട് പോകുമോ ? അവരൊക്കെ എത്രമാത്രം സാധാരണക്കാരന് ആക്സിസിബിൾ ആണ് എന്നും പരിശോധിക്കുന്നത് നല്ലതാണ്.

പക്ഷെ പാമ്പിനെ പിടിക്കുന്ന രീതി അശാശ്ത്രീയമാണ് എന്നതിൽ സംശയം ഒന്നും ഇല്ല. വേണ്ടത്ര സുരക്ഷ മാനദണ്ഡങ്ങളും പാലിക്കപ്പെടുന്നില്ല എന്നതും വസ്തുത തന്നെ. അതിനെ ന്യായീകരിക്കുകയല്ല ഈ പോസ്റ്റിന്റെ ഉദ്ദേശം. ഒരു പാമ്പുകടിയേറ്റപ്പോൾ ഇങ്ങനെ താറടിക്കാൻ മാത്രം മോശക്കാരനാണ് വാവ സുരേഷ് എന്ന് തോന്നുന്നില്ല. അദ്ദേഹം പൂർണ ആരോഗ്യവാനായി തിരിച്ചെത്തട്ടെ.

Karma News Network

Recent Posts

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

12 seconds ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

34 mins ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

1 hour ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

10 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

11 hours ago