entertainment

തനിക്ക് മണിക്കുട്ടനെ നേരത്തെ ഇഷ്ടമായിരുന്നുവെന്ന് സൂര്യ

ബിഗ്‌ബോസ് മലയാളം സീസണ്‍ മൂന്നില്‍ വഴക്കും ബഹളവും മാത്രമല്ല രസകരമായ പല സംഭവങ്ങളും അരങ്ങേറുന്നുണ്ട്. പലപ്പോഴും ടാസ്‌ക്കുകളില്‍ പോലും വലിയ വഴക്കുകള്‍ സംഭവിക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം യാതൊരു പ്രശ്‌നവുമില്ലാതെയാണ് കടന്ന് പോയത്. ചെറിയ പ്രണയങ്ങളും ബിഗ്‌ബോസില്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. സൂര്യയ്ക്ക് മണിക്കുട്ടനോടുള്ള ക്രഷ് ഹൗസില്‍ പരസ്യമായ രഹസ്യമായിരിക്കുകയാണ്.

മണിക്കുട്ടനോടുള്ള താത്പര്യത്തെ കുറിച്ച് വെളിപ്പെടുത്തിയത് സൂര്യ തന്നെയാണ്. ഇത് പിന്നീട് മോഹന്‍ലാല്‍ ചോദിക്കുകയും ചെയ്തു. ഇഷ്ടം പലവിധം ഉണ്ടെന്നും ബഹുമാനം കലര്‍ന്ന ഇഷ്ടമാണ് തനിക്ക് അയാഴളോട് ഉള്ളതെന്നുമായിരുന്നു സൂര്യയുടെ മറുപടി. എന്നാല്‍ ആള്‍ ആരാണെന്നുള്ള കാര്യം സൂര്യ പറഞ്ഞിരുന്നില്ല. പിന്നീട് സൂര്യ തന്നെ മണിക്കുട്ടനോട് തന്റെ ഇഷ്ടത്തെ കുറിച്ച് പറയുകയായിരുന്നു.

ബിഗ് ബോസ് ഹൗസില്‍ താന്‍ പറഞ്ഞ ഇഷ്ടം തോന്നിയ ബഹുമാനമുള്ള വ്യക്തി മണിക്കുട്ടനാണ് എന്നായിരുന്നു സൂര്യ പറഞ്ഞത്. കാരണവും സൂര്യ വെളിപ്പെടുത്തിയിരുന്നു. അച്ഛനും അമ്മയും മാത്രമായിരുന്നു തനിക്കിതുവരെ ചെവി തന്നിരുന്നത്. ഇവിടെ വന്നപ്പോള്‍ ആ പരിഗണന കിട്ടിയത് മണിക്കുട്ടനില്‍ നിന്നുമാണ്. അതുകൊണ്ടാണ് ഇഷ്ടവും ബഹുമാനവും തോന്നിയത്. നന്ദിയും ഒപ്പം ആ സ്‌നേഹം അതുപോലെ നില്‍ക്കട്ടെയെന്നും അതിലൊരു മാറ്റവും ഉണ്ടാകാതിരിക്കട്ടെ എന്നും മണിക്കുട്ടന്‍ സൂര്യയോട് പറഞ്ഞു.

ഇപ്പോഴിത മണിക്കുട്ടന് കവിത എഴുതി നല്‍കിയിരിക്കുകയാണ് സൂര്യ. സമയം കിട്ടുമ്പോള്‍ ഇത് വായിക്കണമെന്നും സൂര്യ നടനോട് പറയുന്നുണ്ട്. സൂര്യ എഴുതിയ കവിതയെ കുറിച്ച് അഡോണിക്കും എയ്ഞ്ചലിനും അറിയാം. പുസ്തകത്തില്‍ സൂര്യ എഴുതിയ കവിത എയ്ഞ്ചല്‍ ആഡോണിയെ കാണിക്കുകയായിരുന്നു. എയ്ഞ്ചല്‍ എഴുതിയതാണെന്നാണ് അഡോണി ആദ്യം വിചാരിച്ചത്. എന്നാല്‍ താന്‍ എഴുതിയത് അല്ലെന്നും തനിക്ക് മലയാളം എഴുതാന്‍ അറിയില്ലെന്നും എയ്ഞ്ചല്‍ പറയുന്നു. പിന്നീട് ഇരുവരും ചേര്‍ന്ന് സൂര്യയോട് ഇതിനെ കുറിച്ച് ചോദിക്കുന്നുണ്ട്. മണിക്കുട്ടനെ നേരത്തെ തന്നെ ഇഷ്ടമായിരുന്നു എന്നാണ് സൂര്യ പറയുന്നത്. സിനിമയിലെ കഥാപാത്രങ്ങളെ ആയിരകുന്നു ഇഷ്ടമെന്നും സൂര്യ പറയുമ്പോള്‍ അവിടേയ്ക്ക് മണിക്കുട്ടന്‍ എത്തുകയായിരുന്നു. തുടര്‍ന്നാണ് കവിത നല്‍കുന്നത് മണിക്കുട്ടന്‍ കവിതയും കൊണ്ട് ബാത്ത് റൂമിലേയ്ക്കാണ് പോയത്.

Karma News Network

Recent Posts

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

7 mins ago

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

10 mins ago

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

40 mins ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

47 mins ago

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

1 hour ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

1 hour ago