topnews

കീഴടങ്ങിയ സൂരജ് പാലാക്കാരൻ അറസ്റ്റിൽ,കാലിന്മേൽ കാൽ കയറ്റി കൂസാതെ പോലീസ് സ്റ്റേഷനിലെ ഇരിപ്പ് Sooraj Palakkaran

മാധ്യമ പ്രവർത്തകൻ സൂരജ് പാലാക്കാരന്റെ Sooraj Palakkaran അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. സൂരജിനെ കോടതിയിൽ ഹജാരാക്കും. ഹൈക്കോടതി ജാമ്യം നിരസിച്ച സാഹചര്യത്തിൽ റിമാന്റ് ചെയ്യാനാണ്‌ സാധ്യത. അടിമാലി സ്വദേശിയായ സ്ത്രീക്കെതിരേ മോശമായ പരാമർശം തന്റെ വീഡിയോയിൽ നടത്തിയ കേസിൽ വെള്ളിയാഴ്ച്ച രാവിലെയാണ്‌ എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ സൂരജ് പാലാക്കാരൻ കീഴടങ്ങിയത്.

തന്റെ വീഡിയോകളിൽ പലപ്പോഴും ഇടപെടുന്ന വിഷയത്തിൽ രൂക്ഷമായ പദപ്രയോഗങ്ങൾ നടത്തുന്ന ആളാണ്‌ സൂരജ് പാലാക്കാരൻ.ഒരു കുറ്റവാളിയേ പോലെ ആയിരുന്നില്ല എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ അദ്ദേഹം എത്തിയത്. വടിവൊത്ത വസ്ത്ര ധാരണം നടത്തി അദ്ദേഹത്തിന്റെ സ്റ്റേഷനിലേക്കുള്ള വരവ് തന്നെ എല്ലാം പ്രതീക്ഷിച്ച മട്ടിലായിരുന്നു. പോലീസ് സ്റ്റേഷന്റെ ഉള്ളിലും വളരെ കഫർട്ട് സോണിൽ തന്നെ സൂരജ് പാലാക്കാരൻ ഇരുന്നു. യഥാർഥത്തിൽ ഇന്നത്തേ അറസ്റ്റിലൂടെ സൂരജ് നിരപരാധി എങ്കിൽ അദ്ദേഹത്തിനു ഒരു ഹീറോയിസം ആകും എന്നും ഉറപ്പാണ്‌.

അദ്ദേഹം ഒരു ക്രിമിനലോ കുറ്റവാളിയോ ഒന്നും അല്ല എന്ന് പോലീസുകാർക്കും അറിയാവുന്നതിനാലാകാം. മറിച്ച് തന്റെ മാധ്യമ പ്രവർത്തനവുമായി ബന്ധപ്പെട്ട് വന്ന പദ പ്രയോഗങ്ങളിൽ അദ്ദേഹം കേസിൽ പെട്ടതാണ്‌. ആ പദ പ്രയോഗത്തിൽ സ്ത്രീ വിരുദ്ധതയും എസ്. സി/ എസ് എടി വിരുദ്ധതയും ഉണ്ട് എന്ന പരാതിയായിരുന്നു. എന്തായാലും ഇനി ചോദ്യം ചെയ്യൽ പൂർത്തിയാക്കി സൂരജിനെ കോടതിയിലേക്ക് കൊണ്ടുപോകും.

ക്രൈം നന്ദകുമാർ അറസ്റ്റിലായ കേസിലെ പരാതിക്കാരിക്കെതിരേ ചെയ്ത വീഡിയോയിൽ അദ്ദേഹം കൂത്തച്ചി എന്നും താടക എന്നും ഉള്ള പദം ഉപയോഗിച്ചതാണ്‌ കേസിന്റെ പ്രധാന കാരണം. പദ പ്രയോഗം നിയമ പ്രശ്നമായി ഉന്നയിച്ച് പോലീസിൽ പരാതി എത്തുകയായിരുന്നു. കൂടാതെ പരാതിക്കാരിക്ക് സ്ത്രീ എന്ന നിലയിലും എസ്.സി/ എസ്.ടി നിയമ പരിരക്ഷ ഉള്ളതിനാലും സൂരജ് പാലാക്കാരനെതിരേ ബന്ധപ്പെട്ട വകുപ്പുകൾ പോലീസ് ചുമത്തി. കേസുമായി ബന്ധപ്പെട്ട് സൂരജ് പാലാക്കാരൻ കീഴടങ്ങാൽ എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ വന്നപ്പോഴും കുറ്റക്കാരനല്ലെന്നും മോശമായ ആളുകൾക്കെതിരേ സാധാരണ മനുഷ്യർ ഉപയോഗിക്കുന്ന ഭാഷയാണ്‌ ഉപയോഗിച്ചത് എന്നും പറയുന്നു

സൂരജിന്റെ കേസ് ഇപ്പോൾ കോടതിയുടേ പരിഗണനയിൽ ഉപ്പോൾ കേസിലെ തെറ്റും സരിയും ഇനി കോടതിയുടെ മുൻപിലാണ്‌. കേസിൽ പരാതിക്കാരിക്കും സൂരജ് പാലാക്കാരനും എല്ലാവർക്കും അർ ഹിക്കുന്ന നീതി ലഭിക്കണം എന്ന് തന്നെയാണ്‌ കർമ്മ ന്യൂസിന്റെ ആഗ്രഹം. കീഴടങ്ങാൻ എത്തിയപ്പോൾ മാധ്യമങ്ങളോട് സൂരജ് പറഞ്ഞത് ഈ വ്യവസ്ഥിതി മാറും എന്നും മാറണം എന്നും ഈ വ്യവസ്ഥിതി മാറും എന്നുമാണ്‌. തനിക്കെതിർറ്റേ എടുത്ത കേസ് കള്ള കേസാണ്‌ എന്നും പറയുന്നു. പരാതിക്കാരിയെ സംബന്ധിച്ച് ഇതിന്റെ മറുവശം പറയാൻ ഉണ്ടാകും. സ്വഭാവികമായും എല്ലാ കേസിലും പരാതിക്കാരയോയും പ്രതിഭാഗവും എന്നത് പോലെ ഈ കേസിലും അവകാസ വാദങ്ങൾ ഉണ്ടാകും. കോടതിയാണ്‌ ഇനി ആരുടെ ഭാഗത്താണ്‌ ശരി എന്നും തെറ്റ് എന്നും വിധി പറയേണ്ടത്. അത് വരെ കാത്തിരുന്നേ മതിയാകൂ.

കേസിൽ പരാതിക്കാരിക്കും അഭിമാനിക്കാൻ ഉണ്ട്. ഓൺലൈൻ മാധ്യമ മേഖലയിലെ 2 ശക്തരായ വ്യക്തിത്വങ്ങളേ ജയിലിൽ ആക്കാൻ അവർക്ക് സാധിച്ചു. അവരുടെ പരാതിയിൽ പോലീസ് ശക്തമായ നടപടി എടുത്തു എന്നും പരാതിക്കാരിക്കും അഭിമാനിക്കാം

ക്രൈം നന്ദകുമാർ, സൂരജ് പാലാക്കാരൻ, ഏഷ്യാനെറ്റിലെ വിനു, കൊച്ചിയിലെ ഓൺലൈൻ പത്ര ഉടമ ബോസ്കോ കളമശേരി തുടങ്ങി എല്ലാവരും തന്നെ ഇപ്പോൾ കേസ് നടപടികൾക്ക് വിധേയരാവുകയാണ്‌. സർക്കാരിനു ഇഷ്ടം ഇല്ലാത്ത അല്ലെങ്കിൽ വിമർശിക്കുന്ന മാധ്യമ പ്രവർത്തകരേ കേസിലും പരാതിയിലും പെടുത്തി നിശബ്ദരാക്കുന്നു. സർക്കാർ നിലപാട് മാത്രം പറഞ്ഞാൽ മതി എന്നും സർക്കാരിനെതിരേ രൂക്ഷമായ രീതിയിൽ വിമർസനം പാടില്ല എന്ന ഒരു അപ്രഖ്യാപിത നിലപാടും ഇതിലൂടെ വരികയാണ്‌

Karma News Network

Recent Posts

ഇവളെന്റെ ഭാര്യയാണ്, അമ്മയല്ല, മോശം കമന്റുകള്‍ ബാധിക്കില്ല- ടിടി ഫാമിലി

സോഷ്യൽ മീഡിയയിലെ താരങ്ങളായ ടിടി കുടുംബത്തിലെ ഷെമിയ്ക്കും ഷെഫിക്കും ആരാധകരേറെയാണ്. ഇരുവരും തമ്മിലുള്ള പ്രായ വിത്യാസത്തിന്റെപേരിൽ നിരവധി ബോഡി ഷെയിമിങ്ങുകളും…

11 mins ago

ഹെലികോപ്റ്റർ ദുരന്തം, ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു

ഇറാനിൽ ഹെലികോപ്റ്റർ അപകടത്തിൽ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയും കൊല്ലപ്പെട്ടു. ഇറാന്റെ കിഴക്കന്‍ അസര്‍ബൈജാനിലാണ്…

47 mins ago

പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് 19 കാരൻ മരിച്ചു

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ…

1 hour ago

ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടം കണ്ടെത്തി, പ്രസിഡന്റിനായുള്ള തിരച്ചില്‍ ഊര്‍ജിതം

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുമായി അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ കണ്ടെത്തിയതായി റെഡ് ക്രസന്റ്. ഇബ്രാഹിം റെയ്സിയെയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയെയും…

2 hours ago

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം 71കാരൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

കുടുംബവഴക്കിനെ തുടർന്ന് 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു. എറണാകുളം കോലഞ്ചേരിയിലാണ് സംഭവമുണ്ടായത്. കിടാച്ചിറ വേണാട്ട് വീട്ടിൽ ലീലയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ്…

2 hours ago

നാലാം നിലയിൽനിന്ന് വീണിട്ടും രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ മരിച്ച നിലയിൽ

അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിൽനിന്ന് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ മാതാവ് രൂക്ഷമായ സൈബറാക്രമണത്തെ തുടർന്ന് ജീവനൊടുക്കി.…

3 hours ago