entertainment

അഭിനയ മോഹം മാറ്റിവെച്ച് ഗുണ്ട ആയാലോ, പോലീസിനെ വിമര്‍ശിച്ച് സൂരജ് സണ്‍

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സൂരജ് സണ്‍. പാടാത്ത പൈങ്കിളി എന്ന പരമ്പരയിലെ ദേവ എന്ന കഥാപാത്രത്തെയാണ് സൂരജ് അവതരിപ്പിച്ചിരുന്നത്. എന്നാല്‍ പിന്നീട് ആരോഗ്യ കാരണങ്ങള്‍ കൊണ്ട് നടന്‍ പരമ്പരയില്‍ നിന്നും പിന്മാറുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സൂരജ്. തന്റെ ജീവിതത്തിലെ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും പങ്കുവെച്ച് സൂരജ് രംഗത്ത് എത്താറുണ്ട്. ഇപ്പോള്‍ കേരള പോലീസിനെ വിമര്‍ശിച്ച് സൂരജ് പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

കഴിഞ്ഞ ദിവസം കുപ്രസിദ്ധ ഗുണ്ട തലവന്‍ പല്ലന്‍ ഷൈജുവിനെ പോലീസ് പിടികൂടിയിരുന്നു. ഇയാള്‍ ഫേസ്ബുക്ക് വീഡിയോയിലൂടെ പോലീസിനെ വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ പിടിയിലായത്. വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ റിസോര്‍ട്ടില്‍ നിന്നുമായിരുന്നു ഷൈജുവിനെ പിടി കൂടിയത്. തൃശ്ശൂരുകാരനായ ഷൈജുവിനെ കാപ്പാ നിയമം ചുമത്തി നാടുകടത്തിയിരുന്നു. ഇതിന് ശേഷമാണ് ഷൈജു പോലീസിനെ വെല്ലുവിളിച്ച് ലൈവിലെത്തിയത്. പിന്നാലെ ഷൈജു ഒളിവില്‍ പോവുകയായിരുന്നു.

മലപ്പുറം ജില്ലാ പോലീസ് മേധാവി കെ സുജിത്ത് ദാസ് ഐപിഎസ് സിന് ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തില്‍ മലപ്പുറം ഡിവൈഎസ്പി പി എം പ്രദീപിന്റെ നിര്‍ദ്ദേശപ്രകാരം കോട്ടക്കല്‍ ഇന്‍സ്പെക്ടര്‍ എം കെ ഷാജി യുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം അംഗങ്ങളായ എസ് ഐ ഗിരീഷ് എം, ദിനേഷ് ഇരുപ്പക്കണ്ടന്‍, മുഹമ്മദ് സലീം പൂവത്തി, കെ.ജെസിര്‍, ഞ.ഷഹേഷ് കെ സിറാജ് എന്നിവരടങ്ങിയ സംഘം ആണ് പ്രതിയെ പിടികൂടുകയായിരുന്നു. ഈ വിവരം തങ്ങളുടെ ഔദ്യോഗിക പേജിലൂടെ അറിയിച്ച പോസ്റ്റിലാണ് സൂരജ് കമന്റ് പങ്കുവെച്ചത്.

ഇത്ര നല്ല ബിജിഎം… പിന്നെ ഇത്രയും പബ്ലിസിറ്റിയും… ഇത്രയും നല്ല മാസ് എന്‍ട്രിയും…. ഇതുപോലുള്ള ഗുണ്ടാത്തലവന്‍ മാര്‍ക്ക് കിട്ടുമെങ്കില്‍. സിനിമയില്‍ അഭിനയിക്കണമെന്ന മോഹം മാറ്റിവെച്ച് ഗുണ്ട ആയാലോ.. എന്ന് ചിന്തിച്ചു പോകുന്നു ചില സമയത്ത്…… ഞാന്‍ പറഞ്ഞത് തമാശയാണ്.. പക്ഷേ ചിന്തിച്ചുനോക്കിയാല്‍ എന്നെപ്പോലെ ഒരാളെങ്കിലും ചിന്തിച്ചുകാണും. ഗുണ്ടയും കുറ്റവാളികളും കുറ്റങ്ങളൊക്കെ ഇത്തിരി തമാശയായി കേരള പോലീസ് തന്നെ കാണുന്നതുപോലെ ഈ വീഡിയോകള്‍ കാണുമ്പോള്‍ എനിക്ക് തോന്നുന്നു… കുറ്റം ചെയ്തവന് പോലീസിനെ കാണുമ്പോള്‍ ചിരിക്കാന്‍ തോന്നുന്നുണ്ടെങ്കില്‍ അത് നമ്മുടെ എല്ലാവരുടെയും കഴിവുകേട് തന്നെയാണ്… ചിന്തിച്ചുനോക്കുക.. കുറ്റം ചെയ്യുന്നവനെ അന്ത ഭയം ഇരിക്കണം…. അതല്ലേ വേണ്ടത്.. ചിരിക്കാന്‍ തോന്നരുത്. എന്നായിരുന്നു സൂരജിന്റെ കമന്റ്.

Karma News Network

Recent Posts

കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം, ഓട്ടോഡ്രൈവര്‍ മരിച്ചു

കോട്ടയം: കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു. കോട്ടയം ജില്ലയിലെ കാണക്കാരിയിലാണ് സംഭവം. ഏലപ്പാറ സ്വദേശി ജയദാസ് ആണ്…

12 seconds ago

KSEB ഓഫീസിലെ ആക്രമണം, വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചതില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കോഴിക്കോട്: കെഎസ്ഇബി ഓഫീസിൽ അക്രമം നടത്തിയെന്ന പേരിൽ യുവാവിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച കെ എസ് ഇ ബി…

30 mins ago

അമരാവതി സെൻട്രൽ ജയിലിൽ ബോംബ് സ്ഫോടനം, പരിശോധന നടത്തി ബോംബ് സ്ക്വാഡ്

മുംബൈ: അമരാവതി സെൻട്രൽ ജയിലിൽ ബോംബ് സ്ഫോടനം ഉണ്ടായി. ഇന്നലെ രാത്രിയാണ് സ്ഫോടനം ഉണ്ടായത്. ആർക്കും പരിക്കില്ല. സ്ഫോടനത്തിനു പിന്നാലെ…

41 mins ago

വിവാഹാലോചന മുടക്കിയെന്നാരോപിച്ച് രോഗിയായ ഗൃഹനാഥന് ക്രൂരമർദ്ദനം, കേസെടുത്ത് പൊലീസ്

മലപ്പുറം∙ വിവാഹലോചന മുടക്കിയെന്നാരോപിച്ച് രോഗിയായ ഗൃഹനാഥനെ യുവാവും വീട്ടുകാരും ചേർന്ന് മർദിച്ചു. കോട്ടയ്ക്കലിന് സമീപം ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശിയായ കൊടലിക്കാടൻ…

53 mins ago

തലസ്ഥാനത്ത് യുവതി കിണറ്റിൽ ചാടി ജീവനൊടുക്കി

തിരുവനന്തപുരം : യുവതി കിണറ്റിൽ ചാടി മരിച്ചു. കാട്ടാക്കട പൂവച്ചൽ ഉണ്ടപ്പാറ നിഷ മൻസിലിൽ നിഷ (28) ആണ് മരിച്ചത്.…

59 mins ago

ദിവ്യാം​ഗനായ യുവാവിന് ക്രൂരമർദനം, സംഭവം ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യാൻ വീട്ടിൽ കയറിപ്പോൾ

മലപ്പുറം : ദിവ്യാം​ഗനായ യുവാവിന് ക്രൂരമർദ്ദനമേറ്റതായി പരാതി. എടക്കര സ്വദേശി ജിബിനാണ്(24) ക്രൂരമർദ്ദനമേറ്റത്. ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യാൻ ഒരു…

2 hours ago