entertainment

എന്റെ കണ്ണില്‍ തോന്നിയ സൗന്ദര്യമാണ് മണിക്കുട്ടനെന്ന് സൂര്യ

ബിഗ്‌ബോസ് മലയാളം സീസണ്‍ മൂന്നിലെ 38-ാം ദിവസം ആരംഭിച്ചത് ഏറെ വേദന നിറഞ്ഞ ഒരു വാര്‍ത്തയോടെയായിരുന്നു. ഭാഗ്യലക്ഷ്മിയുടെ ഭര്‍ത്താവിന്റെ വിയോഗ വാര്‍ത്ത മറ്റ് മത്സരാര്‍ത്ഥികളെയും വിഷമത്തിലാക്കിയരുന്നു. ഭാഗ്യലക്ഷ്മിയുടെ ഭര്‍ത്താവ് രമേശ് കുമാറിന്റെ ആത്മാവിനു വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ടായിരുന്നു കിടിലന്‍ ഫിറോസ് മോര്‍ണിംഗ് ആക്ടിവിറ്റിയെ കുറിച്ച് വായിച്ചത്.

ഇതിനിടെ പുതിയ ടാസ്‌ക്കുമെത്തി. ബുദ്ധിയുടെയും സൗന്ദര്യത്തിന്റെയും പേരില്‍ മത്സരം നടക്കുകയാണെങ്കില്‍ ഹൗസില്‍ നിന്നും ആരെ പറഞ്ഞയക്കും എന്നതായിരുന്നു ടാസ്‌ക്. ആദ്യം സജ്‌നയാണ് ടാസ്‌കില്‍ എത്തിയത്. തന്റെ ഭര്‍ത്താവ് ഫിറോസ് ഖാന്റെ പേരാണ് സജ്‌ന പറഞ്ഞത്. തന്റെ മുന്‍പില്‍ സൗന്ദര്യവും ബുദ്ധിയും ഒക്കെയുള്ളത് തന്റെ ഇക്കയ്ക്കാണ്,എന്റെ എല്ലാം എല്ലാം അദ്ദേഹമാണ് അതുകൊണ്ടുതന്നെ ഇക്കയെ തന്നെ തെരെഞ്ഞെടുക്കുകയാണ് എന്ന് സജ്‌ന പറഞ്ഞു.

ടാസ്‌ക്കില്‍ പിന്നീട് എത്തിയത് മണിക്കുട്ടന്‍ ആയിരുന്നു. സൗന്ദര്യത്തില്‍ മജ്‌സിയയുടെ പേരും ബുദ്ധിയില്‍ സജ്‌നയുടെ പേരുമാണ് മണിക്കുട്ടന്‍ പറഞ്ഞത്. തന്റെ സൗന്ദര്യസങ്കലപ്പത്തില്‍ ഉള്ളത് തട്ടം ഇട്ടുകൊണ്ട് മത്സരത്തില്‍ പങ്കെടുക്കുന്ന ഭാനുവിനെയാണ്. അതുകൊണ്ട് സൗന്ദര്യമത്സരത്തിന് മജ്‌സിയയെ തെരഞ്ഞെടുക്കുന്നു. ബുദ്ധിയുടെ കാര്യത്തില്‍ സജ്‌നയെ പറയാന്‍ കാരണം ഇവിടെ ബുദ്ധി പ്രയോഗിക്കുന്നുണ്ട്. ബുദ്ധിയുടെ മത്സരത്തില്‍ ഞാന്‍ അവളെ ആണ് അയക്കുന്നത്.-മണിക്കുട്ടന്‍ പറഞ്ഞു. തുടര്‍ന്ന് റംസാനാണ് ടാസ്‌കില്‍ എത്തിയത്. സൗന്ദര്യ മത്സരത്തില്‍ നോബിയെ വിടുമെന്നാണ് റംസാന്‍ പറഞ്ഞത്. ബുദ്ധിയുടെ കാര്യത്തില്‍ ഋതുവിനെയും റംസാന്‍ തിരഞ്ഞെടുത്തു. വിടെന്ന് ഇറങ്ങുന്നതിന് മുന്‍പ് സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയുന്ന രീതിയില്‍ നോബിയെ മാറ്റുമെന്ന് റംസാന്‍ പറഞ്ഞു.

പിന്നാലെ സൂര്യയാണ് ടാസ്‌ക്കില്‍ എത്തിയത്. ബുദ്ധിയുടെ കാര്യത്തില്‍ അഡോണിയുടെ പേരും സൗന്ദര്യത്തിന്റെ കാര്യത്തില്‍ മണിക്കുട്ടന്റെ പേരുമാണ് സൂര്യ പറഞ്ഞത്. എന്റെ കണ്ണില്‍ തോന്നിയ സൗന്ദര്യമാണ് മണിക്കുട്ടന്‍. അത് ഇവിടെ വന്നപ്പോള്‍ മാത്രമല്ല പുറത്തുവച്ചും അങ്ങനെയാണ്. എല്ലാത്തിലും അദ്ദേഹം ഒരു സ്റ്റെപ്പ് മുകളിലാണ് പേഴ്‌സണാലിറ്റി, സൗന്ദര്യം, ഇടപെടലുകള്‍ എല്ലാം അങ്ങനെയാണ് എന്നും സൂര്യ പറയുന്നു. നോബി ഡിംപലിന്റേയും ഋതു വിന്റേയും പേരാണ് പറഞ്ഞത്.

Karma News Network

Recent Posts

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

2 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

3 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

35 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

40 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

1 hour ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

2 hours ago