social issues

നമ്മളില്‍ പലരും ട്രൈ ചെയ്ത കാര്യം തന്നെ, വിവാദ പരാമര്‍ശത്തില്‍ ബോബി ചെമ്മണ്ണൂരിനെ പിന്തുണച്ച് സൂരജ് സണ്‍

സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെ ലൈംഗിക അതിക്രമ പരാമര്‍ശം നടത്തിയ ബോബി ചെമ്മണ്ണൂരിനെ പിന്തുണച്ച് നടന്‍ സൂരജ് സണ്‍ രംഗത്ത്. സ്‌കൂളിലും കോളേജിലും പഠിക്കുന്ന സമയത്ത് പൂരപ്പറമ്പില്‍ മുട്ടിയുരുമ്മി നടക്കുമായിരുന്നെന്നും ജാക്കി വെയ്ക്കുമായിരുന്നെന്നും ബോബി ചെമ്മണ്ണൂര്‍ പറയുന്ന വീഡിയോയ്ക്ക് താഴെയാണ് നടന്‍ പിന്തുണയ്ക്കുന്ന കമന്റുമായി എത്തിയത്. താന്‍ ഉള്‍പ്പടെ പലരും ഇതുപോലെ ചെയ്തിട്ടുണ്ട് എന്നാണ് നടന്‍ പറയുന്നത്.

‘പറയുമ്പോള്‍ ചിലര്‍ക്ക് അയ്യേ… എന്നു തോന്നും… പക്ഷേ സത്യത്തില്‍ പറഞ്ഞതൊക്കെ… നമ്മളില്‍ പലരും ട്രൈ ചെയ്ത കാര്യം തന്നെയാണ്. സമ്മതിച്ചു തന്നിരിക്കുന്നു ബോബി ചെമ്മണ്ണൂര്‍ അണ്ണാ’ എന്നാണ് സൂരജ് സണ്‍ കമന്റ് ചെയ്തത്. നടന്റെ കമന്റ് ഇതിനകം ചര്‍ച്ചയായി കഴിഞ്ഞു. ‘അരോചകം’ എന്നാണ് നടന്റെ കമന്റിന് താഴെ ഒരാള്‍ മറുപടി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം തൃശൂര്‍ പൂരത്തിനിടയില്‍ ബോബി ചെമ്മണ്ണൂര്‍ വേഷം മാറി നടക്കുന്ന വീഡിയോ വൈറാലായിരുന്നു. പിന്നാലെ വേഷം മാറലിന്റെ വിവരണവുമായി ബോബി ചെമ്മണ്ണൂര്‍ വന്നിരുന്നു. ഈ വീഡിയോയിലാണ് വിവാദ പരാമര്‍ശം.

‘മൈ ഡിയര്‍ ഫ്രണ്ട്സ്, ഞാന്‍ സ്‌കൂളിലും കോളേജിലും പഠിക്കുന്ന കാലത്ത് രാവിലെ ആറ് മണിക്ക് വീട്ടില്‍ നിന്നിറങ്ങും. രാവിലത്തെ പൂരം, ഉച്ചപ്പൂരം. ഇതിനിടയ്ക്ക് പൂരപ്പറമ്പില്‍ തെണ്ടി നടന്ന് ഹല്‍വയും പൊരിയും ഉണ്ടംപൊരിയുമൊക്കെ വാങ്ങി തിന്നുക. അത് കഴിഞ്ഞ് പൂരം എക്സിബിഷന് കേറും. വായിനോക്കുക, മുട്ടിയുരുമ്മി നടക്കുക, ജാക്കി വെയ്ക്കുക, ഇപ്രാവശ്യം ജാക്കിയൊന്നും വെച്ചില്ലാട്ടാ. അത് ഡീസന്റാകാന്‍ വേണ്ടി പറഞ്ഞതല്ല. ഇപ്പോള്‍ ക്ഷാമമില്ലാത്തതുകൊണ്ടാണ്. അങ്ങനെ എക്സിബിഷന്‍ കഴിഞ്ഞാല്‍ ഒരു സിനിമയ്ക്ക് കേറും. സിനിമ കഴിഞ്ഞാല്‍ വെടിക്കെട്ട്. വെടിക്കെട്ട് കഴിഞ്ഞ് പുലര്‍ച്ചെ ആറ് മണിയോടെ നടന്ന് വീട്ടിലെത്തും. ഇത്രയുമാണ് എന്റെ തൃശൂര്‍ പൂരം.’ എന്നാണ് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞത്.

Karma News Network

Recent Posts

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

25 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

31 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

57 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

1 hour ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

1 hour ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

2 hours ago