entertainment

ചെയ്തത് തെറ്റാണെന്ന് തോന്നിയാല്‍ അതിനെ തിരുത്തി കൊണ്ട് മുന്നോട്ടു പോവുക അല്ലാതെ ന്യായീകരിക്കാന്‍ പോകരുത്, സൂരജ് സണ്ണിന്റെ കുറിപ്പ്

മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് സൂരജ് സണ്‍. മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനില്‍ തിളങ്ങാന്‍ ഒരുങ്ങുകയാണ് താരം. സോഷ്യല്‍ മീഡിയയിലും സജീവമായ നടന്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ താരത്തിന് തന്നെ വിനയായിരുന്നു. ബോബി ചെമ്മണ്ണൂരിന്റെ ഒരു വീഡിയോയ്ക്ക് താഴെ സൂരജ് നല്‍കിയ കമന്റ് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി.

‘പറയുമ്പോള്‍ അയ്യേ എന്ന് തോന്നുമെങ്കിലും പറഞ്ഞതൊക്കെ പലരും ട്രൈ ചെയ്ത കാര്യം തന്നെയാണ്. സമ്മതിച്ച് തന്നിരിക്കുന്നു അണ്ണാ’ എന്നാണ് സൂരജ് നല്‍കിയ കമന്റ്. ഇത് വലിയ രീതിയില്‍ ചര്‍ച്ചയായതോടെ പ്രതികരണവുമായി നടന്‍ രംഗത്ത് വന്നു. താന്‍ ചെയ്ത തെറ്റെന്താണെന്ന് മനസിലായെന്നും അത് തിരുത്തി മുന്നോട്ട് പോവാന്‍ ശ്രമിക്കുകയാണെന്നുമാണ് സൂരജ് പറഞ്ഞത്.

എന്റെ മാത്രം കാഴ്ചപ്പാട്.. എന്ന് പറഞ്ഞാണ് സൂരജ് പോസ്റ്റ് തുടങ്ങുന്നത്. ‘നല്ല കാര്യങ്ങള്‍ കാണുന്നതിലും കേള്‍ക്കുന്നതിലും കൂടുതല്‍ മനുഷ്യ മനസ്സ് അറിയാന്‍ ആഗ്രഹിക്കുന്നതും, കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതും ചീത്ത കാര്യങ്ങളാണ്. ഞാന്‍ അടക്കമുള്ളവരെ കുറിച്ചാണ് പറയുന്നത്.

ഉറച്ച ശബ്ദത്തില്‍ ചില പ്രതികരണങ്ങള്‍ നടത്തുന്നവര്‍ പ്രതികരിക്കുമ്പോള്‍ കയ്യടി കിട്ടുമ്പോള്‍, 24 മണിക്കൂറിനുള്ളില്‍ 15 മിനുറ്റെങ്കിലും ചിന്തിച്ചു കാണും, കയ്യടി കിട്ടണമെങ്കില്‍ ന്യായത്തിന്റെ പക്ഷത്ത് നിന്നാല്‍ മതിയെന്ന്. എല്ലാവരും അങ്ങനെയല്ല ചിലര്‍ മാത്രം. സോഷ്യല്‍ മീഡിയകളിലെ കമന്റ് ബോക്സില്‍ ചോര തിളക്കുന്ന ചിലര്‍ സ്വന്തം ജീവിതത്തില്‍ സ്വന്തം സമൂഹത്തോട് അതിന്റെ ഒരംശം കാണിച്ചിരുന്നെങ്കില്‍ ഏപ്രില്‍, മേയ് മാസത്തില്‍ നല്ല ചൂടും, ജൂണ്‍ അഞ്ചിന് മഴപെയ്യുകയും ചെയ്യുമായിരുന്നു.

ഇന്ന് നടക്കുന്ന ഏറ്റവും വലിയ ചര്‍ച്ച ‘സ്ത്രീ’, ഏറ്റവും കൂടുതല്‍ റേറ്റിംഗ് ഉണ്ടാക്കാനും കയ്യടി വാങ്ങാനും കൈ ഓടിക്കാനും ഉപയോഗിക്കുന്ന വിഷയം. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും യൂട്യൂബിലും ഫോളോവേഴ്സിനെ കൂട്ടാനും കുറയ്ക്കാനും സാധിക്കുന്ന വിഷയമാണിത്. ഞാന്‍ സ്വയം ചിന്തിച്ചു തുടങ്ങിയതിന് ശേഷമാണ് ഞാന്‍ പറയുന്നതിലും തെറ്റുകള്‍ ഉണ്ടെന്ന് സ്വയം മനസ്സിലാക്കിയത്. ആ ബോധം മനസ്സില്‍ വച്ചു കൊണ്ടു തന്നെയാണ് ഇന്ന് മുതല്‍ മുന്നോട്ടു പോകുന്നത്. 100% ഞാന്‍ ശരിയാണെന്ന് ഒരിക്കലും പറയാന്‍ സാധിക്കില്ല. കാരണം നമ്മള്‍ എല്ലാവരും മനുഷ്യരാണെന്ന് നടന്‍ പറയുന്നു.

തെറ്റുകള്‍ സംഭവിക്കും, ആ തെറ്റുകളെ തിരുത്തി കൊണ്ട് മുന്നോട്ടു പോകാന്‍ ശ്രമിക്കുക. ചെയ്തത് തെറ്റാണെന്ന് തോന്നിയാല്‍ അതിനെ തിരുത്തി കൊണ്ട് മുന്നോട്ടു പോവുക അല്ലാതെ ന്യായീകരിക്കാന്‍ പോകരുത്.. എല്ലാവര്‍ക്കും നല്ലതു മാത്രം സംഭവിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് നിങ്ങളുടെ സ്വന്തം.. സൂരജ് സണ്‍ എന്നും പറഞ്ഞാണ് നടന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Karma News Network

Recent Posts

അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ല, ജീവനോടെയുണ്ടെന്നാണ് കരുതുന്നത്, ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു- കലയുടെ മകന്‍

ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…

2 mins ago

കേടായ അരവണ മലയിറക്കി നശിപ്പിക്കാൻ വേണ്ടത് 1.16 കോടി, ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും

പത്തനംതിട്ട : ഒന്നരവർഷമായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും. അരവണ മലയിറക്കി നശിപ്പിക്കാൻ 1.16 കോടി വേണ്ടിവരുമെന്ന്…

4 mins ago

കടൽച്ചൊറി കണ്ണിൽത്തെറിച്ചു, ചികിത്സയിലായിരുന്ന മത്സ്യ തൊഴിലാളി മരിച്ചു

മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…

41 mins ago

സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരണം, ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

പത്തനംതിട്ട : നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് നടപടി.…

46 mins ago

സാമ്പാറിൽ ചത്ത തവള, സംഭവം മിൽമ കാന്റീനിൽ

പുന്നപ്ര : പുന്നപ്ര മിൽമയിലെ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ…

1 hour ago

കാറിൽ കലയുടെ മൃതദേഹം കണ്ടു, പുറത്ത് പറയാതിരുന്നത് അനിൽ കുമാറിന്റെ ഭീഷണി ഭയന്ന്, നിര്‍ണായക സാക്ഷി മൊഴി പുറത്ത്

ആലപ്പുഴ മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തിയതായി ഭർത്താവ് അനിൽ കുമാർ പറഞ്ഞതായി മുഖ്യ സാക്ഷി സുരേഷ്…

1 hour ago