entertainment

സിസേറിയന്‍ എന്ന് കേള്‍ക്കുമ്പോഴേ ഭയമായിരുന്നു, സുദര്‍ശനയുടെ ജനനത്തെ കുറിച്ച് സൗഭാഗ്യ വെങ്കിടേഷ്

അടുത്തിടെയാണ് സൗഭാഗ്യ വെങ്കിടേഷിന്റെയും ഭര്‍ത്താവ് അര്‍ജുന്‍ സോമശേഖറിന്റെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. ഗര്‍ഭിണിയായതിന് ശേഷമുള്ള ഒരോ വിശേഷങ്ങളും ഇരുവരും സോഷ്യല്‍ മീഡിയകള്‍ വഴി പങ്കുവെച്ചിരുന്നു. മകള്‍ക്ക് സുദര്‍ശന അര്‍ജുന്‍ എന്നാണ് താരദമ്പതികള്‍ നല്‍കിയിരിക്കുന്ന പേര്. ഇപ്പോള്‍ പ്രസവത്തെ കുറിച്ചും ഡോക്ടറെ കുറിച്ചുമൊക്കെ പറഞ്ഞിരിക്കുകയാണ് സൗഭാഗ്യ. സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സൗഭാഗ്യ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

ഞാനും സുദര്‍ശനയ്ക്കും ഈ സുന്ദരമായ ലോകത്ത് സുരക്ഷിതമായിരിക്കാന്‍ കാരണം ഇവരാണ്. എന്റെ ഡെലിവറി സി സെക്ഷനായിരുന്നു. പെട്ടെന്നായിരുന്നു സി സെക്ഷന്‍ വേണമെന്ന് തീരുമാനിച്ചത്. അത് കേട്ടപ്പോഴേ താന്‍ ആകെ തളര്‍ന്ന് പോയിരുന്നു. എന്റെ കാര്‍ഡിയോളജിസ്റ്റായ രത്‌നവും ഡോ. ഷിഫാസും എന്റെ മാലാഖ ഡോ.അനിതയുമാണ് അത് സുഖകരമായ അനുഭവമാക്കി മാറ്റിയതിന് പിന്നില്‍. സിസേറിയന്‍ എന്ന് കേള്‍ക്കുമ്പോഴേ എനിക്കും ഭയമായിരുന്നു. എന്നാല്‍ ഒരു സ്വപ്നം പോലെയായാണ് അത് കടന്നുപോയത്. ആ സമയത്ത് തനിക്ക് പ്രത്യേകിച്ച് ബുദ്ധിമുട്ടുകളൊന്നും തോന്നിയില്ല. സിസേറിയന്‍ അനുഭവം താന്‍ വിശദമായി പങ്കിടും.-സൗഭാഗ്യ കുറിച്ചു.

ഡോക്ടര്‍ അനിതയ്ക്കും മറ്റ് ഹോസ്പിറ്റല്‍ സ്റ്റാഫുകള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്റെ ഗര്‍ഭകാലത്തെ യാത്രയിലുടനീളം അവര്‍ നല്‍കിയ അതിശയകരമായ സ്വീകരണത്തിനും ചികിത്സയ്ക്കും ജിജി ഹോസ്പിറ്റലിന്റെ മുഴുവന്‍ ടീമിനും നന്ദി പറയാന്‍ ശ്രമിക്കുമ്പോള്‍ വാക്കുകള്‍ കിട്ടുന്നില്ല. ആശുപത്രിയിലേക്കാണ് പോവുന്നതെന്ന തോന്നലേ ഉണ്ടായിരുന്നില്ല, വീട്ടിലേക്ക് പോവുന്നത് പോലെയാണ് തോന്നാറുള്ളത്. വീട്ടിലേക്കുള്ള മടക്കയാത്രയില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും സ്റ്റാഫുകളും എല്ലാവരേയും എന്നെ മിസ് ചെയ്തു. ഒരു കേക്ക് വാക്ക് പോലെയാണ് എന്റെ ഗര്‍ഭം, ആ തോന്നലിന് കാരണം ജിജി ഹോസ്പിറ്റലിലെ ഡോക്ടര്‍മാരും സ്റ്റാഫുകളുമാണ്.

ജനിക്കുന്നത് പെണ്‍കുഞ്ഞായിരിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് സൗഭാഗ്യയും അമ്മ താര കല്യാണും പറഞ്ഞിരുന്നു. മിട്ടുവെന്നാണ് താന്‍ ചെറുമകളെ വിളിക്കാന്‍ പോവുന്നതെന്നായിരുന്നു താര പറഞ്ഞത്. അര്‍ജുന്റെ പുറത്ത് കിടന്നുറങ്ങുന്ന സുദര്‍ശനയുടെ ഫോട്ടോ സൗഭാഗ്യ പോസ്റ്റ് ചെയ്തിരുന്നു. ഇതാ കാണുമ്പോള്‍ തനിക്ക് അസൂയ തോന്നുന്നുവെന്നായിരുന്നു സൗഭാഗ്യ കുറിച്ചത്.

Karma News Network

Recent Posts

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

3 mins ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

28 mins ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

43 mins ago

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

1 hour ago

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

1 hour ago

സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർക്കും വിമർശനം, പെരുമാറ്റം ശരിയല്ല

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…

2 hours ago