entertainment

എന്റെ കണ്ടന്റ് കൊണ്ട് നിങ്ങള്‍ക്ക് കഞ്ഞി കുടിക്കാന്‍ വക കിട്ടുമെങ്കില്‍ സന്തോഷമേയുള്ളു, രൂക്ഷമായി പ്രതികരിച്ച് സൂര്യ

ബിഗ്‌ബോസ് മലയാളം സീസണ്‍ മൂന്നിന്റെ ഗ്രാന്‍ണ്ട് ഫിനാലെ എപ്പിസോഡിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മത്സരാര്‍ത്ഥി ആയിരുന്നെങ്കിലും ഫൈനല്‍ റൗണ്ടില്‍ എത്താന്‍ സൂര്യ മേനോന് സാധിച്ചില്ല. എന്നാല്‍ ചെന്നൈയില്‍ നടന്ന  ഫൈനല്‍ പരിപാടികളില്‍ സൂര്യയും പങ്കെടുത്തിരുന്നു. നേരത്തെ ബിഗ്‌ബോസില്‍ എത്തി കുറച്ച് കഴിഞ്ഞപ്പോള്‍ മുതലേ സൂര്യയ്ക്ക് എതിരെ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഇപ്പോള്‍ ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് സൂര്യ.
‘ഞാന്‍ ഓകെ ആണോ എന്ന് ചോദിച്ച് ഒത്തിരി മെസേജുകള്‍ വരുന്നുണ്ട്. നിങ്ങളുടെ സ്‌നേഹവും എന്റെ അച്ഛനും അമ്മയും ഉള്ളപ്പോള്‍ വെറേ എന്ത് വിഷമം വന്നാലും ഞാന്‍ ഹാപ്പി ആയിരിക്കും. അടുത്ത ചോദ്യം: ഒരു പേഴ്‌സണ്‍ ആയി പിക് കുറേപ്പേര്‍ ചോദിക്കുന്നു. ആളുമായി പിക് എടുത്തിട്ടില്ല. ഇനി ആരും ചോദിക്കില്ലെന്ന് വിശ്വസിക്കുന്നു. സുരക്ഷിതവും സന്തോഷവുമായിരിക്കു.’
‘ഇന്നലെ കൂടി എന്നെ മോശമാക്കി ചിത്രീകരിച്ച് യൂട്യൂബ് വീഡിയോസ് കണ്ടു. എന്റെ കണ്ടന്റ് കൊണ്ട് നിങ്ങള്‍ക്ക് കഞ്ഞി കുടിക്കാന്‍ വക കിട്ടുമെങ്കില്‍ സന്തോഷമേയുള്ളു’ എന്നാണ് സൂര്യ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആയി കുറിച്ചിരിക്കുന്നത്.
അതേസമയം, രമ്യ പണിക്കറും സൂര്യയുമാണ് ഏറ്റവും ഒടുവില്‍ ഷോയില്‍ നിന്നും എലിമിനേറ്റ് ചെയ്യപ്പെട്ടവര്‍. മണിക്കുട്ടന്‍ ആണ് ബിഗ് ബോസ് സീസണ്‍ 3 വിജയി. ബിഗ് ബോസ് ട്രോഫിയുമായി നില്‍ക്കുന്ന ചിത്രം നടന്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് ഡിംപലും, നാലാം സ്ഥാനം നേടിയിരിക്കുന്നത് റംസാന്‍ ആണ്. അനൂപ് ആണ് അഞ്ചാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. ആറാം സ്ഥാനത്ത് കിടലന്‍ ഫിറോസ്, ഏഴാമത് ഋതു, എട്ടാമത് നോബി ഇങ്ങനെയാണ് മറ്റ് വിജയികള്‍.
Karma News Network

Recent Posts

മദ്യനയ അഴിമതിക്കേസ്, അരവിന്ദ് കെജ്രിവാളിനേയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേർച്ച് ഇ.ഡി കുറ്റപത്രം

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അധിക കുറ്റപത്രം സമര്‍പ്പിച്ചു.…

20 mins ago

നീല​ഗിരി മേഖലയിൽ കനത്ത മഴ; മേയ് 20 വരെ ഇവിടേക്കുള്ള യാത്ര ഒഴിവാക്കണം

നീലഗിരി: ഊട്ടിയടക്കമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം. തമിഴ്നാടിന്റെ തെക്കൻ ജില്ലകളിൽ കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്താണ് നിർദേശം. മേയ് 20…

50 mins ago

സമരം അവസാനിപ്പിക്കാൻ ഇരുമുന്നണികൾക്കും ആ​ഗ്രഹമുണ്ടായിരുന്നു, തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്, ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: തിരുവഞ്ചൂരിന്റെ വീട്ടില്‍ വെച്ച് സോളാര്‍ വിഷയം സംസാരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി ചെറിയാന്‍ ഫിലിപ്പ്. സമരം അവസാനിപ്പിക്കണമെന്ന് ഇരുമുന്നണികള്‍ക്കും ആഗ്രഹമുണ്ടായിരുന്നെന്നും തിരുവഞ്ചൂരിന്റെ…

1 hour ago

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയ്ക്ക് സസ്‌പെന്‍ഷന്‍

ക്നാനായ യാക്കോബായ സഭാ സമുദായ മെത്രാപ്പോലീത്ത ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്പെൻ്റ് ചെയ്തു. ക്നാനാനായ സഭ അന്ത്യോക്യാ പാത്രിയർക്കീസിന്റേതാണ്…

2 hours ago

മാധ്യമങ്ങള്‍ ഒരു രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനാലാണ് വാർത്താസമ്മേളനങ്ങൾ നടത്താത്തത്, പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മാധ്യമങ്ങള്‍ ഒരു രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനാലാണ് വാർത്താസമ്മേളനത്തിൽ പങ്കെടുക്കാത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി ആയതിന് ശേഷം വാര്‍ത്താസമ്മേളനങ്ങൾ നടത്താത്തതെന്തെന്ന…

3 hours ago

മുണ്ടിനീരിന് കൊടുത്തത് പ്രെഷറിനുള്ള മരുന്ന്, തൃശ്ശൂരിൽ അഞ്ചുവയസുകാരന് മരുന്ന് മാറി നല്കിയതായി പരാതി

തൃശൂർ: അഞ്ച് വയസുകാരന് മരുന്ന് മാറിനൽകിയെന്ന പരാതി. മുണ്ടിനീരിന് പകരം നല്കിയത് പ്രെഷറിനുള്ള മരുന്ന്. വരന്തരപ്പിള്ളി കുടുംബാരോഗ്യകേന്ദ്രത്തിലെ ഫാർമസിസ്റ്റിനെതിരെയാണ് പരാതി.…

3 hours ago