താരജോഡികളായ സൗഭാഗ്യ വെങ്കിടേഷിനും ഭര്‍ത്താവ് അര്ജുന് സമോശേഖറിനും കഴിഞ്ഞ ദിവസമാണ് ആദ്യ കണ്മണി പിറന്നത്. ഗര്‍ഭകാലം സൗഭാഗ്യ ആഘോഷമാക്കിയിരുന്നു. സൗഭാഗ്യയുടെ വളകാപ്പ് ചടങ്ങില്‍ തനിക്ക് പെണ്‍കുട്ടി വേണമെന്നായിരുന്നു അര്ജുന് വെളിപ്പെടുത്തിയത്. അര്‍ജുന്റെ ആഗ്രഹം പോലെ തന്നെ പെണ്‍കുഞ്ഞാണ് ദമ്പതികള്‍ക്ക് ജനിച്ചത്.
കുഞ്ഞ് ജനിച്ച സന്തോഷം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അര്ജുന് ആരാധകരെ അറിയിച്ചത്. കുഞ്ഞിനെ കയ്യിലെടുത്തുകൊണ്ടുള്ള ചിത്രവും താരം പങ്കുവെച്ചിരുന്നു. ‘ദൈവാനുഗ്രഹത്താല്‍ സൗഭാഗ്യയ്ക്ക് പെണ്‍കുഞ്ഞ് പിറന്നു’ എന്നാണ് താരാകല്യാണ്‍ സൗഭാഗ്യയ്ക്ക് കുഞ്ഞ് പിറന്നപ്പോള്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. നിരവധി പേര് കുടുംബത്തിന് ആശംസകളുമായി രംഗത്തെത്തി.
ഇപ്പോള്‍ തങ്ങളുടെ ആദ്യ കണ്മണിക്ക് സൗഭാഗ്യയും അര്‍ജുനും പേരിട്ടിരിക്കുകയാണ്. മകള്‍ക്കൊപ്പമുള്ള ആദ്യ ചിത്രവും സൗഭാഗ്യ സോഷ്യല്‍ ലോകത്ത് പങ്കുവെച്ചിട്ടുണ്ട്. ‘നിങ്ങളുടെ ആത്മാര്‍ഥമായ സ്നേഹത്തിനും പ്രാര്‍ഥനയ്ക്കും എല്ലാവര്ക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി പറയുന്നു…. ഭാവിയിലും ഞങ്ങള്‍ക്ക് ഇത് ആവശ്യമാണ്…. ഇവള് സുദര്‍ശന അര്ജുന് ശേഖര്‍’ മകള്‍ക്കൊപ്പം ആശുപത്രി കിടക്കയില്‍ നിന്നുമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് സൗഭാഗ്യ കുറിച്ചു.
അഭിനേതാക്കളായ രാജാറാം-താരാ കല്യാണ്‍ ദമ്പതികളുടെ മകളായ സൗഭാഗ്യ ടിക്ടോക്, ഡബ്സ്മാഷ് വീഡിയോകളിലൂടെയാണ് സോഷ്യല്‍ മീഡിയയില്‍ തിളങ്ങിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും അര്‍ജുനും തമ്മിലുള്ള വിവാഹം. ഗുരുവായൂരില്‍ ആഘോഷമായാണ് വിവാഹം നടന്നത്. ഇപ്പോള്‍ താര കല്യാണിന്റെ ഡാന്‍സ് സ്കൂള്‍ ഏറ്റെടുത്ത് നടത്തുന്നത് സൗഭാഗ്യയും അര്‍ജുനും ചേര്‍ന്നാണ്. സൗഭാഗ്യയുടെ ബാല്യകാല സുഹൃത്തായിരുന്നു അര്ജുന്. താര കല്യാണിന്റെ പക്കല്‍ നിന്ന് അര്ജുന് നൃത്തം അഭ്യസിച്ചിരുന്നു. ആഘോഷമായിട്ടാണ് സൗഭാഗ്യയുടെ വളകാപ്പ് ചടങ്ങ് നടത്തിയത്. സിനിമാ സീരിയല്‍ രംഗത്തെ പ്രമുഖര്‍ സൗഭാഗ്യയ്ക്കും അര്‍ജുനും ആശംസകളുമായി എത്തിയിരുന്നു.
സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…
നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…
സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…
തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…