entertainment

ജനുവരി ജീവിതം മാറ്റി മറിക്കുമെന്ന് ഉറപ്പാണ്, സൂരജ് സണ്‍ പറയുന്നു

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് സൂരജ് സണ്‍. താത്കാലികമായി അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് നടന്‍. പാടാത്ത പൈങ്കിളി എന്ന പരമ്പരയില്‍ നിന്നും ആരോഗ്യകാരണങ്ങള്‍ കൊണ്ട് സൂരജ് പിന്മാറുകയായിരുന്നു. എന്നാല്‍ സോഷ്യല്‍ ലോകത്ത് നടന്‍ ഏറെ സജീവമാണ്. താരം പങ്കുവെയ്ക്കുന്ന കുറിപ്പുകള്‍ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്.

ഇപ്പോള്‍ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് സൂരജ്. ഇപ്പോള്‍ അതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടന്‍. താരം അഭിനയിച്ച് പുറത്തിറങ്ങിയ അയ്യപ്പ ഭക്തിഗാന വിശേഷങ്ങളാണ് ഒന്നാമത്. ആ വീഡിയോ അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം ഒരുമിച്ചിരുന്ന് കാണുന്നതിനൊപ്പമുള്ള കുറിപ്പാണ് നടന്‍ പങ്കുവെച്ചത്. എന്നും സിനിമയില്‍ അഭിനയിക്കുമോ എന്ന് ചോദിക്കുന്ന അച്ഛന് ജനുവരിയില്‍ ജീവിതം മാറിമറിയുമെന്ന മറുപടിയാണ് സൂരജ് നല്‍കിയത്. പുതിയ പ്രോജക്ടാണോ എന്ന കാര്യത്തിലൊന്നും വ്യക്തത വരുത്തിയില്ലെങ്കിലും ആശംസകളുമായി എത്തുകയാണ് ആരാധകര്‍.

സൂരജിന്റെ കുറിപ്പിങ്ങനെ… ഇങ്ങനെ ഒരു ഫീല്‍ നിങ്ങള്‍ അനുഭവിച്ചിട്ടുണ്ടോ?. അഭിനയിക്കാന്‍ വേണ്ടി ചാന്‍സ് നോക്കി നടന്ന കാലത്ത് കറങ്ങിത്തിരിഞ്ഞു വീട്ടിലെത്തിയാല്‍ ആരും കാണാതെ അച്ഛന്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.. പെട്ടെന്ന് തന്നെ നീ സിനിമയില്‍ അഭിനയിക്കുമോ?..

അപ്പോള്‍ ഞാന്‍ പറയുന്ന ഒരു ഡയലോഗ് ഉണ്ട്, അച്ഛാ.. ഞാന്‍ ഒരു പ്രൊഡ്യൂസാറുടെയോ സിനിമാനടന്റെയോ ഒന്നും മകനല്ല ഒരു പാവം ഡ്രൈവറുടെ മകനാണ് അപ്പോള്‍ കുറച്ചു കഷ്ടപ്പെട്ട് മാത്രമേ ലക്ഷ്യത്തില്‍ എത്താന്‍ പറ്റൂ… ഒരു ദിവസം അച്ഛന് തിയേറ്ററില്‍ കൊണ്ടുപോയി സിനിമ കാണിക്കും എന്നും. ഈ ആല്‍ബം വീഡിയോ കാണുമ്പോഴും വീണ്ടും ചോദ്യം ആവര്‍ത്തിച്ചു.. ഞാന്‍ പറഞ്ഞു ജനുവരി എന്റെ ജീവിതം മാറ്റി മറിക്കും ഉറപ്പാണ് അച്ഛാ.

Karma News Network

Recent Posts

70 വയസ്സുകാരനെ കുത്തിക്കൊന്നു, ചായകുടിക്കുന്നതിനിടെ ഉണ്ടായ തർക്കം

എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…

7 mins ago

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേർപെട്ടു പോയി

പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…

22 mins ago

ഹത്രാസ്,ഭോലെ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്,ബാബ ചവിട്ടിയ മണ്ണ്‌ വാരാൻ ജനം ഓടി,സംഘാടകർ വടികൊണ്ട് മർദ്ദിച്ചു

ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…

42 mins ago

അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ല, ജീവനോടെയുണ്ടെന്നാണ് കരുതുന്നത്- കലയുടെ മകന്‍

ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…

56 mins ago

കേടായ അരവണ മലയിറക്കി നശിപ്പിക്കാൻ വേണ്ടത് 1.16 കോടി, ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും

പത്തനംതിട്ട : ഒന്നരവർഷമായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും. അരവണ മലയിറക്കി നശിപ്പിക്കാൻ 1.16 കോടി വേണ്ടിവരുമെന്ന്…

58 mins ago

കടൽച്ചൊറി കണ്ണിൽത്തെറിച്ചു, ചികിത്സയിലായിരുന്ന മത്സ്യ തൊഴിലാളി മരിച്ചു

മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…

2 hours ago