മലയാളികൾക്ക് സുപരിചിതയായ താര ദമ്പതികളാണ് താരകല്യാണിന്റെ മകൾ സൗഭാഗ്യ വെങ്കിടേഷും ഭർത്താവ് അർജുൻ സമോശേഖറും. ബാല്യകാലം മുതൽ സുഹൃത്തായിരുന്ന അർജുനെ സൗഭാഗ്യം പിന്നീട് ജീവിതത്തിൽ പങ്കാളിയാക്കുകയായിരുന്നു. മിനിസ്ക്രീനിൽ സജീവമാണ് അർജുൻ. കഴിഞ്ഞ നവംബറിലാണ് ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നത്. ഇപ്പോളിതാ ഇവരുടെ പുത്തൻ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്, വാക്കുകളിങ്ങനെ
ചെറുപ്പം മുതൽ ഞങ്ങൾ പരിചയക്കാരായിരുന്നു. പക്ഷേ അപ്പോഴൊന്നും പ്രണയമുണ്ടായിരുന്നില്ല. മുൻപുണ്ടായിരുന്ന പ്രണയങ്ങളെല്ലാം പൊട്ടുമ്പോൾ അർജുൻ എന്റെ അമ്മയുടെ അടുത്ത് വന്നിരുന്ന് കരയുമായിരുന്നു. അപ്പോൾ ഞാൻ പറയുമായിരുന്നു, ചേട്ട കളഞ്ഞിട്ട് പോ ചേട്ട എന്നൊക്കെ. എനിക്ക് തൊട്ടുമുൻപ് ചേട്ടനുണ്ടായിരുന്ന ഗേൾഫ്രണ്ട് നല്ല മാച്ചായിരുന്നു. അവളാണ് പറഞ്ഞത് സൗഭാഗ്യയെ കെട്ടാനെന്നും അർജുൻ.
പെൺകുട്ടികളോട് എനിക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. പെൺകുട്ടികളെ വളർത്താൻ എനിക്ക് എന്റേതായ ചില ധാരണകളൊക്കെ ഉണ്ട്. ആൺകുട്ടി ആയിരുന്നെങ്കിൽ കേശവ് എന്ന് പേരിടണമെന്നായിരുന്നു ആഗ്രഹം. കല്യാണത്തിന് മുൻപ് തന്നെ പെൺകുട്ടി വേണമെന്നായിരുന്നു ആഗ്രഹമെന്നും മീനാക്ഷി അർജുൻ ശേഖർ എന്ന് പേരിടണമെന്നായിരുന്നു കരുതിയിരുന്നതെന്നും സൗഭാഗ്യ. എസ് അക്ഷരത്തിൽ തുടങ്ങുന്ന പേരിടണമെന്ന് മുത്തശി പറഞ്ഞതു കൊണ്ടാണ് സുദർശന എന്ന പേരിട്ടത്. പെൺകുട്ടിയായിരക്കണമെന്ന് പ്രാർഥിക്കുമായിരുന്നുവെന്നും സൗഭാഗ്യ. എസ് അക്ഷരത്തിൽ തുടങ്ങുന്ന പേരിടുന്നത് അർജുന് നല്ലതായിരിക്കുമെന്നും മുത്തശി പറഞ്ഞിരുന്നു.
സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…
നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…
സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…
തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…