entertainment

പൊക്കമില്ലായ്മ ഒരു പ്രശ്‌നമല്ല, വാഹനമോടിക്കാന്‍ ലൈസന്‍സ് സ്വന്തമാക്കി ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍

പട്ടിക്കാട്: മലയാളികളുടെ പ്രിയപ്പെട്ട കലാകാരനണ് സൂരജ് തേലക്കാട്.മുഖം പോലും കാണിക്കാതെ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്ന ചിത്രത്തില്‍ റോബോര്‍ട്ട് ആയി എത്തിയ സൂരജിന്റെ പ്രകടനത്തെ ഏവരും പ്രകീര്‍ത്തിച്ചിരുന്നു.ഇപ്പോള്‍ കാര്‍ ഓടിക്കാനുള്ള ലൈസന്‍സ് സ്വന്തമാക്കിയിരിക്കുകയാണ് സൂരജ്.നാല് ചക്ര വാഹനം ഓടിക്കാനുള്ള ലൈസന്‍സ് വെള്ളിയാഴ്ച സൂരജ് സ്വന്തമാക്കി.ഉയരമില്ലായ്മ തന്നെ സംബന്ധിച്ചോളം ഒരു പരിധിയല്ലെന്ന് വ്യക്തമാക്കുകയാണ് സൂരജ്.നടന്റെ ഏറെ കാലമായുള്ള ആഗ്രഹം കൂടിയാണ് വെള്ളിയാഴ്ച സഫലമായത്.

സൂരജ് സ്വന്തമായി കാര്‍ സ്വന്തമാക്കി ഓടിക്കാനും ആരംഭിച്ചിരുന്നു.എന്നാല്‍ ലൈസന്‍സ് ഇല്ലാത്തത് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.ഇതോടെയാണ് ലൈസന്‍സ് എടുക്കാന്‍ സൂരജ് ഒരുങ്ങിയത്.പെരിന്തല്‍മണ്ണ അര്‍ടിഓഫീസില്‍ നിന്നുമാണ് സൂരജ് ലൈസന്‍സ് നേടിയത്.കാറില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഇതിനായി ഒരുക്കിയിരുന്നു.പെരിന്തല്‍മണ്ണ് ആര്‍ടിഓഫീസര്‍ ബിനോയ് വര്‍ഗീസ് സൂരജിന് ഡ്രൈവിങ് ലൈസന്‍സ് കൈമാറി.ഇരുപത്തിയഞ്ചു വയസുള്ള സൂരജിന് 125 സെന്റീമീറ്റര്‍ ഉയരമാണുള്ളത്.എന്നാല്‍ ഇതു ഒരു പരിമിതിയല്ലെന്ന് സൂരജിന്റെ ഇതുവരെയുള്ള ജീവിതം വ്യക്തമാക്കുന്നുണ്ട്.മലപ്പുറം ജില്ലയിലെ വെട്ടത്തൂര്‍ തേലക്കാട് സ്വദേശിയാണ് സൂരജ്.കലോത്സവങ്ങളില്‍ തിളങ്ങിയ സൂരജ് മിമിക്രി രംഗത്തും പിന്നീട് മിനി സ്‌ക്രീനിലും എത്തിഇപ്പോള്‍ സിനിമകളില്‍ താരം സജീവമാണ്.ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍,ചാര്‍ളി,ഉദാഹരണം സുജാത,വിമാനം,കാപ്പുചീനോ,ഒരു അഡാര്‍ ലവ്,അമ്പിളി,എന്നോട് പറ ഐ ലവ് യു തുടങ്ങിയ നിരവധി സിനിമകളില്‍ താരം അഭിനയിച്ചു.ടിവി ഷോകളിലും താരം സജീവമാണ്.

Karma News Network

Recent Posts

‘മുറുക്കിപ്പിടിക്കും ഇനി അങ്ങോട്ട്’ ഭർത്താവിനെ ചേർത്ത് പിടിച്ച് വായടപ്പിക്കുന്ന മറുപടി നൽകി മീര നന്ദൻ

കഴിഞ്ഞ ദിവസമായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ് വരൻ.…

1 min ago

കൊയിലാണ്ടി കോളേജിലെ സംഘർഷം, എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…

25 mins ago

സാമ്പത്തിക തട്ടിപ്പ് കേസ്, മാണി സി. കാപ്പൻ എം.എൽ.എക്ക് തിരിച്ചടി

കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…

26 mins ago

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

1 hour ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

1 hour ago

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

1 hour ago